യുഡിഎഫ് കരിദിനാചരണം നടത്തി
1283308
Saturday, April 1, 2023 11:28 PM IST
മാനന്തവാടി: നികുതികളുടെ അമിത വർധനവിനെതിരേ യുഡിഎഫ് ജില്ലയിൽ കരിദിനാചരണം നടത്തി. ഡിസിസിയുടെ ഗാന്ധിപാർക്കിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. എം.ജി. ബിജു അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, അഡ്വ.എൻ.കെ. വർഗീസ്, പി.വി. ജോർജ്, കമ്മന മോഹനൻ, സിൽവി തോമസ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റയിൽ യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച കരിദിനാചരണം കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി, അഡ്വ.ടി.ജെ. ഐസക്, സി. മൊയ്തീൻകുട്ടി, ഗിരീഷ് കൽപ്പറ്റ, സി. ജയപ്രസാദ്, ഹർഷൽ കോന്നാടൻ, അലവി വടക്കേതിൽ, കെ. ശശികുമാർ, ഡിന്േറാ ജോസ്, സെബാസ്റ്റ്യൻ കൽപ്പറ്റ, സന്തോഷ് കൈനാട്ടി, വി. നൗഷാദ്, പി.ആർ. ബിന്ദു, സുമേഷ് മുണ്ടേരി, ലത്തീഫ് മാടായി, ഷബ്നാസ് തന്നാണി എന്നിവർ പ്രസംഗിച്ചു.