ത​ളി​പ്പ​റ​മ്പി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ക​ണ്ണ​ട​ച്ചു
Saturday, October 8, 2022 12:38 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് വി​വ​രം ശേ​ഖ​രി​ക്കാ​നാ​കാ​തെ പോ​ലീ​സ് വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്.
പൂ​ക്കോ​ത്ത് ന​ട, ചി​റ​വ​ക്ക്, റോ​ട്ട​റി ജം​ഗ്ഷ​ന്‍, കെ​എ​സ്ഇ​ബി ജം​ഗ്ഷ​ന്‍, ബ​സ് സ്റ്റാ​ന്‍​ഡ്, ന്യൂ​സ് കോ​ര്‍​ണ​ര്‍, മ​ന്ന, മാ​ര്‍​ക്ക​റ്റ് റോ​ഡ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, പു​ഷ്പ​ഗി​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍ റോ​ട്ട​റി ജം​ഗ്ഷ​ൻ, ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​മ​റ​ക​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം പു​ഷ്പ​ഗി​രി, തൃ​ച്ചം​ബ​രം ഭാ​ഗ​ങ്ങ​ളി​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്താ​തെ പോ​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.
കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നാ​ല്‍ പോ​ലീ​സി​ന് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ​യു​മാ​യി ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ മോ​ഷ​ണ പ​ര​മ്പ​ര​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി.
ന​ഗ​ര​ത്തി​ലെ സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് സ്ഥാ​പി​ച്ച കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.