കെ.​സു​ധാ​ക​ര​ൻ പേ​രാ​വൂ​രി​ൽ
Wednesday, April 17, 2024 1:52 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​ന​ത്തി​നൊ​പ്പം. മ​ട്ട​ന്നൂ​ർ മു​ത​ൽ ഇ​രി​ട്ടി വ​രെ റോ​ഡ് ഷോ​യും ന​ട​ത്തി. ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നൊ​പ്പ​മാ​യി​രു​ന്നു റോ​ഡ് ഷോ. ​

മാ​ട​ത്തി​ൽ രാ​വി​ലെ ആ​രം​ഭി​ച്ച മ​ണ്ഡ​ല പ​ര്യ​ട​നം വ​ള്ളി​ത്തോ​ട് ,ആ​ന​പ​ന്തി,കോ​ളി​ക്ക​ട​വ്,ക​രി​യാ​ൽ,ആ​റ​ളം,അ​യ്യ​പ്പ​ൻ​കാ​വ് കാ​ക്ക​യ​ങ്ങാ​ട്, മു​ഴ​ക്കു​ന്ന്,നെ​ല്ലൂ​ർ,പാ​റ​ക്ക​ണ്ടം , വി​ള​ക്കോ​ട് , ചാ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​കാ​സ് ന​ഗ​റി​ൽ സ​മാ​പി​ച്ചു.

നേ​താ​ക്ക​ളാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ് ,എം​എ​ൽ​എ​മാ​രാ​യ​സ​ണ്ണി ജോ​സ​ഫ് , സ​ജീ​വ് ജോ​സ​ഫ് , യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ അ​ബ്ദു റ​ഹ്‌​മാ​ൻ ക​ല്ലാ​യി ,അ​ബ്ദു​ൽ ക​രീം ചേ​ലേ​രി ,ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ,ഇ​ബ്രാ​ഹീം മു​ണ്ടേ​രി , രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ ,പി ​എ ന​സീ​ർ ,ജൂ​ബി​ലി ചാ​ക്കോ ,കെ ​പി ഷാ​ജി ,ലി​സി ജോ​സ​ഫ് ,ന​സീ​ർ നെ​ലൂ​ർ, കെ ​വേ​ലാ​യു​ധ​ൻ ,ജെ​യ്സ​ൺ കാ​ര​ക്കാ​ട് , ഒ​മ്പാ ൻ ​ഹം​സ ,പി ​കെ ജ​നാ​ർ​ദ​ന​ൻ , സു​രേ​ഷ് മാ​വി​ല ,കാ​ഞ്ഞി​രോ​ളി രാ​ഘ​വ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ന് ഇ​രി​ക്കൂ​റി​ൽ പ​ര്യ​ട​നം ന​ട​ത്തും.

എം.​വി. ജ​യ​രാ​ജ​ൻ
ത​ളി​പ്പ​റ​ന്പി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ത​ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം മ​ല​പ്പ​ട്ട​ത്ത് സ​മാ​പി​ച്ചു. മ​ണ്ഡ​ല ത്തി​ലെ വി​വി​ധ ലോ​ക്ക​ലു​ക​ളി​ലെ 25 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​നും സൗ​ഹൃ​ദം​പ​തു​ക്കാ​നും നൂ​റു​ക​ണ​ക്കി​നാ​ള​ക​ളാ​ണ് എ​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി. ​ര​വീ​ന്ദ്ര​ൻ, സി.​എം കൃ​ഷ്ണ​ൻ, ടി.​കെ. സു​ലേ​ഖ, ടി.​വി. നാ​രാ​യ​ണ​ൻ, ഷി​ബി​ൻ കാ​നാ​യി. കെ. ​ഗ​ണേ​ശ​ൻ, സി.​പി. മു​ഹാ​സ്, എ​ൻ.​വി. കു​ഞ്ഞി​രാ​മ​ൻ, എം.​വി. നി​കേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​സ​ന്തോ​ഷ്, ചെ​യ​ർ​മാ​ൻ കെ.​വി. ഗോ​പി​നാ​ഥ്, പി. ​മു​കു​ന്ദ​ൻ, പി.​കെ. ശ്യാ​മ​ള, കെ. ​ച​ന്ദ്ര​ൻ, എ​ൻ. അ​നി​ൽ​കു​മാ​ർ, പി.​കെ. മു​ജീ​ബ് റ​ഹ്‌​മാ​ൻ, കെ.​സാ​ജ​ൻ, പി.​വി. അ​നി​ൽ, കെ. ​കൃ​ഷ്ണ​ൻ, സി. ​അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു. പ​ര്യ​ട​ന​ത്തോ​ടൊ​പ്പം എ​ൽ​ഡി​എ​ഫ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ക​ലാ​ട്രൂ​പ്പ് അ​വ​ത​രി​പ്പി​ച്ച നാ​ട​കം മ​നു​ഷ്യ​പ്പ​റ്റ്, സം​ഗീ​ത ശി​ൽ​പം എ​ന്നി​വ അ​ര​ങ്ങേ​റി. ഇ​ന്ന് ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് പ​ര്യ​ട​നം.

സി. ​ര​ഘു​നാ​ഥ്
പേ​രാ​വൂ​രി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥ് പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ പു​ന്നാ​ട് നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പൈ​ലി വാ​ത്യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ഇ​രി​ട്ടി ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ അ​രു​ണ്‍ തോ​മ​സ്, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യ​ഗം മോ​ഹ​ന​ന്‍ മാ​ന​ന്തേ​രി, ഒ​ബി​സി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്റ് വി​ജ​യ​ന്‍ വ​ട്ടി​പ്രം, അ​ജേ​ഷ് ന​ടു​വ​നാ​ട്, സി. ​ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കീ​ഴൂ​ർ​ക്കു​ന്ന്, എ​ട​ക്കാ​നം, ഇ​രി​ട്ടി, വി​ള​മ​ന, വ​ള്ളി​ത്തോ​ട്, കൂ​ട്ടു​പു​ഴ, ച​ര​ൽ, വാ​ണി​യ​പ്പാ​റ, അ​ങ്ങാ​ടി​ക്ക​ട​വ് ക​രി​ക്കോ​ട്ട​ക്ക​രി, എ​ടൂ​ർ, പാ​ല​പ്പു​ഴ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം കീ​ഴൂ​രി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.