അ​ന്പ​ല​വ​യ​ൽ ജി​വി​എ​ച്ച്എ​സ്എ​സ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം തു​ട​ങ്ങി
Saturday, April 1, 2023 11:28 PM IST
അ​ന്പ​ല​വ​യ​ൽ: ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഡി​സം​ബ​ർ വ​രെ നീ​ളു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം സി​നി ആ​ർ​ട്ടി​സ്റ്റ് ശി​വ​പാ​ർ​വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍റ​ർ​ലോ​ക് ചെ​യ്ത് സ്കൂ​ൾമു​റ്റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സു​രേ​ഷ് താ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ൻ സി.​എം. അ​ബ്ദു​ൾ സ​ലാ​മി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത് ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​പി. ര​ഘു സ്റ്റേ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി രാ​ഗ​ത​രം​ഗി​ന്‍റെ ഗാ​ന​മേ​ള അ​ര​ങ്ങേ​റി. ടൗ​ണി​ൽ ന​ട​ന്ന വി​ളം​ബ​ര റാ​ലി, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം.
പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം, പൂ​ർ​വ​അ​ധ്യാ​പ​ക സം​ഗ​മം, ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളെ പു​രോ​ഗ​തി​യി​ൽ എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നാ​ട​ൻ​ക​ല​ക​ളെ അ​ടു​ത്ത​റി​യ​ൽ, ക​ഥ, ക​വി​ത, നാ​ട​ക ക്യാ​ന്പു​ക​ൾ, ല​ഹ​രി വി​മു​ക്ത വി​ദ്യാ​ല​യം, പ്ലാ​സ്റ്റി​ക് ര​ഹി​ത-​പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​ന്പ​സ്, പി​ന്നാ​ക്ക​ക്കാ​ർ​ക്ക് സ​വി​ശേ​ഷ പി​ന്തു​ണ, പ്രാ​ദേ​ശി​ക ച​രി​ത്ര നി​ർ​മി​തി, പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​കം നി​ർ​മാ​ണം, ഗോ​ത്ര​ഫെ​സ്റ്റ് തു​ട​ങ്ങി 75 വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സു​രേ​ഷ് താ​ളൂ​ർ, പ്രി​ൻ​സി​പ്പ​ൽ പി.​ജി. സു​ഷ​മ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ഷ​മീ​ർ, ബി​നോ പോ​ൾ, എ.​പി. ര​ഘു, ഇ.​കെ. ജോ​ണി, പ്ര​മോ​ദ് ബാ​ല​കൃ​ഷ്ണ​ൻ, പി.​ആ​ർ. ബി​നേ​ഷ്, പ്ര​ദീ​പ് എ​ട​ക്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. 1948ൽ ​ആ​രം​ഭി​ച്ച​താ​ണ് വി​ദ്യാ​ല​യം. ആ​ദ്യ​കാ​ല​ത്ത് അ​ന്പ​ല​വ​യ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു അ​ടു​ത്തു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ലും പി​ന്നീ​ട് കു​റ​ച്ചു​കാ​ലം മ്യൂ​സി​യ​ത്തി​ന​ടു​ത്തു​ള്ള നി​സ​ൻ ഹ​ട്ടി​ലു​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.
1964ൽ ​ഹൈ​സ്കൂ​ൾ ആ​യ​തോ​ടെ എ​ൽ​പി വി​ഭാ​ഗം വേ​ർ​പെ​ടു​ത്തി. നി​ല​വി​ൽ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പ​ഠി​താ​ക്ക​ളു​ണ്ട്.