മ​ത​സാ​ഹോ​ദ​ര്യം ക്രൈ​സ്‌​ത​വ മൂ​ല്യം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Sunday, April 14, 2024 7:44 AM IST
ചെ​മ്പേ​രി: മ​ത​സാ​ഹോ​ദ​ര്യം കൈ​സ്‌​ത​വ മൂ​ല്യ​മാ​ണെ​ന്നു ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. ചി​ല പ്ര​സ്ഥാ​ന​ങ്ങ​ൾ സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ളെ ഹൈ​ജാ​ക്ക് ചെ​യ്തു അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു വ്യാ​ഖ്യാ​നി​ക്കു​മ്പോ​ൾ നാം ​ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത​ര മ​ത​വി​ഭാ​ഗ​ങ്ങ​ളു​മാ​യി സാ​ഹോ​ദ​ര്യ​വും സൗ​ഹൃ​ദ​വും പു​ല​ർ​ത്തി​ക്കൊ​ണ്ടു വേ​ണം സാ​മു​ദാ​യി​ക ശാ​ക്‌​തീ​ക​ര​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത്.

ഇ​ത​ര മ​ത​സ്ഥ​രെ​യും അ​വ​രു​ടെ വി​ശ്വാ​സ​ത്തെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണു ക്രൈ​സ്‌​ത​വ സ​ഭ കാ​ണു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും ര​ക്ഷ​യാ​ണ് ദൈ​വ​ഹി​തം. എ​ല്ലാ​വ​രും ഈ​ശോ​യു​ടെ തി​രു​ര​ക്ത​ത്താ​ൽ വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ്. ഇ​ത​ര മ​ത​വി​ഭാ​ഗ​ങ്ങ​ളു​മാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ന്ന വി​ധം പെ​രു​മാ​റു​ക​യെ​ന്ന​തു സ​ഭ​യു​ടെ അ​ടി​സ്ഥാ​ന പ്ര​മാ​ണ​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക കൂ​ടി​യാ​ണെ​ന്നു തി​രി​ച്ച​റി​യ​ണം.

മാ​ന​വി​ക​ത​യു​ടെ സു​വി​ശേ​ഷ​മാ​ണു സ​ഭ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ മ​ഹ​ത്വം മ​ത​സാ​ഹോ​ദ​ര്യ​മാ​ണെ​ന്നും അ​തി​നാ​ൽ മ​റി​ച്ചു​ള്ള ഒ​രു പ്ര​ചാ​ര​ണ​ത്തി​നും വി​ശ്വാ​സി​ക​ൾ നി​ന്നു​കൊ​ടു​ക്ക​രു​തെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.

ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ധ​ക്യം സു​ര​ക്ഷി​ത​വും സ​ന്തോ​ഷ​പ്ര​ദ​വു​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു സീ​നി​യ​ർ സി​റ്റി​സ​ൺ വി​ല്ലേ​ജ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ന്നോ​ത്തും ക​ണ്ണൂ​രും ആ​ണു ഇ​ത്ത​രം വി​ല്ലേ​ജു​ക​ൾ സ്‌​ഥാ​പി​ക്കു​ക. ത​ല​ശേ​രി അ​തി​രൂ​പ​ത​യെ സ​മ്പൂ​ർ​ണ വി​ശ​പ്പു​ര​ഹി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു സീ​റോ പോ​വ​ർ​ട്ടി പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. അ​തി​രൂ​പ​ത​യി​ലെ ജീ​വ​കാ​രു​ണ്യ മ​ന​സു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും ഇ​തി​ന്‍റെ നി​ർ​വ​ഹ​ണം.

വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ശ​ക്‌​ത​മാ​യ സ​മ​ര-​നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തും. കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തും. യു​വാ​ക്ക​ളെ ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ സം​രം​ഭ​ക​രാ​ക്കാ​ൻ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തും. ഇ​ട​വ​ക​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ഹെ​ൽ​പ് ഡെ​സ്ക്കു​ക​ൾ തു​ട​ങ്ങും. അ​തി​രൂ​പ​താ​ത​ല​ത്തി​ൽ കെ​സി​വൈ​എം നേ​തൃ​ത്വ​ത്തി​ൽ ര​ക്ത‌​ദാ​ന​സേ​ന രൂ​പീ​ക​രി​ക്കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​എം.​ജെ. മാ​ത്യു. ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ജേ​താ​വ് അ​നീ​ഷ് താ​ബോ​ർ, സം​സ്ഥാ​ന​ത്തെ മി​ക​ച്ച കോ​ർ​പ​റേ​റ്റ് എ​ജ​ൻ​സി​യാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്‌​താം​പ​ട​വി​ൽ, മാ​ന​വ​ശ്രേ​ഷ്ഠാ പു​ര​സ്‌​കാ​രം നേ​ടി​യ ടി​എ​സ്എ​സ്എ​സി​നു വേ​ണ്ടി ഫാ. ​സ്‌​ക​റി​യ നി​ര​പ്പേ​ൽ, ഓ​ട്ടോ​ണ​മ​സ് പ​ദ​വി ല​ഭി​ച്ച വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു​വേ​ണ്ടി മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട്, സി​എം​എ​ൽ സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജെ​യ്‌​സ​ൺ പു​ളി​ച്ചു​മാ​ക്ക​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ, മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ, പ്രൊ​ക്കു​റേ​റ്റ​ർ റവ. ​ഡോ. ജോ​സ​ഫ് കാ​ക്ക​ര​മ​റ്റം, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ ഡോ. ​ജോ​ബി കെ.​ജോ​സ്, അ​ഡ്വ. ബി​നോ​യി ഓ​മ​ത്ത​ടം, അനു ജോസഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ.​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.