ആരോഗ്യ സെമിനാർ നടത്തി
1281805
Tuesday, March 28, 2023 1:23 AM IST
ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്തിലെ ഒടയൻപ്ലാവ് വയോജന കേന്ദ്രത്തിൽ ക്ഷയരോഗ നിർമാർജന പദ്ധതി സെമിനാർ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസ് ബോധവത്കരണ ക്ലാസ് നയിച്ചു. ശാരീരികമായി എന്തു വിഷമതകളുണ്ടായാലും ഉടൻ തന്നെ ചികിത്സാ സഹായം തേടേണ്ടതാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ ഇക്കാര്യത്തിൽ വളരെ പിന്നിലാണെന്നതിനാൽ പകർച്ചവ്യാധികൾ അതിവേഗം പടരാൻ കാരണമാകുന്നതായും ശ്രീനിവാസ് പറഞ്ഞു. ജോസ് ചാണ്ടിക്കൊല്ലി, ജോസഫ് വെട്ടിക്കുഴി, ആരോഗ്യ പ്രവർത്തകരായ സുജാത, രാഗിണി എന്നിവർ പ്രസംഗിച്ചു.