തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു
Friday, April 19, 2024 1:48 AM IST
ക​ണ്ണൂ​ർ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ൽ​കു​ന്ന ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു.​പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, മൂ​ന്നു പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന പോ​ളിം​ഗ് ടീ​മി​നാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ 11 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​ശ്ച​യി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ശീ​ല​നം ആ​രം​ഭി​ച്ച​ത്.

പ​യ്യ​ന്നൂ​രി​ൽ​എ കു​ഞ്ഞി​രാ​മ​ന്‍ അ​ടി​യോ​ടി സ്മാ​ര​ക വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ക​ല്യാ​ശേ​രി​യി​ൽ ക​ല്യാ​ശേ​രി കെ.​പി.​ആ​ര്‍. ഗോ​പാ​ല​ന്‍ സ്മാ​ര​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ത​ളി​പ്പ​റ​മ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ ക​രി​മ്പം കി​ലാ സെ​ന്‍റ​ർ ഫോ​ര്‍ ഓ​ര്‍​ഗാ​നി​ക് ഫാ​മിം​ഗ് ആ​ന്‍​ഡ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ,ഇ​രി​ക്കൂ​റി​ൽ ശ്രീ​ക​ണ്ഠ​പു​രം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, അ​ഴീ​ക്കോ​ട് പ​ള്ളി​ക്കു​ന്ന് കൃ​ഷ്ണ​മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ വ​നി​താ കോ​ള​ജ് ,ക​ണ്ണൂ​രി​ൽ മ​ചൊ​വ്വ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ധ​ര്‍​മ​ട​ത്ത് മ​ണ്ഡ​ല​ത്തി​ൽ ചാ​ല ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ,ത​ല​ശേ​രി​യി​ൽ ഗ​വ. ബ്ര​ണ്ണ​ന്‍ കോ​ള​ജ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ,ത​ല​ശേ​രി വി ​ആ​ര്‍ കൃ​ഷ്ണ​യ്യ​ര്‍ സ്മാ​ര​ക മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം ഹാ​ള്‍ , കൂ​ത്തു​പ​റ​മ്പി​ൽ കൂ​ത്തു​പ​റ​ന്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മ​ട്ട​ന്നൂ​രി​ൽ മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, പേ​രാ​വൂ​രി​ൽ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ തു​ണ്ടി​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്.

ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ആ​റ് ബാ​ച്ചു​ക​ൾ​ക്ക് വീ​തം 66 സം​ഘ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ ദി​നം പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. 8972 പേ​ര്‍​ക്കാ​ണ് മൂ​ന്ന് ദി​ന​ങ്ങ​ളി​ലാ​യി ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ, എ​ആ​ർ​ഒ മാ​ർ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​ചൊ​വ്വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ മ​ണ്ഡ​ലം ത​ല പ​രി​ശീ​ല​നം ക​ള​ക്ട​ർ അ​രു​ൺ കെ ​വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ക്ലാ​സു​ക​ള്‍ 20 ന് ​അ​വ​സാ​നി​ക്കും.