ജോ​ര്‍​ജ് തോ​മ​സി​ന് യാ​ത്ര​യ​യ​പ്പ് 31ന്
Wednesday, March 29, 2023 1:05 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​ര്‍​ജ് തോ​മ​സി​ന് പൗ​രാ​വ​ലി യാ​ത്ര​യ​യ​പ്പ് ന​ല്‍​കും. 31 വ​ര്‍​ഷം അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്ത ജോ​ര്‍​ജ് തോ​മ​സ് 31നു ​മാ​വു​ങ്കാ​ല്‍ രാം​ന​ഗ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ നി​ന്നാ​ണ് വി​ര​മി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ന്‍ എ​ന്ന​തി​ലു​പ​രി പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ല്‍​ക്കു​ന്ന ഇ​ദ്ദേ​ഹം വെ​ള്ള​രി​ക്കു​ണ്ടി​ല്‍ 2011 മു​ത​ല്‍ നാ​ലു​വ​ര്‍​ഷം ന​ട​ത്തി​യ ക​തി ര് ​കാ​ര്‍​ഷി​ക​മേ​ല​യു​ടെ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്നു.
2016 മു​ത​ല്‍ മാ​ലോ​ത്ത് ന​ട​ക്കു​ന്ന ത​ളി​ര് കാ​ര്‍​ഷി​ക​മേ​ള​യി​ലും ക​ണ്‍​വീ​ന​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. കൂ​ടാ​തെ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​നിം​ഗ് ബോ​ര്‍​ഡു​ക​ള്‍ നി​ര​വ​ധി​ത​വ​ണ പ്ര​വ​ര്‍​ത്തി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് വെ​ള്ള​രി​ക്കു​ണ്ട് പി​എ​ച്ച്‌​സി​യു​മാ​യി സ​ഹ​ക​രി​ച്ച് മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്‍റെ ഡാ​റ്റാ എ​ന്‍​ട്രി ചെ​യ്തി​രു​ന്നു.
31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വെ​ള്ള​രി​ക്കു​ണ്ട് ദ​ര്‍​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൗ​രാ​വ​ലി​യു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്യും.