കാഞ്ഞങ്ങാട്: അദാനിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്ത് പൊതുമേഖലാ സ്ഥാപനങ്ങളായ എല്‍ഐസിക്കും എസ്ബിഐക്കും കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ.കെ.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണന്, ഹക്കീം കുന്നില്‍, എ.ഗോവിന്ദന് നായര്‍, ബാലകൃഷ്ണന് പെരിയ, കെ.നീലകണ്ഠന്, എം. അസിനാര്‍, രമേശന് കരുവാച്ചേരി, പി.എ.അഷറഫലി, കരിമ്പില്‍ കൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, കെ.വി.സുധാകരന്, പി.വി.സുരേഷ്, കരുണ്‍ താപ്പ, കുഞ്ഞമ്പു നമ്പ്യാര്‍, ടോമി പ്ലാച്ചേരി, കെ.പി.പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.