ല​ഹ​രി​ക്കും വി​ഭ​ജ​ന​രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ സ്‌​നേ​ഹ​സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി
Wednesday, February 1, 2023 12:48 AM IST
പി​ലി​ക്കോ​ട്: മ​ഹാ​ത്മ​ജി​യു​ടെ വെ​ളി​ച്ച​ത്തി​ല​ല്ലാ​തെ ഇ​ന്ത്യ​യ്ക്ക് നി​ല​നി​ല്‍​പ്പി​ല്ലെ​ന്നും ഗാ​ന്ധി മ​ന്ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​ണ് വ​ര്‍​ത്ത​മാ​ന​കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​ര​മെ​ന്നും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി പ​ത്മ​ശ്രീ വി.​പി.​അ​പ്പു​ക്കു​ട്ട പൊ​തു​വാ​ള്‍.
ല​ഹ​രി​ക്കും വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നും മ​ത​ഭ്രാ​ന്തി​നു​മെ​തി​രെ "ഒ​ന്നി​ക്കു​ന്ന ചു​വ​ടു​ക​ള്‍ ഒ​ന്നാ​കു​ന്ന രാ​ജ്യം' എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി പി​ലി​ക്കോ​ട് ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി​യു​ടെ സ്‌​നേ​ഹ സ​ന്ദേ​ശ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 75 -ാമ​ത് ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പി​ലി​ക്കോ​ട് ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി ഗാ​ന്ധി- നെ​ഹ്‌​റു പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

ച​ന്തേ​ര​യി​ല്‍ നി​ന്നും എ​ര​വി​ല്‍ റോ​ഡ് വ​ഴി പി​ലി​ക്കോ​ട് ഫൈ​ന്‍ ആ​ര്‍​ട്‌​സ് അ​ങ്ക​ണ​ത്തി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്ര​യ്ക്ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ര​വി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​അ​ശ്വി​നി​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ കെ.​വി. ര​മേ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ര​മേ​ശ​ന്‍, പി. ​നാ​രാ​യ​ണ​ന്‍ അ​ടി​യോ​ടി, പി.​വി. ഭാ​സ്‌​ക​ര​ന്‍, കെ.​വി.​ഗോ​വി​ന്ദ​ന്‍, കെ.​വി. രാ​ഘ​വ​ന്‍, രാ​ഘ​വ​ന്‍ കു​ള​ങ്ങ​ര, കെ.​എം.​വി​ജ​യ​ന്‍, പ്ര​ഭാ​ക​ര​ന്‍ മാ​ട​ക്കാ​ല്‍, സി. ​ഭാ​സ്‌​ക​ര​ന്‍, കെ.​ന​വീ​ന്‍ ബാ​ബു, പി.​വി. ശ്രീ​ധ​ര​ന്‍, എ.​വി.​ബാ​ബു, എ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സ​യ്ദ ഷാ​ജ​ഹാ​ന്‍, ബി​ന്ദു ര​മേ​ശ്, പി.​കെ.​ര​ഘു​നാ​ഥ്, ടി. ​മ​നോ​ജ്, പി.​ഗൗ​രി, കെ.​റി​ജേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി മ​ണ്‍​ചി​രാ​തി​ല്‍ ദീ​പ​വും തെ​ളി​ച്ചു.