മാ​വു​ങ്കാ​ലി​ലെ ഇ​വി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ഒ​ന്നി​ന്
Monday, November 28, 2022 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ല​ഘൂ​ക​രി​ക്കു​ക, ഊ​ര്‍​ജ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, പെ​ട്രോ​ള്‍ വി​ല വ​ര്‍​ധ​ന​വ് മൂ​ല​മു​ള്ള പ്ര​യാ​സം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഇ​ല​ക്ട്രോ​ണി​ക് വെ​ഹി​ക്കി​ള്‍ പോ​ളി​സി​യു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ മാ​വു​ങ്കാ​ലി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി. ഡി​സം​ബ​ര്‍ ഒ​ന്നി​ന് വൈ​ദ്യു​തി​മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​ങ്കെ​ടു​ക്കും. ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​വും.
സം​സ്ഥാ​ന​ത്ത് പൂ​ര്‍​ത്തി​യാ​യ 56 ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണ് മാ​വു​ങ്കാ​ലി​ലു​ള്ള​ത്. ഒ​പ്പം ഓ​ട്ടോ റി​ക്ഷ​ക​ള്‍​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ഉ​ത​കു​ന്ന ത​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 1165 പോ​ള്‍ മൗ​ണ്ട​ഡ് ചാ​ര്‍​ജിം​ഗ് സെ​ന്‍ററു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 37 പോ​ള്‍ മൗ​ണ്ട​ഡ് ചാ​ര്‍​ജിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കും.