സഹോദരിമാർ പുഴയിൽ മുങ്ങിമരിച്ചു
Friday, April 19, 2024 1:48 AM IST
വേ​​​ങ്ങ​​​ര: ബ​​​ന്ധുവീ​​​ട്ടി​​​ലേ​​​ക്ക് വി​​​രു​​​ന്നെ​​​ത്തി​​​യ ര​​​ണ്ട് സ​​​ഹോ​​​ദ​​​രി​​​മാ​​​ര്‍ ക​​​ട​​​ലു​​​ണ്ടി പു​​​ഴ​​​യി​​​ല്‍ മു​​​ങ്ങി മ​​​രി​​​ച്ചു. വേ​​​ങ്ങ​​​ര വെ​​​ട്ടു​​​തോ​​​ട് പ​​​ടി​​​ക്ക​​​ത്തൊ​​​ടി അ​​​ല​​​വി​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ ബു​​​ഷ്റ (26), അ​​​ജ്മ​​​ല ത​​​സ്നി (21) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ര​​​ണ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ ഊ​​​ര​​​കം കോ​​​ട്ടു​​​മ​​​ല കാ​​​ങ്ക​​​ട​​​ക്ക​​​ട​​​വി​​​ലാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്. മൂ​​​ത്ത സ​​​ഹോ​​​ദ​​​രി​​​യെ വി​​​വാ​​​ഹം ചെ​​​യ്ത​​​യ​​​ച്ച കോ​​​ട്ടു​​​മ​​​ല​​​യി​​​ലെ മൂ​​​ട്ട​​​പ​​​റ​​​മ്പ​​​ന്‍ വീ​​​ട്ടി​​​ലേ​​​ക്ക് വി​​​രു​​​ന്നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ള്‍. ഇ​​​വി​​​ടെനി​​​ന്നാ​​​ണ് ക​​​ട​​​വി​​​ലേ​​​ക്ക് കു​​​ളി​​​ക്കാ​​​ന്‍ പോ​​​യ​​​ത്. ഇ​​​രു​​​വ​​​രും നീ​​​ന്ത​​​ല​​​റി​​​യാ​​​ത്ത​​​വ​​​രാ​​​ണ്. ര​​​ണ്ടാ​​​ള്‍ ആ​​​ഴ​​​ത്തി​​​ല്‍ കു​​​ഴി​​​യു​​​ള്ള ഭാ​​​ഗ​​​ത്താ​​​ണ് ഇ​​​രു​​​വ​​​രും മു​​​ങ്ങി​​​ത്താ​​​ണ​​​ത്.

കൂ​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ള്‍ ഇ​​​രു​​​വ​​​രെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വെ​​​ള്ള​​​ത്തി​​​ലി​​​റ​​​ങ്ങി ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​വ​​​ര്‍ ബ​​​ഹ​​​ളം വ​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് കു​​​ളി​​​ക​​​ഴി​​​ഞ്ഞ് ക​​​യ​​​റി​​​പ്പോ​​​യ മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​രീപു​​​ത്ര​​​ന്‍ സ​​​ഹ​​​ദ് തി​​​രി​​​കെ വ​​​ന്ന് കു​​​ട്ടി​​​ക​​​ളെ ക​​​ര​​​യി​​​ലേ​​​ക്ക് വ​​​ലി​​​ച്ചി​​​ട്ട് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ബ​​​ഹ​​​ളം കേ​​​ട്ടെ​​​ത്തി​​​യ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളാ​​​ണ് മു​​​ങ്ങി​​​ത്താ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്ന സ​​​ഹോ​​​ദ​​​രി​​​മാ​​​രെ ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ച​​​ത്. ഉ​​​ട​​​ന്‍ മ​​​ല​​​പ്പു​​​റ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.​​ വ​​​ലി​​​യോ​​​റ പു​​​ത്ത​​​ന​​​ങ്ങാ​​​ടി ആ​​​യി​​​ഷാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി എ​​​റി​​​യാ​​​ട​​​ന്‍ അ​​​മീ​​​റാ​​​ണ് ​ബു​​ഷ്റ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ്. മ​​​ക്ക​​​ള്‍: മു​​​ഹ​​​മ്മ​​​ദ് നാ​​​ഫി​​​ഹ്, റി​​​സ മ​​​ഹ​​​റി​​​ന്‍.

കു​​​ഴി​​​പ്പു​​​റം സ്വ​​​ദേ​​​ശി തെ​​​ക്കേ​​​തി​​​ല്‍ ഫാ​​​യി​​​സാ​​​ണ് അ​​​ജ്മ​​​ല ത​​​സ്നി​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ്. മാ​​​താ​​​വ്: പാ​​​ത്തു​​​മ്മു. മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: സൈ​​​ന​​​ബ, റു​​​ഖി​​​യ, സ​​​ല്‍​മാ​​​ന്‍, ബ​​​ഷീ​​​ര്‍.