ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​യ ക​ര്‍​ത്ത​വ്യം: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍
Saturday, January 28, 2023 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര സ്വ​ത്വ​വും പൗ​ര​ന്‍​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യു​ടെ ഉ​റ​പ്പു​ക​ളാ​ണെ​ന്നും ഈ ​ഭ​ര​ണ​ഘ​ട​ന​ക്ക് ഏ​ല്‍​ക്കു​ന്ന ചെ​റി​യ പ​രി​ക്കു​പോ​ലും രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​നേ​ല്‍​ക്കു​ന്ന അ​പ​രി​ഹാ​ര്യ​മാ​യ ക്ഷ​ത​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ല്‍ പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ മു​ന്‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച ശേ​ഷം സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഭ​ര​ണ​ഘ​ട​ന അ​തി​രൂ​ക്ഷ​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. അ​തു മാ​റ്റി​യെ​ഴു​ത​ണം എ​ന്ന മു​റ​വി​ളി​ക​ള്‍ വ​രെ ഉ​യ​ര്‍​ന്നു​വ​രു​ന്നു​ണ്ട്. ആ​രാ​ണോ സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യ​വ​ര്‍ അ​വ​രി​ല്‍ നി​ന്നു​ത​ന്നെ ധ്വം​സ​ന​വാ​സ​ന പ്ര​ക​ട​മാ​കു​മ്പോ​ള്‍ ഈ ​രാ​ജ്യ​ത്തെ ഏ​തൊ​രു പൗ​ര​ന്‍റെ​യും അ​നി​വാ​ര്യ​മാ​യ ക​ര്‍​ത്ത​വ്യ​മാ​യി ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണം മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
പോ​ലീ​സ് വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ്ലാ​റ്റൂ​ണി​നെ മി​ക​ച്ച പ്ലാ​റ്റൂ​ണാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ് സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ എ​ന്‍​സി​സി, പെ​രി​യ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ ബോ​യ്സ് ജൂ​ണി​യ​ര്‍ ഡി​വി​ഷ​ന്‍ എ​ന്‍​സി​സി, നീ​ലേ​ശ്വ​രം രാ​ജാ​സ് സ്‌​കൂ​ള്‍ ജൂ​ണി​യ​ര്‍ ഡി​വി​ഷ​ന്‍ എ​യ​ര്‍ ആ​ന്‍​ഡ് നേ​വ​ല്‍, ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, വി​ദ്യാ​ന​ഗ​ര്‍ ചി​ന്‍​മ​യ വി​ദ്യാ​ല​യം സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് എ​ന്നി​വ​രും മി​ക​ച്ച പ്ലാ​റ്റൂ​ണു​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടി.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം.​അ​ഷ്റ​ഫ്, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​വൈ​ഭ​വ് സ​ക്സേ​ന എ​ന്നി​വ​ര്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.
സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളാ​യ കെ.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ന​മ്പ്യാ​ര്‍, ഗോ​പാ​ല​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ര്‍ ബ​ദ​രി​യ, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ. സൈ​മ, എ​എ​സ്പി പി.​കെ.​രാ​ജു, എ​എ​സ്പി മു​ഹ​മ്മ​ദ് ന​ദി​മു​ദ്ദീ​ന്‍, ആ​ര്‍​ഡി​ഒ അ​തു​ല്‍ സ്വാ​മി​നാ​ഥ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​ശ​ശി​ധ​ര​ന്‍ പി​ള്ള, കെ.​അ​ജേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.