ഇ​നി​യും വൈ​ക​രു​ത്
Friday, June 9, 2023 11:44 PM IST
ക​ൽ​പ്പ​റ്റ: ബാ​ണാ​സു​ര​സാ​ഗ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ നി​യ​മ​സ​ഭാ പ​ബ്ലി​ക്ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി. ആ​സൂ​ത്ര​ണ ഭ​വ​ൻ എ​പി​ജെ ഹാ​ളി​ൽ നി​യ​മ​സ​ഭാ പ​ബ്ലി​ക്ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബാ​ണാ​സു​ര​സാ​ഗ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. 2014 ലെ ​സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​ണ് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ജി​ല്ല​യി​ലെ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ന ല​ക്ഷ്യം, കാ​ല​താ​മ​സം, അ​ധി​ക ചെ​ല​വ് എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ സ​മി​തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി.
1999 ലാ​ണ് ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. 38 കോ​ടി രൂ​പ ചെ​ല​വി​ൽ നാ​ല് വ​ർ​ഷം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. 75 കോ​ടി രൂ​പ ഇ​തി​ന​കം ചെ​ല​ഴി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം, ക​രാ​റു​കാ​രു​മാ​യു​ള​ള കേ​സു​ക​ൾ തു​ട​ങ്ങി​യ​വ സ​മ​യ ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. ആ​സൂ​ത്ര​ണ ബോ​ർ​ഡ് ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് 2024 - 2025 വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​നാ​യി 200 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജ​ല​സേ​ച​ന വ​കു​പ്പ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രു​ടെ യോ​ഗം വി​ളി​ച്ച് പ​ദ്ധ​തി നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ശി​പാ​ർ​ശ​ക​ൾ ന​ൽ​കു​മെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
സാ​മാ​ജി​ക​രും സ​മി​തി അം​ഗ​ങ്ങ​ളു​മാ​യ മാ​ത്യു ടി. ​തോ​മ​സ്, മ​ഞ്ഞ​ളാം​കു​ഴി അ​ലി, സി.​എ​ച്ച്. കു​ഞ്ഞ​ന്പു, എം. ​വി​ൻ​സ​ന്‍റ്, എം. ​രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രും ജി​ല്ല​യി​ലെ എം​എ​ൽ​എ മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ബാ​ണാ​സു​ര​സാ​ഗ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ല​യി​ലെ​ത്തി​യ​ത്.
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജ്, എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വി. ​അ​ബൂ​ബ​ക്ക​ർ, കോ​ഴി​ക്കോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി ചീ​ഫ് എ​ൻ​ജി​നീ​യ​ർ എം. ​ശി​വ​ദാ​സ​ൻ, ജ​ല​സേ​ച​ന വ​കു​പ്പ്, കെ​എ​സ്ഇ​ബി, മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.