ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സി​ൽ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Friday, June 9, 2023 11:44 PM IST
ക​ൽ​പ്പ​റ്റ: എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 1200ൽ 1197 ​മാ​ർ​ക്ക് നേ​ടി ജി​ല്ല​യി​ൽ ര​ണ്ടാ​മ​ത് എ​ത്തി​യ അ​നു​ഷ പ​ര​മേ​ശ്വ​ര​ൻ, 1190 മാ​ർ​ക്ക് നേ​ടി​യ കെ.​എ​സ്. അ​ഭി​ന​ന്ദ​ന, 90 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കു​മു​ള്ള ട്രോ​ഫി​ക​ൾ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ആ​സ്ട്രോ ഫി​സി​ക്സി​ൽ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​നി ഹ​ർ​ഷ പ്ര​ദീ​പി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ എ.​കെ. ബാ​ബു പ്ര​സ​ന്ന​കു​മാ​റി​നും വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ത​ദ്ദേ​വൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​ത്തി​രി താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ എ.​കെ. ബാ​ബു പ്ര​സ​ന്ന​കു​മാ​ർ, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​പി. നാ​രാ​യ​ണ​ൻ​കു​ട്ടി നാ​യ​ർ, ബ​ത്തേ​രി താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് നാ​യ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വി​നോ​ദ് കു​മാ​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ര​വി, ട്ര​ഷ​റ​ർ ഒ.​എ​സ്. സ​തീ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​കെ. രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.