ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി​ക്കു​ള്ള മൊ​ഡ്യൂ​ള്‍ ത​യാ​റാ​യി
Friday, March 24, 2023 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്:​ ജി​ല്ല​യെ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ പ​ദ്ധ​തി​ക്ക് ഉ​ള്ള മോ​ഡ്യൂ​ള്‍ തയാ​റാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ​ത​ല​ത്തി​ലു​ള്ള ജി​ല്ലാ റി​സോ​ഴ്‌​സ് ഗ്രൂ​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് റി​സോ​ഴ്‌​സ് ഗ്രൂ​പ്പി​ന്‍റെ​യും പ​രി​ശീ​ല​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. മു​പ്പ​തി​നും 60 നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്മാ​ര്‍​ട്ട്‌​ ഫോ​ണ്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ-​സാ​ക്ഷ​ര​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 50 വീ​ടി​ന് ഒ​രു ക്ലാ​സ് എ​ന്ന രീ​തി​യി​ല്‍ ജി​ല്ല​യി​ലെ ഓ​രോ വാ​ര്‍​ഡു​ക​ളി​ലും പ​ത്തി​ല്‍ കു​റ​യാ​ത്ത ക്ലാ​സു​ക​ള്‍ ന​ട​ത്തും.
ക്ലാ​സെ​ടു​ക്കു​ന്ന ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രെ ഡി​ജി ബ്രി​ഗേ​ഡ് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടും. പ​ദ്ധ​തി​യു​ടെ അം​ബാ​സി​ഡ​റാ​യി പ്ര​മു​ഖ അ​ഡ്വ​ഞ്ച​റ​സ്റ്റ് പി.​എ​ന്‍.​ സൗ​മ്യ​യെ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. കൈ​റ്റ് ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ​ന്‍.​ ബാ​ബു അ​ക്ഷ​യ ബ്ലോ​ക്ക് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​ അ​ശോ​ക്, എ.​വി. ​ബാ​ബു, ഗ്രേ​സി തോ​മ​സ്, കെ.​ പു​ഷ്പ​ല​ത, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി പി.​ ദാ​മോ​ദ​ര​ന്‍, കൈ​റ്റ് അ​ധ്യാ​പ​ക​രാ​യ കെ.​ മ​നോ​ജ്, സി.​എ​ച്ച്.​ പ്രി​യ, പ്ര​വീ​ണ്‍​കു​മാ​ര്‍, റാ​യി ജോ​സ​ഫ്, പി.​എ.​ അ​നി​ല്‍​കു​മാ​ര്‍, എ​ന്‍.​കെ.​ ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.