ല​ഹ​രി​മാ​ഫി​യ​യ്ക്കെ​തി​രേ ഇ​ട​വ​ക​ക​ളി​ൽ ജാ​ഗ്ര​താ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Sunday, September 25, 2022 12:17 AM IST
ചെ​മ്പേ​രി: കു​ട്ടി​ക​ളെ ല​ഹ​രി മാ​ഫി​യ​ക​ളി​ൽ​നി​ന്നും ര​ക്ഷി​ക്കു​ന്ന​തി​ന് ഓ​രോ ഇ​ട​വ​ക​ക​ളി​ലും ജാ​ഗ്ര​താ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​റി​യി​ച്ചു.

അ​തി​രൂ​പ​ത​യു​ടെ പ​തി​നെ​ട്ടാ​മ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഹെ​ൽ​പ് ഡ​സ്ക് അ​തി​രൂ​പ​ത കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ങ്ങും. അ​തി​രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ സൗ​ജ​ന്യ ഏ​യ്ഞ്ച​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഇ​രി​ട്ടി​യി​ലും മൂ​ന്നാ​മ​ത്തെ സെ​ന്‍റ​ർ ചെ​റു​പു​ഴ​യി​ലും ആ​രം​ഭി​ക്കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

കേ​ര​ള​സ​ഭ ആ​ഹ്വാ​നം ചെ​യ്ത സ​ഭാ​ന​വീ​ക​ര​ണ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​രൂ​പ​ത​യി​ൽ ആ​യി​രം​ദി​ന ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​ർ​ച്ച്ബി​ഷ​പ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​ക​ൾ തോ​റും ന​വീ​ക​ര​ണ ധ്യാ​ന​ങ്ങ​ൾ, കു​ടും​ബ സെ​മി​നാ​റു​ക​ൾ, യു​വ​ജ​ന സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തും.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ, ബെ​ന്നി പു​ത്ത​ൻ​ന​ട, ബാ​ബു പാ​ലാ​ട്ടി​ക്കൂ​ന​ത്താ​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡോ. ​എം.​ജെ. മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ, ബേ​ബി നെ​ട്ട​നാ​നി, ജ​യ്സ​ൻ പു​ളി​ച്ച​മാ​ക്ക​ൽ, മാ​ർ​ട്ടി​ൻ തോ​മാ​പു​രം, അ​മ​ൽ, സി​ജോ അ​മ്പാ​ട്ട്, അ​ജി പാ​ണ​ത്തൂ​ർ, ജോ​സ് മേ​മ​ടം, മാ​ത്യു വീ​ട്ടി​യാ​ങ്ക​ൽ, ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി, ഫാ.​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ, ഷോ​ണി കെ. ​ജോ​ർ​ജ്, ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട, ഫാ. ​മാ​ണി മേ​ൽ​വെ​ട്ടം, ബെ​ന്നി പു​തി​യാം​പു​റം, സ​ജി വ​ള്ളോ​പ്പി​ള്ളി​ൽ, ഫാ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പ​ള്ളി​ൽ, ഐ.​സി. മേ​രി,ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം, ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ, ഡോ. ​ജോ​സ​ഫ് തോ​മ​സ്, സ​ജി വ​ര​മ്പു​ങ്ക​ൽ എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. എ​സ്എം​എ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ പ​വി​ത്ര, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ളാ​യി ജോ​ഷ്വാ ഒ​ഴു​ക​യി​ൽ, ലി​ൻ​സി പി. ​സാം എ​ന്നി​വ​ർ ജൂ​ബി​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു പ്ര​സം​ഗി​ച്ചു. പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ, വി​വി​ധ അ​ല്മാ​യ സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ​ആ​ദ​രി​ച്ചു. മാ​ർ പാം​പ്ലാ​നി​ക്കൊ​പ്പം പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ. ​ജോ​ൺ ഓ​ണം​കു​ളം, ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ​നി​ന്നും ദീ​പി​ക ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ്‌ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​വാ​സി വ്യ​വ​സാ​യി ബെ​ന്നി വാ​ഴ​പ്പ​ള്ളി​ലി​നെ​യും ഭാ​ര്യ മ​ഞ്ജു​വി​നെ​യും ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച ഫാ.​ഏ​ബ്ര​ഹാം പോ​ണാ​ട്ട്, ബി​നീ​ഷ് ചു​ണ്ട​യി​ൽ, കെ.​എം. ജോ​ൺ, ത​ങ്ക​ച്ച​ൻ കൊ​ല്ല​ക്കൊ​മ്പി​ൽ, ചി​ഞ്ചു വി. ​ജോ​സ​ഫ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ സ്വാ​ഗ​ത​വും ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.