ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി വൈ​എം​സി​എ​യു​ടെ കൂ​ട്ട​യോ​ട്ടം
Saturday, October 8, 2022 12:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: യു​വ​ത​ല​മു​റ​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ കാ​ഞ്ഞ​ങ്ങാ​ട് വൈ​എം​സി​എ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ കൂ​ട്ട​യോ​ട്ടം പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​സു​ജാ​ത ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍, ഉ​ണ്ണി​മി​ശി​ഹാ ഫൊ​റോ​ന​പ​ള്ളി അ​സി. വി​കാ​രി ഫാ.​വി​പി​ന്‍​ദേ​വ് ക​ണ്ട​ത്തി​ല്‍, വൈ​എം​സി​എ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, നെ​ഹ്‌​റു കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ.​കെ.​വി.​മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി സ​ണ്ണി മാ​ണി​ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.
പു​തി​യ​കോ​ട്ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം കോ​ട്ട​ച്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ സ​മാ​പി​ച്ചു. യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റോ പ​ട​യാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് നെ​ഹ്‌​റു കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ഫ്‌​ളാ​ഷ്‌ മോ​ബ് അ​വ​ത​രി​പ്പി​ച്ചു. കൂ​ട്ട​യോ​ട്ട​ത്തി​ന് കെ.​കെ.​സേ​വി​ച്ച​ന്‍, മൈ​ക്കി​ള്‍ പൂ​വ​ത്താ​നി, നെ​ഹ്‌​റു കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ വി​ജ​യ​കു​മാ​ര്‍, സെ​ബാ​സ്റ്റ്യ​ന്‍ കൊ​റ്റ​ത്തി​ല്‍, ജോ​സ്‌​കോ ജ​യിം​സ്, സെ​ബാ​സ്റ്റ്യ​ന്‍ ഗി​ല്‍​ബ​ര്‍​ട്ട്, സി​ജോ അ​മ്പാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.