ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ന് നേ​ട്ടം
Monday, March 27, 2023 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ആ​ര്‍​ദ്ര കേ​ര​ളം പു​ര​സ്‌​കാ​രം ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ന് ര​ണ്ടാം ത​വ​ണ. കാ​സ​ര്‍​ഗോ​ഡ് ജി​ല​യി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്താ​യി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ്ലാ​ന്‍ പ്രോ​ജ​ക്ട് ഫ​ണ്ട് തു​ക നീ​ക്കി വ​ച്ച​തി​ന്‍റെ ശ​ത​മാ​നം, ചെ​ല​വ് ശ​ത​മാ​നം, വെ​ള്ള​രി​ക്കു​ണ്ട് , കൊ​ന്ന​ക്കാ​ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, ബ​ളാ​ല്‍ ഹോ​മി​യോ ആ​ശു​പ​ത്രി, മാ​ലോം ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി തു​ട​ങ്ങി​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം, ശു​ചി​ത്വ സം​വി​ധാ​നം, പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​കെ മൊ​ത്തം ശു​ചി​ത്വ നി​ല​വാ​രം, വാ​ര്‍​ഡ് ത​ല ആ​രോ​ഗ്യ ശു​ചി​ത്വ​സ​മി​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ , ഫീ​ല്‍​ഡ് ത​ല ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സ​ബ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം പു​ക​യി​ല വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ഇ​വ അ​വ​ലോ​ക​നം ചെ​യ്താ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത്. വെ​ള്ള​രി​ക്കു​ണ്ട് ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ത്തി​യ​തി​നാ​ല്‍ ഇ​നി മു​ത​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ മാ​ത്ര​മേ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യൂ.