ശി​ല്പ​ശാ​ല ഇ​ന്ന് സ​മാ​പി​ക്കും
Thursday, February 9, 2023 1:04 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഹൈ​സ്കൂ​ൾ-​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും പു​തി​യ ആ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​മാ​യി എ​സ്എ​സ്കെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തു​ന്ന "ശാ​സ്ത്ര​പ​ഥം' പ​രി​പാ​ടി ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​പി. അ​ശോ​ക​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​കെ. ഗി​രീ​ഷ് മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി.ര​ണ്ട് ദി​വ​സ​ത്തെ റ​സി​ഡ​ൻ​ഷൽ ശി​ല്പ​ശാ​ല ഇ​ന്ന് സ​മാ​പി​ക്കും.

ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ൺ ഷു​ഗ​ർ വി​ല്പ​ന ന​ട‌​ത്തു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. മെ​യി​ൻ റോ​ഡി​ൽ വ​ച്ച് എ​രു​വ​ട്ടി സ്വ​ദേ​സി ന​വാ​സി​നെ​യാ​ണ് സി​ഐ എം. ​അ​നി​ൽ​കു​മാ​ർ, എ​സ്ഐ സ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ​ന​യ​ക്ക് ത​യാ​റാ​ക്കി​യ നി​ല​യി​ലു​ള്ള നാ​ലു ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റും പി​ടി​ച്ചെ​ടു​ത്തു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ജേ​ഷ് കോ​പ്പാ​യി, അ​നി​ൽ ആ​ന്‍റ​ണി, സ​ജി​ൻ, ഹി​ര​ൺ എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.