ര​ക്ത​ദാ​ന​ത്തി​ലൂ​ടെ മാ​തൃ​ക​യാ​യി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍
Saturday, October 1, 2022 12:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ന്ന​ദ്ധ​ര​ക്ത ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് മാ​തൃ​കാ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ല്‍ ജീ​വ​ന​ക്കാ​ര്‍ ര​ക്ത​ദാ​നം ന​ട​ത്തി.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട 15 ജീ​വ​ന​ക്കാ​രാ​ണ് ര​ക്ത​ദാ​നം ചെ​യ്ത​ത്. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യം, എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​വി.​രാം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​റും ടി.​ബി ഓ​ഫീ​സ​റും കൂ​ടി​യാ​യ ഡോ.​ടി.​പി.​ആ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "ന്നാ ​താ​ന്‍ കേ​സ് കൊ​ട് ഫെ​യിം' പി.​പി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.
ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഇ. മോ​ഹ​ന​ന്‍, ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​എ. മു​ര​ളി​ധ​ര ന​ല്ലൂ​രാ​യ, ജി​ല്ലാ സ​ര്‍​വ​യ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.​ഗീ​ത ഗു​രു​ദാ​സ്, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​വി.​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​നി​മ്മി ജോ​ണ്‍ ര​ക്ത​ദാ​ന​ത്തെ സം​ബ​ന്ധി​ച്ച് ക്ലാ​സെ​ടു​ത്തു. ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്.​സ​യ​ന ന​ന്ദി​യും പ​റ​ഞ്ഞു.