ക​ഥ​യും ക​വി​ത​യും വി​രി​യും, ക​ള​റാ​കും
Monday, November 28, 2022 1:17 AM IST
ചാ​യ്യോം: കോ​വി​ഡ് ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്‌​ക്കൊ​ടു​വി​ല്‍ കൗ​മാ​ര​പ്ര​തി​ഭ​ക​ളെ തേ​ടി ക​ല​യു​ടെ വ​സ​ന്ത​കാ​ലം ഒ​രു​ങ്ങു​ന്നു. ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ല്‍ ഇ​ന്നു മു​ത​ലു​ള്ള അ​ഞ്ചു രാ​പ്പ​ക​ലു​ക​ള്‍ ക​ലാ​രം​ഗ​ത്തെ പു​തു​പ്ര​തി​ഭ​ക​ള്‍ നി​റ​ഞ്ഞാ​ടും. 12 വേ​ദി​ക​ളി​ല്‍ 309 ഇ​ന​ങ്ങ​ളി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍ മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും.​ ഇ​ന്നും നാ​ളെ​യും സ്റ്റേ​ജി​ത​ര​മ​ത​ത്സ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ബാ​ന്‍​ഡ് മ​ത്സ​ര​വും സാ​ഹി​ത്യ-​ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളു​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്. 30 മു​ത​ല്‍ ഡി​സം​ബ​ര്‍ ര​ണ്ടു വ​രെ​യാ​ണ് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ള്‍. ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ഡി​ഡി​ഇ സി.​കെ.​വാ​സു ക​ലോ​ത്സ​വ ന​ഗ​രി​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഒ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ത്തും. ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. തെ​ക്കി​ല്ല​ത്ത് മാ​ധ​വ​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ദി​നം പ​തി​ന​ഞ്ചാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കും.