കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ബ​ജ​റ്റ്: ല​ക്ഷ്യം ത​രി​ശു​ര​ഹി​ത ന​ഗ​ര​സ​ഭ
Wednesday, March 22, 2023 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യെ ത​രി​ശു​ര​ഹി​ത​മാ​ക്കാ​നും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​വി​ക​സ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
94,98,75,120 രൂ​പ വ​ര​വും 76,33,98,100 രൂ​പ ചെ​ല​വും 18,65,37,020 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ്‌ ​ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള അ​വ​ത​രി​പ്പി​ച്ച​ത്.
പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍
* കാ​ഞ്ഞ​ങ്ങാ​ടി​നെ സ​മ്പൂ​ര്‍​ണ ത​രി​ശു​ര​ഹി​ത ന​ഗ​ര​മാ​ക്കാ​ന്‍ ക​ര്‍​മ​പ​ദ്ധ​തി. എ​ല്ലാ വാ​ര്‍​ഡി​ലും താ​ല്പ​ര്യ​മു​ള്ള യു​വ​തി യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന വി​പു​ലീ​ക​രി​ക്കും.
* കൈ​റ്റ്ബീ​ച്ച്, നി​ത്യാ​ന​ന്ദാ​ശ്ര​മം, താ​മ​ര​ക്കു​ളം, ഹൊ​സ്ദു​ര്‍​ഗ്‌​കോ​ട്ട, ആ​ന​ന്ദാ​ശ്ര​മം, മ​ഞ്ഞം​പൊ​തി​ക്കു​ന്ന്, ഗു​രു​വ​നം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ടൂ​റി​സം സ​ര്‍​ക്കി​ളി​ന് പ​ദ്ധ​തി ത​യാ​റാ​ക്കും.
* മോ​നാ​ച്ച​യി​ല്‍ ക​യാ​ക്കിം​ഗ് പാ​ര്‍​ക്ക്
* വ​നി​ത​ക​ള്‍​ക്ക് ഇ​ല​ക്ട്രി​ക്ക് ഓ​ട്ടോ​റി​ക്ഷ, സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം
* 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കി​ട​പ്പു​രോ​ഗി​ക​ള്‍, ച​ല​ന​പ​രി​മി​തി അ​നു​ഭ​വി​ക്കു​ന്ന​വ​ ര്‍ ​എന്നി​വ​ര്‍​ക്ക് വാ​തി​ല്‍​പ്പ​ടി സേ​വ​നം.
* അ​ത്തി​ക്കോ​ത്ത് ക​ല്യാ​ണ്‍ റോ​ഡ് പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ര്‍ പ്ലാ​ന്‍
* പ്രാ​ദേ​ശി​ക പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണം ക​ല​ക​ള്‍, ഗോ​ത്ര​ക​ല​ക​ള്‍ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് സാം​സ്‌​കാ​രി​കോ​ത്സ​വം, കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ ക​ലാ-​സാം​സ്‌​ക്കാ​രി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് കാ​ഞ്ഞ​ങ്ങാ​ട് മ​ഹോ​ത്സ​വം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും
* പു​തു​ക്കൈ ചേ​ടി റോ​ഡി​ല്‍ ട​ര്‍​ഫ് കോ​ര്‍​ട്ട്
* മാ​ന്തോ​പ്പ് മൈ​താ​നം ച​രി​ത്ര​ന​ഗ​രി​യാ​ക്കി മാ​റ്റും
* വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ഏ​കി​കൃ​ത തെ​രു​വും ക​ച്ച​വ​ട ​സം​വി​ധാ​ന​വും ഒ​രു​ക്കി കൊ​ടു​ക്കും
* പു​തു​ക്കൈ, ബ​ല്ല, കാ​ഞ്ഞ​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ലെ കു​ടി​വെ​ള്ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി അ​മൃ​ത് 2.0 പ​ദ്ധ​തി​യി​ല്‍ വി​ശ​ദ​മാ​യ പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കും.
* ന​ഗ​ര​ത്തി​ല്‍ പേ ​പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.
* കോ​ട്ട​ച്ചേ​രി റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം, പു​തി​യ ബ​സ്റ്റാ​ന്‍​ഡ് എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് നി​ല​വി​ലു​ള്ള ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ക്കും
* ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ന​ഗ​ര​സ​ഭാ​ത​ല ര​ജി​സ്ട്രേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തും. ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി.
* ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ റോ​ഡ് ആ​സ്തി​ക​ളു​ടെ​യും ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റോ​ഡ് ക​ണ​ക്ടി​വി​റ്റി മാ​പ്പിം​ഗ് ന​ട​ത്തും.