പ​ന​ത്ത​ടി​യി​ല്‍ അ​ഗ്രി ന്യൂ​ട്രി ഗാ​ര്‍​ഡ​ന്‍ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, February 7, 2023 12:55 AM IST
രാ​ജ​പു​രം: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ജൈ​വ കാ​ര്‍​ഷി​ക പോ​ഷ​ക ഉ​ദ്യാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള അ​ഗ്രി ന്യൂ​ട്രി ഗാ​ര്‍​ഡ​ന്‍ പ​ദ്ധ​തി​ക്ക് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റു​പ​ന​ത്ത​ടി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ര്‍​ഡ് ത​ല പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും സെ​മി​നാ​റും പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​വി​ന്‍​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല റി​സോ​ഴ്സ് ടീം ​അം​ഗം സ​ലോ​മി റോ​യി ക്ലാ​സെ​ടു​ത്തു. ജി​ന്‍​സി ബി​നോ​യി, കെ.​സു​ശീ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.