പി.​എം കി​സാ​ൻ; ന​ട​പ​ടി​ക​ൾ 10ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണം
Friday, June 2, 2023 12:14 AM IST
ക​ൽ​പ്പ​റ്റ: പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം തു​ട​ർ​ന്നും ല​ഭി​ക്കു​ന്ന​തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​ർ സീ​ഡിം​ഗ്, ഇ​കെ​വൈ​സി, ഭൂ​മി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ 10 ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​ർ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. പോ​സ്റ്റ് ഓ​ഫീ​സി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ പേ​യ്മെ​ന്‍റ് ബാ​ങ്ക് മു​ഖേ​നെ​യും ആ​ധാ​ർ ലി​ങ്ക് ചെ​യ്ത അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ക്കാം. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​യി 10 വ​രെ പ്ര​ത്യേ​ക കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.പി​എം കി​സാ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​ർ​ക്ക് ഇ​കെ​വൈ​സി പൂ​ർ​ത്തീ​ക​രി​ക്ക​ണം.
അ​ക്ഷ​യ, സി​എ​സ്‌​സി തു​ട​ങ്ങി​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ, കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ വ​ഴി ഇ​കെ​വൈ​സി പൂ​ർ​ത്തീ​ക​രി​ക്കാം. ഇ​തി​നാ​യി 10 വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ സ്വ​ന്തം കൃ​ഷി​ഭൂ​മി വി​വ​ര​ങ്ങ​ൾ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ "റെ​ലി​സ്’ പോ​ർ​ട്ട​ലി​ൽ സ​മ​ർ​പ്പി​ക്ക​ണം. ആ​നു​കൂ​ല്യം തു​ട​ർ​ന്നും ല​ഭി​ക്കാ​ൻ കൃ​ഷി വ​കു​പ്പി​ന്‍റെ എ​യിം​സ് പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ നേ​രി​ട്ടോ, അ​ക്ഷ​യ/ പൊ​തു​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ചേ​ർ​ക്ക​ണം. "റെ​ലി​സ്’ പോ​ർ​ട്ട​ലി​ൽ ഭൂ​മി സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രും ഭൂ​മി വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​തു​വ​രെ ഓ​ണ്‍​ലൈ​ൻ സ്ഥ​ല​വി​വ​രം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​രും അ​പേ​ക്ഷ​യും, 2018-2019 ലെ​യും നി​ല​വി​ലെ​യും ക​ര​മ​ട​ച്ച ര​സീ​തും നേ​രി​ട്ട് കൃ​ഷി ഭ​വ​നി​ൽ ന​ൽ​കി ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​എം കി​സാ​ൻ പോ​ർ​ട്ട​ലി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൃ​ഷി​ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 04936 202506, ടോ​ൾ​ഫ്രീ: 18004251661.