ചെ​റു​വ​ത്തൂ​ര്‍ ഫെ​സ്റ്റി​ന്‍റെ പ​വ​ലി​യ​ന് കാ​ല്‍​നാ​ട്ടി
Sunday, December 4, 2022 1:24 AM IST
ചെ​റു​വ​ത്തൂ​ര്‍: വി​നോ​ദ-​വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളും വ്യാ​പാ​ര മേ​ഖ​ല​ക്ക് ഉ​ണ​ര്‍​വേ​കു​ന്ന പ്ര​ദ​ര്‍​ശ​ന-​വി​ല്പ​ന​മേ​ള​യു​മാ​യി ചെ​റു​വ​ത്തൂ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​ക്കു​ന്ന ചെ​റു​വ​ത്തൂ​ര്‍ ഫെ​സ്റ്റിന്‍റെ പ​വ​ലി​യന്‍റെ കാ​ല്‍​നാ​ട്ട​ല്‍ ക​ര്‍​മം കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഈ ​മാ​സം 16 മു​ത​ല്‍ ജ​നു​വ​രി ഒ​ന്നു വ​രെ​യാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ക. സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ​യും ഫ​ണ്ട് ശേ​ഖ​ര​ണം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ര്‍ മാ​ഹി​ന്‍ കോ​ളി​ക്ക​ര​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി.​പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ഘ​വ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ന്ദ്ര​ന്‍ പ​യ്യാ​ട​ക്ക​ത്ത്, ടി. ​ശ​ശി​ധ​ര​ന്‍, കെ.​സി.​സ​തീ​ശ​ന്‍, പി.​പി. മു​സ്ത​ഫ, മു​ഹ​മ്മ​ദ് യാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക്, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ബേ​ര്‍​ഡ്‌​സ് പാ​ര്‍​ക്ക്, ഫ്‌​ള​വ​ര്‍ ഷോ, ​ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കും.