അ​വ​ബോ​ധ പ​രി​പാ​ടി ന​ട​ത്തി
Saturday, March 25, 2023 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് കാ​സ​ര്‍​ഗോ​ഡ്, രാ​ഷ്ട്രീ​യ ഗ്രാം​സ്വ​രാ​ജ് അ​ഭി​യാ​ന്‍ കാ​സ​ര്‍​കോ​ട്, പ്രോജ​ക്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലീ​ന്‍ ആ​ന്‍​ഡ് ഗ്രീ​ന്‍ വി​ല്ലേ​ജ് തീ​മി​നെ ആ​സ്പ​ദ​മാ​ക്കി "മാ​റ്റി​യെ​ടു​ക്കാം മാ​തൃ​ക​യാ​ക്കാം' എ​ന്ന പേ​രി​ല്‍ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി അ​വ​ബോ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഗ​വ.​ കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ആ​ശ​യ​മ​തി​ല്‍, ഒ​പ്പ് മ​രം, സെ​ല്‍​ഫി കോ​ര്‍​ണ​ര്‍, അ​വ​ബോ​ധ ക്ലാ​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ.​എ​ല്‍. ​അ​ന​ന്ത​പ​ദ്മ​നാ​ഭ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പൽ ഡോ.​ ലി​യാ​ഖ​ത്ത് അ​ലി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​സി​ഫ് ഇ​ക്ബാ​ല്‍ കാ​ക്ക​ശേ​രി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ശു​ചി​ത്വ​മി​ഷ​ന്‍ അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റി​യാ​സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്റ്റ​ര്‍ ബി.​എ​ന്‍.​ സു​രേ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സെടു​ത്തു. ആ​ര്‍​ജി​എ​സ്എ കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ ശി​ല്പ സ്വാ​ഗ​ത​വും ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് എ​ക്സ്പെ​ര്‍​ട്ട് ബി.​ ജ​യ​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.