അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Monday, May 29, 2023 12:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മി​ക​ച്ച ചി​കി​ത്സ​യും സൗ​ക​ര്യ​വും ഒ​രു​ക്കു​ക സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സോ​ളാ​ർ പ്ലാ​ന്‍റ്, ഓ​ക്സി​ജ​ൻ ജ​ന​റേ​ഷ​ൻ പ്ലാ​ന്‍റ്, കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്ക്, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, ലി​ഫ്റ്റു​ക​ൾ, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ജി​ല്ലാ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, കീ​മോ തെ​റാ​പ്പി യൂ​ണി​റ്റ്, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ്, റിം​ഗ് റോ​ഡ്, ലി​ക്വി​ഡ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്, എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സു​ധി, ഡി​എം​ഒ ഡോ.​പി. ദി​നീ​ഷ്, ഡി​പി​എം ഡോ.​സ​മീ​ഹ സെ​യ്ത​ല​വി, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​വി. സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് അ​ത്യാ​ഹി​ത​വി​ഭാ​ഗ​വും ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റും ന​വീ​ക​രി​ച്ച​ത്. എ​ൻ​എ​ച്ച്എം ഫ​ണ്ടി​ലെ ആ​റ് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ജി​ല്ലാ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ലെ 51 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്കു​ള്ള ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ് സ​ജ്ജീ​ക​രി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 1.10 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റിം​ഗ് റോ​ഡ് നി​ർ​മി​ച്ച​ത്. ആ​രോ​ഗ്യ കേ​ര​ളം ഫ​ണ്ടി​ലെ 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു ലി​ക്വി​ഡ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് നി​ർ​മാ​ണം. ഓ​ക്സി​ജ​ൻ ജ​ന​റേ​ഷ​ൻ പ്ലാ​ന്‍റി​നു നാ​ലു ല​ക്ഷം രൂ​പ ചെ​ല​വാ​യി. കെ​എ​സ്ഇ​ബി​യു​ടെ സൗ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 166 കി​ലോ​വാ​ട്ട് ശേ​ഷി​യി​ൽ സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്.