ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്ന്
Tuesday, March 28, 2023 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 2022 വ​ര്‍​ഷ​ത്തെ വി​വി​ധ വി​ജ്ഞാ​ന ശാ​ഖ​ക​ളി​ലാ​യി ഡോ​ക്ട​റേ​റ്റ് ബി​രു​ദ​ത്തി​ന് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍​ക്ക് നെ​ഹ്റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് ഏ​ര്‍ പ്പെ​ടു​ത്തു​ന്ന എ​ന്‍​എ​എ​സ്‌​സി ഡോ​ക്ട​റ​ല്‍ ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ അ​വാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്നു രാ​വി​ലെ 11നു ​ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. അ​ടി​സ്ഥാ​ന​ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​ഹി​ത്യം, കൊ​മേ​ഴ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് അ​വാ​ര്‍​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക.
സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ജി​ന്‍​സ്‌​മോ​ന്‍ സി​റി​യ​ക്കി​നും കു​സാ​റ്റി​ലെ സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​വ​യ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ് ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി ആ​യി​രു​ന്ന ഡോ.​സി.​ബി.​അ​മ്പി​ളി​ക്കും അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും. ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ലെ ഡോ.​ഫെ​ബി​ന്‍ കു​ര്യ​ന്‍ ഫ്രാ​ന്‍​സി​സി​നും ലി​റ്റ​റേ​ച്ച​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി ഡോ.​ആ​ര്‍. ര​ശ്മി​ക്കും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​നി ഡോ.​കെ.​വി.​സ​നൂ​ജ​യ്ക്കും അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. 5001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ര്‍​ഡ്. അ​ന്ത​രി​ച്ച അ​ധ്യാ​പ​ക​രാ​യ ഡോ.​എ.​ജെ.​റ​ജീ​ന, ഡോ.​കെ.​കെ.​ഗീ​ത എ​ന്നി​വ​രു​ടെ ഓ​ര്‍​മ​യ്ക്കാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​വി.​മു​ര​ളി, ഡോ. ​എ.​മോ​ഹ​ന​ന്‍, ഡോ.​ടി.​ദി​നേ​ശ​ന്‍, ഡോ.​ശാ​ലി​നി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.