അ​ര​ങ്ങി​ലെ ഓ​ര്‍​മ​ക​ളു​മാ​യി ഉ​ണ്ണി​രാ​ജ്
Tuesday, November 29, 2022 12:46 AM IST
‘ക​ഴി​ഞ്ഞ 28 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഞാ​ന്‍ പ​രി​ശീ​ലി​പ്പി​ച്ച ടീ​മി​ല്ലാ​ത്ത ഒ​രു ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. എ​ങ്കി​ല്‍​പി​ന്നെ എ​ല്ലാ​വ​രെ​യും ഒ​ന്നു ക​ണ്ടി​ട്ടു​പോ​കാ​മെ​ന്ന് ക​രു​തി.' ഷൂ​ട്ടിം​ഗി​നാ​യി വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​ണ് ന​ട​ന്‍ ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ര്‍ ത​ന്‍റെ സ്‌​കൂ​ട്ട​റി​ല്‍ ഒ​രു സാ​ദാ നാ​ട്ടു​മ്പു​റ​ത്തു​കാ​ര​നാ​യി ക​ലോ​ത്സ​വ​വേ​ദി​യി​ലെ​ത്തി​യ​ത്. ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ടെ​ലി​വി​ഷ​ന്‍ പു​ര​സ്‌​കാ​രം നേ​ടി​യ​തി​ന്‍റെ യാ​തൊ​രു ത​ല​ക്ക​ന​വും ഉ​ണ്ണി​യെ ബാ​ധി​ച്ചി​ട്ടി​ല്ല. ത​ന്നോ​ടൊ​പ്പം സെ​ല്‍​ഫി​യെ​ടു​ക്കാ​നെ​ത്തി​യ ഒ​രാ​ള്‍​ക്കു​പോ​ലും നി​രാ​ശ​പ്പെ​ടേ​ണ്ടി​വ​ന്നി​ല്ല. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ മൈം, ​സ്‌​കി​റ്റ് പ​രി​ശീ​ല​ക​നാ​ണ് ഉ​ണ്ണി​രാ​ജ്. ധ്യാ​ന്‍ ശ്രീ​നി​വാ​സ​നും അ​ജു വ​ര്‍​ഗീ​സും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന 'ന​ദി​ക​ളി​ല്‍ സു​ന്ദ​രി യ​മു​ന' എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക് കാ​ര​ണ​മാ​ണ് ഇ​ത്ത​വ​ണ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ​ത്. 2005ല്‍ ​എ​റ​ണാ​കു​ള​ത്തു ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം മൈം ​ഷോ​യി​ല്‍ താ​ന്‍ പ​രി​ശീ​ലി​പ്പി​ച്ച ചാ​യ്യോ​ത്ത് സ്‌​കൂ​ള്‍ ടീ​മി​ന് ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ച ഓ​ര്‍​മ​യും ഉ​ണ്ണി​രാ​ജ് പ​ങ്കു​വ​ച്ചു. കു​ട്ടി​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വ​ള​രെ ചു​രു​ങ്ങി​യ തു​ക കൊ​ണ്ട് ചെ​യ്ത ആ ​മൈം മി​ക​ച്ച ക​ണ്ട​ന്‍റും കു​ട്ടി​ക​ളു​ടെ ഉ​ജ്വ​ല​പ്ര​ക​ട​ന​വും കൊ​ണ്ട് സ​മ്മാ​നം നേ​ടു​ക​യാ​യി​രു​ന്നു. ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന 'അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം' ആ​ണ് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന മ​റ്റൊ​രു സി​നി​മ. 'ജ​യി​ല​ര്‍' എ​ന്ന സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി നെ​ഗ​റ്റീ​വ് വേ​ഷം ചെ​യ്യു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഉ​ണ്ണി​രാ​ജ്.