മോ​ദി സ​ർ​ക്കാ​ർ ത​ട്ടി​പ്പു​കാ​രെ വെ​ളു​പ്പി​ക്കു​ന്ന വാ​ഷിം​ഗ് മെ​ഷീ​ൻ: വൃ​ന്ദ കാ​രാ​ട്ട്
Tuesday, April 16, 2024 7:15 AM IST
ക​ണ്ണൂ​ർ: ക​ള്ള​ൻ​മാ​രെ​യും ത​ട്ടി​പ്പു​കാ​രെ​യും വെ​ളു​പ്പി​ച്ചെ​ടു​ക്കു​ന്ന വാ​ഷിം​ഗ് മെ​ഷി​നാ​ണ് മോ​ദി സ​ർ​ക്കാ​രെ​ന്ന്‌ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. ഇ​ഡി, ഇ​ൻ​കം ടാ​ക്സ്, സി​ബി​ഐ എ​ന്നി​വ​യെ​യാ​ണ് വാ​ഷി​ങ് പൗ​ഡ​റു​ക​ളാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പു​തി​യ​തെ​രു ഹൈ​വേ ജം​ഗ്ഷ​നി​ൽ എൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പി. ​കെ. ശ്രീ​മ​തി, ജി​ല്ലാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​വി. രാ​ജേ​ഷ്, എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ, കെ.​വി. സു​മേ​ഷ് എം​എ​ൽ​എ, എ​ൻ. സു​ക​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​വ​ജ​ന​റാ​ലി നടത്തി

ഇ​രി​ട്ടി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യു​ടെ വ​ക്താ​ക്ക​ളാ​യി ബി​ജെ​പി മാ​റി​യെ​ന്ന്‌ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. ഇ​രി​ട്ടി​യി​ൽ എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഷാ​നി​ൽ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ശ്രീ​മ​തി, ടി.​വി. രാ​ജേ​ഷ്, വി.​കെ. സ​നോ​ജ്‌, പി. ​ഹ​രീ​ന്ദ്ര​ൻ, ബി​നോ​യ്‌​കു​ര്യ​ൻ, കെ.​വി. സ​ക്കീ​ർ​ഹു​സൈ​ൻ, അ​ജ​യ​ൻ പാ​യം, സി.​വി.​എം.​വി​ജ​യ​ൻ, എ​സ്‌.​എം.​കെ. മു​ഹ​മ്മ​ദ​ലി, കെ.​ടി. ജോ​സ്‌, മാ​ത്യു കു​ന്ന​പ്പി​ള്ളി, കെ. ​ശ്രീ​ധ​ര​ൻ, വി.​ജി. പ​ദ്മ​നാ​ഭ​ൻ, ബാ​ബു​രാ​ജ്‌ ഉ​ളി​ക്ക​ൽ, കെ.​കെ. ഹാ​ഷിം, ,എം. ​രാ​ജ​ൻ, ബാ​ബു​രാ​ജ്‌ പാ​യം, വി​പി​ൻ തോ​മ​സ്‌​ തുടങ്ങിയവർ പങ്കെടുത്തു. തു​ട​ർ​ന്ന്‌ രാ​ഗാ​വ​ലി മ്യൂ​സി​ക്ക്‌ ബാ​ന്‍റി​ന്‍റെ സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി.