മ​ല​ബാ​ര്‍ മാം​ഗോ ഫെ​സ്റ്റി​ന്‍റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, March 28, 2023 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ ഏ​പ്രി​ല്‍ 29 മു​ത​ല്‍ മേ​യ് ര​ണ്ടു വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന 'മ​ധു​രം 23' മ​ല​ബാ​ര്‍ മം​ഗോ ഫെ​സ്റ്റി​ന്‍റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം കോ​ള​ജ് ഡീ​ന്‍ ഡോ.​ടി.​സ​ജി​ത റാ​ണി നി​ര്‍​വ​ഹി​ച്ചു.
മേ​ള​യു​ടെ ഭാ​ഗ​മാ​യി കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​നം, സെ​മി​നാ​റു​ക​ള്‍, വി​പ​ണ​ന മേ​ള, ഫു​ഡ് കോ​ര്‍​ട്ട്, ആ​ര്‍​ട്സ് കോ​ര്‍​ണ​ര്‍ എ​ന്നി​വും സം​ഘ​ടി​പ്പി​ക്കും. ഈ ​വ​ര്‍​ഷ​ത്തെ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം നി​ര്‍​മ​ല്‍​കു​മാ​ര്‍ കാ​ട​കം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്റ് കെ.​എ​സ്.​അ​ശ്വി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ.​എ​ന്‍.​കെ.​ബി​നി​ത, ഡോ.​പി.​കെ.​സ​ജീ​ഷ്, ഫാം ​സൂ​പ്ര​ണ്ട് പി.​വി.​സു​രേ​ന്ദ്ര​ന്‍, നി​ഖി​ല്‍ കൃ​ഷ്ണ​ന്‍, ആ​വ​ണി ബാ​ബു, എം.​ജെ.​ആ​ല്‍​ബി​ന്‍, പി.​റ​യീ​സ്, ആ​ദി​ത്യ സു​ഗ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.