കാഞ്ഞങ്ങാട്: കെ.എം. മാണിയുടെ 90-ാം ജന്മദിനം കേരള കോണ്‍ഗ്രസ്-എം ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം കാരുണ്യദിനമായി ആചരിച്ചു. വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ ഉദ്ഘാടനം ചെയ്തു. മാണി സാറിന്റെ കാലത്ത് നടപ്പിലാക്കിയ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ കേരളം ഒരിക്കലും മറക്കില്ലെന്നും പാവപ്പെട്ടവരെയും രോഗികളെയും അശരണരെയും ചേര്‍ത്തുപിടിച്ച ഒരു നേതാവായിരുന്നു കെ.എം.മാണി എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം സജി സെബാസ്റ്റ്യന്‍, ജില്ലാ ഐടി സെക്രട്ടറി അഭിലാഷ് മാത്യു, സ്നേഹാലയം ഡയറക്ടര്‍ ബ്രദര്‍ ഈശോദാസ്, കാഞ്ഞങ്ങാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.സി. പീറ്റര്‍, കെ.പി.ടോമി കോതുകുളം, അഡ്വ.സന്തോഷ് പല്ലാട്ട്, കുര്യന് കരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കല്‍ സ്വാഗതം പറഞ്ഞു.
വെള്ളരിക്കുണ്ട്: കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിച്ച് കേരള കോണ്‍ഗ്രസ്-എം ബളാല്‍ മണ്ഡലം കമ്മിറ്റി. പുന്നക്കുന്ന് ഹോളി ട്രിനിറ്റി ഹോമിലെ അന്തേവാസികളോടൊപ്പമാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി ബിജു തുളുശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി മണിയന്‍തോട്ടം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചെന്നക്കാട്ടുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ബേബി ജോസഫ് പുതുമന, ജോസ് കാക്കക്കൂട്ടുങ്കല്‍, മാത്യു കാഞ്ഞിരത്തിങ്കല്‍, തോമസ് പാലമറ്റം, തങ്കച്ചന് വടക്കേമുറി, ലിജിന്‍ ഇരുപ്പക്കാട്ട്, ബേബി മുതുകത്താനി, ജോണ്സണ് കുട്ടുകാപ്പള്ളി, ജോഷ് ജോ ഒഴുകയില്‍, ജോസ് പാലത്തിങ്കല്‍, മാത്തുക്കുട്ടി പാറയില്‍, ഷീല പാലത്തിങ്കല്‍, ബെന്നി വിലങ്ങാട്, കൊച്ചുമോന് കൈതമറ്റം എന്നിവര്‍ പ്രസംഗിച്ചു.