റാ​ഗിം​ഗ് വീ​ഡി​യോ: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Thursday, September 29, 2022 12:46 AM IST
കു​മ്പ​ള: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഗിം​ഗി​ന് വി​ധേ​യ​മാ​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു. അം​ഗ​ടി​മു​ഗ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥിയാ​ണ് റാ​ഗിം​ഗി​ന് ഇ​ര​യാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ വി​ട്ട​തോ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പ​തി​നാ​റു​കാ​ര​നെ പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​ന് സ​മീ​പ​ത്ത് ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യും സാ​ങ്ക​ല്‍​പി​ക​മാ​യി ബൈ​ക്ക് ഓ​ടി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​താ​യി അ​ഭി​ന​യി​ച്ചു.

ഇ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തി​നു​മു​മ്പും ഈ ​രീ​തി​യി​ലു​ള്ള റാ​ഗിം​ഗ് ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് കു​മ്പ​ള പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

വൈ​കി അ​ഡ്മി​ഷ​ൻ എ​ടു​ത്ത​തി​നാ​ൽ യൂ​ണി​ഫോം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും സാ​ധാ​ര​ണ വ​സ്ത്രം ധ​രി​ച്ച് സ്‌​കൂ​ളി​ലെ​ത്തി​യ​തോ​ടെ സീ​നി​യ​ർ വി​ദ്യാ​ര്‍​ഥി​ക​ളി​ൽ ചി​ല​ര്‍ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ര്‍​ഥി പ​രാ​തി​പ്പെ​ട്ടു. സം​ഭ​വ​ത്തെ ഗൗ​ര​വ​ത്തോ​ടെ ക​ണ്ട് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.