താമരശേരി ചുരത്തിൽ മഴയാത്ര നടത്തി
1460932
Monday, October 14, 2024 5:20 AM IST
കൽപ്പറ്റ: പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രന്റെ ചരമവാർഷികദിനമായ 12ന് കേരള എഡ്യുക്കേഷൻ കൗണ്‍സിൽ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് വിഭാഗം, ദർശനം ഗ്രന്ഥാലയം, പരിസ്ഥിതി സംഘടനകളുടെ ഏകോപനസമിതി, അടിവാരം ചുരം സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ താമരശേരി ചുരത്തിൽ പ്രതീകാത്മക മഴയാത്ര നടത്തി.
കേരള എഡ്യുക്കേഷൻ കൗണ്‍സിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാലയ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ പൂവത്തൊടികയിൽ സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. ദർശനം ഗ്രന്ഥശാലാ സെക്രട്ടറി എം.എ. ജോണ്സണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അടിവാരം ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി സുകുമാരൻ, മഴയാത്രകണ്വീനർ പി. രമേഷ് ബാബു, കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി മെന്റർ കട്ടയാട്ട് ഗോപീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പി. ജസീലുദീൻ, മിനി ജോസഫ്, അനൂജ സിദ്ധാർഥൻ, സുവിൻ കെ. സതീഷ്, കേരള എഡ്യുക്കേഷൻ കൗണ്‍സിൽ അധ്യാപികമാരായ പി.ടി. ഐശ്വര്യ, എൻ. രഹ്ന, പറന്പിക്കുളം ടൈഗർ റിസർവ് മുൻ റേഞ്ച് ഓഫീസർ എൻ.എം. ബാബു എന്നിവർ നേതൃത്വം നൽകി.