ക​ല്ല​ന്‍​ചി​റ മ​ഖാം ഉ​റൂ​സ് നാ​ളെ​ മു​ത​ല്‍
Wednesday, January 25, 2023 1:02 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ ക​ല്ല​ന്‍​ചി​റ മ​ഖാം ഉ​റൂ​സ് നാ​ളെ മു​ത​ല്‍ 30 വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ എ​ട്ടിന് ഉ​റൂ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​സി.​എ.​ല​ത്തീ​ഫ് പ​താ​ക ഉ​യ​ര്‍​ത്തും. രാ​ത്രി ഏ​ഴിന് സം​യു​ക്ത ജ​മാ അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ.​അ​സീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​മ​സ്ത പ്ര​സി​ഡ​ന്‍റും കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത ജ​മാ അ​ത്ത് ഖാ​സി​യു​മാ​യ സ​യ്യി​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു.​കെ.​മു​ഹ​മ്മ​ദ് നി​സാ​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 30ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടിന് ന​ട​ക്കു​ന്ന ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ഡോ.​സ​ജി മ​റ്റം എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും.