മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു
Monday, November 27, 2023 4:15 AM IST
പു​ന്നാ​ട്: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ക്യാ​മ്പ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ. ര​വീ​ന്ദ്ര​ൻ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, ഡോ. ​ദി​നേ​ശ​ൻ, ഡോ. ​നി​റ്റു ജോ​സ​ഫ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ജി​സ്മി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​ർ, സാ​ധാ​ര​ണ വീ​ൽ ചെ​യ​ർ, വാ​ക്ക​ർ, ശ്ര​വ​ണ സ​ഹാ​യി എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ക​ണ്ണ​വം: കോ- ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി​യും സം​യു​ക്ത​മാ​യി ക​ണ്ണ​വം ട്രൈ​ബ​ൽ യു​പി സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. പാ​ട്യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. ഷി​നി​ജ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ- ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​പി. ബി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണ​വം ട്രൈ​ബ​ൽ യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ രാ​ജേ​ഷ്, പി. ​ശ​ര​ത് കു​മാ​ർ, മി​നു മോ​ഹ​ൻ, ഡോ. ​അ​പ​ർ​ണ, കെ. ​ബി​ന്ദി​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ റി​യ ഫാ​ത്തി​മ, നി​ദ ഫാ​ത്തി​മ എ​ന്നി​വ​ർ പോ​ഷ​കാ​ഹാ​ര​ത്തെ​യും ശു​ചി​ത്വ​ത്തെ​യും കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. 100 വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ക്യാ​മ്പി​ൽ ബി​എം​ഐ, ഹീ​മോ​ഗ്ലോ​ബി​ൻ, ബ്ല​ഡ് ഗ്രൂ​പ്പിം​ഗ് പ​രി​ശോ​ധ​ന​യും ഡോ​ക്ട​റു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു.