എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സൗ​ജ​ന്യ​ചി​കി​ത്സ നി​ല​യ്ക്കു​ന്നു; ദു​രി​ത​ബാ​ധി​ത​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, March 17, 2023 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ സൗ​ജ​ന്യ ചി​കി​ത്സ നി​ര്‍​ത്തി​വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 22നു ​രാ​വി​ലെ പ​ത്തി​നു കാ​ഞ്ഞ​ങ്ങാ​ട് ആ​ര്‍​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ന്നു. നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍​ക്ക് ല​ക്ഷ​ങ്ങ​ള്‍ കൊ​ടു​ക്കാ​നു​ള്ള​തു കൊ​ണ്ടു ത​ന്നെ എ​ല്ലാ​യി​ട​ത്തും ഇ​തു വേ​ഗ​ത്തി​ല്‍ ബാ​ധ​ക​മാ​കും. മാ​ര്‍​ച്ച് 31നു ​മു​മ്പ് തു​ക അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ചി​കി​ത്സാ സ​ഹാ​യം അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്ന​ത്.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി സൗ​ജ​ന്യ​ചി​കി​ത്സ ന​ല്‍​കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ചി​കി​ത്സ നി​ഷേ​ധി​ച്ചാ​ല്‍ ആ​യി​ര​ങ്ങ​ള്‍ തെ​രു​വി​ലാ​കു​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ സ​മ​രം സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​മ്പി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​രു​മെ​ന്നും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി യോ​ഗം സ​ര്‍​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ മു​നീ​സ അ​മ്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​വ​കു​മാ​ര്‍ എ​ന്‍​മ​ക​ജെ, രാ​ജ​ന്‍ ക​യ്യൂ​ര്‍, ഒ.​ജെ. രാ​ജു, ബാ​ല​കൃ​ഷ്ണ​ന്‍ ക​ള്ളാ​ര്‍, കെ. ​ച​ന്ദ്രാ​വ​തി, കെ.​വി. മു​കു​ന്ദ​കു​മാ​ര്‍, അ​ഭീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും ഗോ​വി​ന്ദ​ന്‍ ക​യ്യൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.