ജി​ല്ലാ ജ​യി​ലി​ല്‍ പ്ര​തി​യു​ടെ കൈ​യി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടി
Wednesday, March 29, 2023 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ജ​യി​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യു​ടെ കൈ​യി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടി. ച​ന്തേ​ര സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കാ​പ്പ കേ​സ് പ്ര​തി മു​ഹ​മ്മ​ദ് സു​ഹൈ​ലി (24)ന്‍റെ ​ഫോ​ണ്‍ ആ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജ​യി​ലി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സെ​ല്ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്ലോ​സ​റ്റി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച ഫോ​ണ്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഈ​മാ​സം 18നാ​ണ് സു​ഹൈ​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. കാ​പ്പ കേ​സി​ല്‍ നാ​ടു​ക​ട​ത്ത​പ്പെ​ട്ട സു​ഹൈ​ല്‍ നാ​ട്ടി​ല്‍​ത​ന്നെ ഒ​ളി​ച്ചു​ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ച​ന്തേ​ര പോ​ലീ​സി​നെ ക​ണ്ട് മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​ന്തേ​ര സ്റ്റേ​ഷ​നി​ല്‍ മാ​ത്രം ക​ഞ്ചാ​വ് ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ എ​ട്ടു കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് സു​ഹൈ​ല്‍. ഹൊ​സ്ദു​ര്‍​ഗ് സ്റ്റേ​ഷ​നി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ കേ​സി​ലും പ്ര​തി​യാ​ണ്. കോ​ഴി​ക്കോ​ട്ടും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ട്.