കണ്ണിവയല്‍ സ്കൂള്‍ വാര്‍ഷികം
1281538
Monday, March 27, 2023 1:28 AM IST
ചിറ്റാരിക്കാല്‍: കണ്ണിവയല്‍ ഗവ.യുപി സ്കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം വിനീത് ടി.ജോസഫ് അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ പി.ഡി.ആന്റണി, ഷെര്‍ളി ഡൊമിനിക് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. സ്റ്റാഫ് സെക്രട്ടറി എം.എസ്. ഹരികുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എ.സെബാസ്റ്റ്യന്‍, എന്‍.വി.ശിവദാസന്‍, ചെറിയാന് മടുക്കാങ്കല്‍, മിനി വാഗമല, ജോസഫ് പടിഞ്ഞാറയില്‍, ബിജോയ് കളത്തില്‍, വി.അനിത, സി.എസ്.സജിന്‍ മോന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.