ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
5:52 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Local News
കാസര്ഗോഡ്
KL14
select District
കാസര്ഗോഡ്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്
കാസര്ഗോഡ്
യോഗം നാളെ
1282386
Thursday, March 30, 2023 12:47 AM IST
X
കാസര്ഗോഡ്: ജില്ലാ നിര്മിതികേന്ദ്രയുടെ ഗവേണിംഗ് ബോഡി യോഗം നാളെ വൈകുന്നേരം നാലിന് ഓണ്ലൈനായി ചേരും.
ADVERTISEMENT
റിവൈവ് 2k25 യുവജന സമ്മേളനം
ചിറ്റാരിക്കാൽ: തോമാപുരം ഇടവകയിലെ എസ്എംവൈഎം യുവജന കൂട്ടായ്മ റിവൈവ് 2k25 ഫാ. ആൽബിൻ തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റവ. ഫാ. മാണി വേൽവട്ടം അധ്യക്ഷതവഹിച്ചു. എസ്എംവൈഎം ഫൊറോന ഡയറക്ടർ ഫാ. ജോജി ചക്കനാനിക്കൽ വാർഷിക പദ്ധതി ഡീക്കൻ അമൽ പൂക്കുളത്തേലിന് നൽകി പ്രകാശനം ചെയ്തു. ഫാ. ജൂബിൻ കണിപറമ്പിൽ, സിസ്റ്റർ റോസ്ന എസ്എബിഎസ്, ആനിമേറ്റർ ഷിജിത്ത് കുഴുവേലിൽ, യൂണിറ്റ് പ്രസിഡന്റ് ആശിഷ് പുതോത്ത്, ജോയൽ പരവംപറമ്പിൽ, അമിത വാലുമ്മേൽ, ജോബിൻ കോയിക്കൽ, അതുൽ ചിരട്ടയോലിൽ, എബിൻ മഞ്ഞളാങ്കൽ എന്നിവർ സംസാരിച്ചു.
കുട്ടികളുമായി സംവദിച്ച് പാഠപുസ്തകത്തിലെ കവി
ബാനം: തങ്ങളുടെ പാഠപുസ്തകത്തില് ഇടംനേടിയ കവി സ്കൂളില് എത്തിയപ്പോള് കുട്ടികള്ക്ക് വിസ്മയം. ബാനം ഗവ. ഹൈസ്കൂളിലെത്തിയ പ്രശസ്ത കവി വീരാന്കുട്ടിയാണ് കുട്ടികള്ക്ക് കൗതുകമായത്. ഇദ്ദേഹത്തിന്റെ "സ്മാരകം' എന്ന കവിത ഒന്പതാം ക്ലാസിലും "വാവ ജീവനെ കാക്കുന്നു' എന്ന കവിത നാലാം ക്ലാസിലും പാഠപുസ്തകത്തിലുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകള് എന്നിവയുടെ ഉദ്ഘാടനത്തിനാണ് വീരാന്കുട്ടി എത്തിയത്. പുതിയ കാലഘട്ടത്തില് നഷ്ടമാകുന്ന സ്നേഹബന്ധങ്ങള് ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളെ ഓര്മപ്പെടുത്തി. പിടിഎ പ്രസിഡന്റ് പി. മനോജ്കുമാര് അധ്യക്ഷതവഹിച്ചു. ബാനം കൃഷ്ണന്, പാച്ചേനി കൃഷ്ണന്, പി.കെ. ബാലചന്ദ്രന്, അനിത മേലത്ത് എന്നിവര് സംസാരിച്ചു. മുഖ്യാധ്യാപിക സി. കോമളവല്ലി സ്വാഗതവും വിദ്യാരംഗം കോഓര്ഡിനേറ്റര് അനൂപ് പെരിയല് നന്ദിയും പറഞ്ഞു.
സര്ക്കാര് സ്കൂളുകളില് ക്രിയേറ്റീവ് കോര്ണറുകള്
കാസര്ഗോഡ്: കേവലം പരീക്ഷകള് ജയിക്കുന്നതിനുള്ള ഉപാധിയായി മാത്രം വിദ്യാഭ്യാസത്തെ കാണാതെ പുതിയ കാലത്തിന്റെ ആവശ്യമനുസരിച്ച് പഠനത്തില് വിദ്യാര്ത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ആശയം അവതരിപ്പിക്കുകയാണ് സര്ക്കാര് വിദ്യാലയങ്ങളിലെ ക്രിയേറ്റീവ് കോര്ണറുകള്. പരമ്പരാഗത ലബോറട്ടറി പഠനത്തിന്റെ പരിമിതികള്ക്കപ്പുറത്തേക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല് നല്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരള പൊതുവിദ്യാഭ്യാസ വകുപ്പ്, കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്വകലാശാല എന്നിവയുടെ സഹകരണത്തോടെ അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിര്മിക്കുന്ന 600 ക്ലാസ് മുറികളാണ് ഈ പദ്ധതി വഴി ക്രിയേറ്റീവ് കോര്ണറുകള ആയി മാറുന്നത്. വയറിംഗ്, പ്ലംബിംഗ്, കൃഷി, ഫാഷന് ടെക്നോളജി, പാചകകല തുടങ്ങിയ മേഖലകളില് നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുന്ന പുതിയ അധ്യാപനരീതിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. 2023-24 അധ്യയന വര്ഷത്തിലെ സ്റ്റാര്സ് പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുള്ള ഈ പദ്ധതി സംസ്ഥാനത്തെ 300 അപ്പര് പ്രൈമറി സ്കൂളുകളില് നടപ്പാക്കും. വിദ്യാലയങ്ങളിലെ പ്രവര്ത്തി പരിചയ ക്ലബിന്റെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന ക്രിയേറ്റീവ് കോര്ണറുകളിലൂടെ വിവിധ തൊഴില് ബന്ധിത പ്രവര്ത്തനങ്ങളിലൂടെ പാഠപുസ്തകത്തിലെ ആശയങ്ങളെ രസകരവും ക്രിയാത്മകവുമായി കുട്ടികളിലേക്ക് എത്തിക്കാനും തൊഴിലും വിജ്ഞാനവും രണ്ടായി നില്ക്കേണ്ടതല്ലെന്ന ബോധ്യം കുട്ടികളില് ഉണ്ടാക്കി അതിലൂടെ വിവിധ തൊഴില് മേഖലകളെക്കുറിച്ചുള്ള ശരിയായ മനോഭാവവും ധാരണയും വളര്ത്താനും സഹായിക്കും കുട്ടികള്ക്ക് തങ്ങളുടെ ക്രിയാത്മകത കൂടി പ്രകടിപ്പിക്കാന് അവസരമുള്ള ഗ്രൂപ്പ് പ്രവര്ത്തനങ്ങളാകും നല്കുക. നിലവില് ജില്ലയിലെ 12 സര്ക്കാര് വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോര്ണറുകള് ഒരുക്കിയിരിക്കുന്നത്. പിലിക്കോട് ഗവ.യുപി സ്കൂളില് നിര്മാണം പൂര്ത്തീകരിച്ച ക്രിയേറ്റീവ് കോര്ണിന്റെ ഉദ്ഘാടനം എം. രാജഗോപാലന് എംഎല്എ നിര്വഹിച്ചു. ബാക്കിയുള്ള മുഴുവന് വിദ്യാലയങ്ങളിലെയും ക്രിയേറ്റീവ് കോര്ണറുകളുടെ പണി ഉടന് പൂര്ത്തീകരിക്കുമെന്ന് അധികൃതര് അറിയിച്ചു.
പുതുതലമുറ കോഴ്സുകള് ഉള്പ്പെടുത്തി ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കും: മന്ത്രി
കാസര്ഗോഡ്: പുതുതലമുറ സാങ്കേതിക കോഴ്സുകള് കൂടി ഉള്പ്പെടുത്തി കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്ക്കരിച്ച് കൂടുതല് ശക്തിപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. എല്ബിഎസ് എന്ജിനിയറിംഗ് കോളജില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്ഡ് ഡാറ്റ സയന്സ്, കമ്പ്യൂട്ടര് സയന്സ് ആന്ഡ് ബിസിനസ് സിസ്റ്റം എന്നീ ബിടെക് കോഴ്സുകളുടെയും അഡിഷണല് ക്ലാസ് റൂം ബ്ലോക്ക്, ഫയര് ആന്ഡ് സേഫ്റ്റി സിസ്റ്റം, നവീകരിച്ച ഇലക്ട്രിക്കല് ഡിപ്പാര്ട്മെന്റ് ബ്ലോക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ഇലക്ട്രിക്കല് ഡിപ്പാര്ട്മെന്റിന് എന്ബിഎ അക്രഡിറ്റേഷന് ലഭിച്ചതിന്റെ പ്രഖ്യാപനവും നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സി.എച്ച്. കുഞ്ഞമ്പു എംഎല്എ അധ്യക്ഷതവഹിച്ചു. ഡോ. കെ.എം. സുശീന്ദ്രന്, പി.വി. മിനി, നബീസ സത്താര്, ഡോ.ജെ. ജയമോഹന്, രാജീവ് ശ്രീനിവാസ്, മുജീബ് റഹ്മാന് മാങ്ങാട്, സി.വി. കൃഷ്ണന് എന്നിവര് സംസാരിച്ചു. തിരുവനന്തപുരം എല്ബിഎസ് സെന്റര് ഡയറക്ടര് ഡോ.എം. അബ്ദുള് റഹ്മാന് സ്വാഗതവും പ്രിന്സിപ്പല് ഡോ.ടി. മുഹമ്മദ് ഷുക്കൂര് നന്ദിയും പറഞ്ഞു.
ചാവറഗിരി-വെള്ളരിക്കുണ്ട് ബസ് സർവീസ് തുടങ്ങി
പാലാവയൽ: വർഷങ്ങളായി ബസ് സർവീസ് ഇല്ലാതിരുന്ന ചാവറഗിരിയിൽ നിന്നും താലൂക്ക് ആസ്ഥാന മായ വെള്ളരിക്കുണ്ടിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. രാവിലെ ഏഴിന് ചാവറഗിരിയിൽ നിന്നും പുറപ്പെട്ട് പാലാവയൽ, ചിറ്റാരിക്കൽ, ഭീമനടി, കുന്നുംകൈ, വെള്ളരിക്കുണ്ട് വഴിയാണ് ബസ് സർവീസ്. ബസ് ആരംഭിച്ചതോടെ ഈ പ്രദേശങ്ങളിലെ യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാര മാകും. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി വികാരി ഫാ. സുബേഷ് എസ്സിജെ അനുഗ്രഹ പ്രഭാഷണം നടത്തി. ബെന്നി കോഴിക്കോട്ട്, വാർഡ് അംഗം തേജസ് ഷിന്റോ, ടോമി പൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയില് വിപ്ലവകരമായ മാറ്റം: മന്ത്രി ബിന്ദു
എളേരിത്തട്ട്: അടിസ്ഥാനസൗകര്യ വികസനത്തില് വിപ്ലവകരമായ മുന്നേറ്റമാണ് കേരള ഉന്നതവിദ്യാഭ്യാസ മേഖലയില് ഉണ്ടായതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. എളേരിത്തട്ട് ഇ.കെ. നായനാര് സ്മാരക ഗവ. കോളജിൽ പുതുതായി നിര്മിച്ച ഇക്കണോമിക്സ് അക്കാദമിക് ബ്ലോക്ക് കാമ്പസ് റോഡ്, വാട്ടര് ടാങ്ക്, എന്എസ്എസ് റൂം, ഐ ക്യു എ സി റൂം, മെഡിക്കല് റൂം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ലാബ് കോംപ്ലക്സുകള് കേരളത്തിലാണുള്ളത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കിക്കൊണ്ട് വൈദഗ്ധ്യത്തിന്റെ അപര്യാപ്തത നികത്തുന്നതിനായി എല്ലാ കലാലയങ്ങളിലും സ്കില് ഡെവലപ്മെന്റ് ആന്ഡ് കരിയര് പ്ലാനിംഗ് സെൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വര്ഷത്തിനിടയില് 6000 കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള് കേരളത്തിലെ കലാലയങ്ങളില് നടന്നിട്ടുണ്ട്. നിലവിൽ കോഴ്സുകൾ കുറവായ സാഹചര്യത്തിൽ എളേരിത്തട്ട് കോളജിൽ പുതുതായി ഒരു കോഴ്സ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. എം. രാജഗോപാലന് എംഎല്എ അധ്യക്ഷതവഹിച്ചു. അസി. എൻജിനിയര് സുനില്കുമാര് റിപ്പോര്ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്, വൈസ് പ്രസിഡന്റ് പി.സി. ഇസ്മയില്, ജില്ലാ പഞ്ചായത്തംഗം ജോമോന് ജോസഫ്, എ.വി. രാജേഷ്, ബിന്ദു മരളീധരന്, ശാന്തികൃപ, എ. അപ്പുക്കുട്ടന്, എ.വി. ഭാസ്കരൻ, എം.വി. കുഞ്ഞമ്പു, ജാതിയില് അസിനാര്, ജയിംസ് മാരൂര്, ജെറ്റോ ജോസഫ്, ടി.സി. രാമചന്ദ്രന്, സ്കറിയ ഏബ്രഹാം, ടി.ജി. ശശീന്ദ്രന്, ഡോ. ടോബി ജോസഫ്, കെ.കെ. മാത്യു, പി.ജെ. പ്രസാദ്, നിഖില് ശര്മ, അഞ്ജന പത്മന് എന്നിവര് പ്രസംഗിച്ചു. പ്രിന്സിപ്പൽ ഡോ. മാത്യൂസ് പ്ലാമൂട്ടില് സ്വാഗതവും ഡോ.പി.സി. അഷറഫ് നന്ദിയും പറഞ്ഞു.
കാലിക്കടവിൽ പൊതുശ്മശാനം തുറന്നു
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് ഭീമനടി കാലിക്കടവിൽ ആധുനിക രീതിയിൽ നിർമാണം പൂർത്തീകരിച്ച പൊതുശ്മശാനം നിദ്രാതീരത്തിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷതവഹിച്ചു. മോളിക്കുട്ടി പോൾ, കെ.കെ. തങ്കച്ചൻ, അന്നമ്മ മാത്യു, പി.ഡി. നാരായണി, ജോസ് കുത്തിയതോട്ടിൽ, ടി.വി. രാജീവൻ, ശാന്തികൃപ, അജേഷ് അന്പു, ലില്ലിക്കുട്ടി ഡെന്നിസ്, ടി.എ. ജയിംസ്, എൻ.വി. പ്രമോദ്, ഓമന കുഞ്ഞിക്കണ്ണൻ, ബിന്ദു മുരളീധരൻ, മുഹമ്മദ് ഷെരീഫ്, റൈഹാനത്ത്, സൗദാമിനി വിജയൻ, പ്രസീത രാജൻ, എ. അപ്പുക്കുട്ടൻ, സി.എ. ബാബു, അബ്ദുൾ റഹ്മാൻ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മയിൽ സ്വാഗതവും സെക്രട്ടറി ആർ. രജിത് നന്ദിയും പറഞ്ഞു.
കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം
കാസര്ഗോഡ്: കേരള പ്രിന്റേഴ്സ് അസോസിയേഷന് റൂബി ജൂബിലി ജില്ലാസമ്മേളനം ആര്കെ മാളില് സംസ്ഥാന പ്രസിഡന്റ് വൈ. വിജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. അശോക് കുമാര് അധ്യക്ഷതവഹിച്ചു. സിബി കൊടിയംകുന്നേല്, റെജി മാത്യു, മൊയ്നുദ്ദീന്, ജയറാം നീലേശ്വരം, എന്. കേളു നമ്പ്യാര്, മുഹമ്മദ് സാലി, വി.ബി. അജയകുമാര്, പ്രഭാകരന് കാഞ്ഞങ്ങാട്, രാജാറാം പെര്ള, നൗഫല് കുമ്പഡാജെ, സിറാജുദ്ദീന് മുജാഹിദ്, ശശിധരന് തൊട്ടിയില്, റിജിത്ത്, രാമകൃഷ്ണന് പാലക്കുന്ന് എന്നിവര് സംസാരിച്ചു. മുജീബ് അഹമ്മദ് സ്വാഗതവും സി. സുധീഷ് നന്ദിയും പറഞ്ഞു.
പഞ്ചായത്തിന്റെ അവഗണന: റോഡ് നന്നാക്കാൻ നാട്ടുകാർ നേരിട്ടിറങ്ങി
ചീമേനി: പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡായിട്ടും ഇതുവരെ ടാറിംഗ് പോലും നടത്താതെ കാട്ടുവഴി പോലെ നിൽക്കുന്ന ചീമേനി കോട്ട - പിലാന്തോളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഒടുവിൽ നാട്ടുകാർ നേരിട്ടിറങ്ങി. ബന്ധപ്പെട്ട പ്രദേശങ്ങളിലെ സ്ത്രീകളുൾപ്പെടെ ഇറങ്ങിയാണ് റോഡിനെ കല്ലും മണ്ണുമിട്ട് നിരപ്പാക്കി തത്കാലത്തേക്കെങ്കിലും ഗതാഗതയോഗ്യമാക്കിയത്. പിലാന്തോളി ഭാഗത്തുനിന്നുള്ളവർക്ക് ചീമേനി, ചെറുവത്തൂർ ടൗണുകളിലേക്കു പോകാനുള്ള ഏക മാർഗമാണ് ഈ റോഡ്. കുണ്ടും കുഴികളും കയറ്റിറക്കങ്ങളുമായി കിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ പോലും ഇതുവഴി പോകാൻ മടിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ പലതവണ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനിയും അവഗണന തുടർന്നാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനതീതമായി ഈ വിഷയം ഉയർത്താനാണ് ഇവരുടെ തീരുമാനം.
കാസർഗോഡ് ഗവ. മെഡിക്കൽ കോളജിലേക്കുള്ള റോഡ് തകർന്നു
ബദിയടുക്ക: മഴക്കാലം തുടങ്ങി അധികനാൾ കഴിയുംമുമ്പേ ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാനപാതയിൽ അങ്ങിങ്ങ് ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടു. കഷ്ടിച്ച് മൂന്നുവർഷം മുമ്പ് കിഫ്ബി പദ്ധതിയിൽ 37 കോടി രൂപ ചെലവിട്ട് നവീകരിച്ച റോഡാണിത്. ദേശീയപാതയിലെ ചെർക്കളയിൽ നിന്ന് തിരിഞ്ഞ് നിർദിഷ്ട കാസർഗോഡ് ഗവ. മെഡിക്കൽ കോളജിലേക്ക് പോകേണ്ടത് ഈ റോഡിലൂടെയാണ്. മെഡിക്കൽ കോളജിൽ ഈ വർഷം പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കൽ കൗൺസിലിൽ നിന്നുള്ള സംഘം പരിശോധനയ്ക്കെത്താനിരിക്കേയാണ് റോഡ് തകർന്നത്. പലയിടങ്ങളിലും ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികളിൽ വെള്ളംനിറഞ്ഞ് ആഴംപോലും തിരിച്ചറിയാനാകാത്ത നിലയിലാണ്. കാടമന മുതൽ പള്ളത്തടുക്ക വരെയുള്ള ഭാഗത്ത് റോഡ് പാടേ തകർന്നു. ഈ ഭാഗം പിന്നിട്ടാണ് മെഡിക്കൽ കോളജ് കെട്ടിടം സ്ഥിതിചെയ്യുന്ന ഉക്കിനടുക്കയിലെത്തേണ്ടത്. മെഡിക്കൽ കോളജിന് അംഗീകാരം ലഭിച്ച് ക്ലാസുകൾ തുടങ്ങിയാൽ ഇതേ റോഡിലൂടെ 30 കിലോമീറ്ററോളം സഞ്ചരിച്ചാണ് വിദ്യാർഥികൾ മെഡിക്കൽ കോളജ് ആശുപത്രിയായി നിശ്ചയിച്ചിട്ടുള്ള കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തേണ്ടത്. കാസർഗോഡ് നിന്ന് ബംഗളൂരുവിലേക്കുള്ള ദീർഘദൂര യാത്രക്കാരുൾപ്പെടെ ഉപയോഗിക്കുന്ന റോഡിനെ എത്രയും പെട്ടെന്ന് അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അതേസമയം നവീകരണം നടത്തി ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ റോഡ് തകർന്നതിനെതിരെയും ആക്ഷേപങ്ങളുയർന്നിട്ടുണ്ട്.
സമൂഹ ഉപവാസം നടത്തി
അമ്പലത്തറ: അനാഥരില്ലാത്ത ഭാരതം, ആശ്രയ-ഗാന്ധിദർശൻ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജനമനസാക്ഷി ഉണർത്തുന്നതിനായി അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ സമൂഹ ഉപവാസം നടത്തി. ഫാ. ക്രിസ്റ്റി കപൂച്ചിൻ ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡന്റ് അനിത മേരി അധ്യക്ഷത വഹിച്ചു. അഡ്വ.ടി.കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. പ്രഫ.ടി.എം. സുരേന്ദ്രനാഥ്, സുകുമാരൻ പെരിയച്ചൂർ, തോമസ് രാജപുരം, കെ.പി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, ശ്രീധരൻ നമ്പ്യാർ നീലേശ്വരം, കുമാരൻ വൈദ്യർ മടിക്കൈ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പ്രഭാകരൻ കരിച്ചേരി, രാധാകൃഷ്ണൻ, രാജൻ കെ. പൊയിനാച്ചി, പീയുസ് പറയിടം, മുഹമ്മദ് കുഞ്ഞി പട്ള, കെ.വി. രാഘവൻ, സ്കറിയ തോമസ്, കുര്യാക്കോസ് പുത്തൻപറമ്പിൽ, ശശി തോമസ് പടന്നക്കാട്, പി.വി. ജയരാജ്, ഭരതൻ പള്ളഞ്ചി എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രീയപഠനം നടത്തി ദേശീയപാത നിര്മാണം പൂര്ത്തിയാക്കണം: യുവകലാസാഹിതി
കാഞ്ഞങ്ങാട്: ശാസ്ത്രീയപഠനം നടത്തി അപാകതകള് പരിഹരിച്ച് ദേശീയപാത നിര്മ്മാണം പൂര്ത്തിയാക്കണമെന്ന് യുവകലാസാഹിതി ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എംഎന് സ്മാരക മന്ദിരത്തില് നടന്ന പരിപാടി സംസ്ഥാന ജനറല് സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സുനില്കുമാര് മനിയേരി അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, ജയന് നീലേശ്വരം, രാധാകൃഷ്ണന് പെരുമ്പള, കെ. രവീന്ദ്രന്, സുനിത കരിച്ചേരി, രവീന്ദ്രന് മാണിയാട്ട്, പി.പി. നാരായണന്, ഹാരിസ് പള്ളിക്കര, ഷീബ പൊതാവൂര്, രാമചന്ദ്രന് കയ്യൂര്, കെ. ബാലകൃഷ്ണന് എന്നിവര് പ്രസംഗിച്ചു. രാഘവന് മാണിയാട്ട് സ്വാഗതവും സുനില്കുമാര് മനിയേരി നന്ദിയും പറഞ്ഞു. ഭാരവാഹികള്: രാഘവന് മാണിയാട്ട് (പ്രസിഡന്റ്), സുനില്കുമാര് മനിയേരി, സുനിത കരിച്ചേരി (വൈസ്പ്രസിഡന്റുമാര്), കെ. രവീന്ദ്രന് (സെക്രട്ടറി), യു. രജീഷ്, ജലീല് പലോത്ത് (ജോയിന്റ് സെക്രട്ടറി), കെ. ബാലകൃഷ്ണന് (ട്രഷറര്).
നീലേശ്വരത്ത് നാലാം പ്ലാറ്റ്ഫോം നിര്മിക്കണം: റെയില്വേ വികസന ജനകീയ കൂട്ടായ്മ
നീലേശ്വരം: റെയില്വേയുടെ അധീനതയില് ഇരുപതിലേറെ ഏക്കര് സ്ഥലമുണ്ടായിട്ടും അവഗണിക്കപ്പെടുന്ന നീലേശ്വരത്ത് ഗുഡ്സ് ട്രെയിനുകള്ക്ക് വേണ്ടി നാലാം പ്ലാറ്റ്ഫോമും പുതിയ റെയില്പാതയും നിര്മിക്കണമെന്ന് നീലേശ്വരം റെയില്വേ വികസന ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. രണ്ടും മൂന്നും പ്ലാറ്റ്ഫോമിന്റെ കിഴക്ക് ഭാഗത്ത് എഫ്സിഐ ഗോഡൗണ് വരെയുള്ള സ്ഥലം ഇതിനു വേണ്ടി ഉപയോഗിച്ചാല് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് ധ്യാന്യങ്ങള് ചീഞ്ഞു ദുര്ഗന്ധം വമിക്കുന്നതിനാല് മൂക്കുപൊത്തി റെയില്വേ സ്റ്റേഷനില് നില്ക്കേണ്ട അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരമാകും. അധികമായി നിര്മിക്കുന്ന പ്ലാറ്റ്ഫോമിലേക്ക് കണ്ണൂരില് നിര്ത്തിയിടുന്ന ട്രെയിനുകളില് ഏതെങ്കിലുമെന്ന് കാസര്ഗോഡ് ജില്ലയിലേക്ക് നീട്ടാനും സാധിക്കും. കണ്ണൂരില് യാത്ര അവസാനിപ്പിക്കുന്ന മറ്റ് എക്സ്പ്രസ് ട്രെയിനുകള് കാസര്ഗോഡ്, മഞ്ചേശ്വരം, ഉപ്പള എന്നിവിടങ്ങളിലേക്ക് നീട്ടുന്നതിന് നടപടികള് കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. അടിയന്തിരമായി റെയില്വേ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ഓവുചാല് വൃത്തിയാക്കി എഫ്സിഐ ഗോഡൗണിന് സമീപത്തെ റെയില്പാതയ്ക്കരികില് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള നടപടികള് സ്വീകരിക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രസ്തുത ആവശ്യങ്ങള് ഉള്പ്പെടുത്തി രാജ്മോഹന് ഉണ്ണിത്താന് എംപിക്കും റെയിവേ അധികൃതര്ക്കും നിവേദനം നല്കും. യോഗത്തില് പ്രസിഡന്റ് നന്ദകുമാര് കോറോത്ത് അധ്യക്ഷത വഹിച്ചു. സേതു ബങ്കളം, സി.കെ. അബ്ദുള് സലാം, പത്മനാഭന് മാങ്കുളം, ഗോപിനാഥന് മുതിരക്കാല്, സി.കെ. ജനാര്ദ്ദനന്, പി. ഭാര്ഗവന്, എ.വി. പത്മനാഭന്, അശോക് രാജ് വെള്ളിക്കോത്ത് എന്നിവര് സംസാരിച്ചു. സെക്രട്ടറി കെ.വി. സുനില്രാജ് സ്വാഗതവും കെ.വി. പ്രിയേഷ്കുമാര് നന്ദിയും പറഞ്ഞു.
ചെമ്പക്കാട് പട്ടികവര്ഗ ഉന്നതിയിൽ എല്ലാവർക്കും വീടായി
ബേഡകം: സന്തോഷം പറഞ്ഞാല് തീരൂല..നന്ദിയും. പുതിയ വീട്ടിലേക്ക് മാറാല്ലോ.. പട്ടികവര്ഗ വികസന വകുപ്പിന്റെ ഗ്രാമ വികസന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില് ഉള്പ്പെട്ട് പുതിയ വീടിന്റെ പണി അവസാന ഘട്ടത്തില് എത്തിനില്ക്കുന്ന ചെമ്പക്കാട് ഉന്നതിയിലെ പള്ളിച്ചിയുടെ വാക്കുകളാണിത്. രണ്ടു ആണ്മക്കളും മൂത്ത മകന്റെ ഭാര്യയും മക്കളുമടങ്ങുന്നതാണ് പള്ളിച്ചിയുടെ കുടുംബം. ചോര്ന്നൊലിക്കുന്ന വീട്ടില് നിന്ന് പട്ടികവര്ഗ വികസന വകുപ്പ്, ബേഡഡുക്ക പഞ്ചായത്തിന്റെ സഹായത്തോടെ ഭൂമി ഏറ്റെടുത്ത് നല്കിയത്തില് ലൈഫ് മിഷനിലൂടെ പൂര്ത്തിയാക്കിയ മൂത്ത മകന്റെ വീട്ടിലാണ് പള്ളിച്ചിയും ഇളയ മകന് രാജുവും നിലവില് താമസിക്കുന്നത്. അംബേദ്കര് ഗ്രാമവികസന പദ്ധതിയില് ഉള്പ്പെടുത്തി നടക്കുന്ന 13 വീടുകളുടെയും റോഡിന്റെയും ഒരുകോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള് പൂര്ത്തീകരണത്തോടടുക്കുകയാണ്. അതില് ഒരു വീട് പള്ളിച്ചിക്കും കുടുംബത്തിനുമാണ്. പൂര്ത്തീകരണ ഘട്ടത്തില്എത്തിനില്ക്കുന്ന വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ഇവരും മരപ്പണിക്കാരനായ മകന് രാജുവും. പട്ടികവര്ഗവിഭാഗത്തില് ഏറ്റവും പിന്നോക്കം നില്ക്കുന്ന വിഭാഗമായ മലവേട്ടുവ വിഭാഗത്തില്പ്പെട്ട 38 കുടുംബങ്ങള് അധിവസിക്കുന്ന ഉന്നതിയാണ് ചെമ്പക്കാട് പട്ടികവര്ഗ ഉന്നതി. ബേഡഡുക്ക പഞ്ചായത്തിലെ പട്ടികവര്ഗ ഉന്നതികളില് ഏറ്റവും പിന്നാക്കം നിന്നിരുന്ന ഉന്നതിയായിരുന്നു ചെമ്പക്കാട്. നിലവില് പട്ടികവര്ഗക്കാരുടെ സമഗ്രവികസനത്തിനായി ഓരോ നിയമസഭാ മണ്ഡലത്തിലും എംഎല്എ നിര്ദേശിക്കുന്ന, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അനുഭവിക്കുന്ന ഉന്നത്തികളില് വകുപ്പ് നടപ്പിലാക്കി വരുന്ന അംബേദ്കര് ഗ്രാമവികസന പദ്ധതിയിലൂടെ ചെമ്പക്കാട് ഉന്നതിയില് നടക്കുന്ന ഒരു കോടിയുടെ വികസന പ്രവര്ത്തനങ്ങള് അവസാനഘട്ടത്തില് എത്തിനില്ക്കുന്നു. ഉന്നതിയിലെ 19 കുടുംബങ്ങള്ക്ക് സര്ക്കാരിന്റെ സഹായത്തോടെ നേരത്തെ ഭൂമി ഏറ്റെടുത്ത് നല്കുകയും ലൈഫ് മിഷനിലൂടെ വീടുകള് നിര്മ്മിച്ച് നല്കുകയും ചെയ്തു. അവശേഷിക്കുന്ന കുടുംബങ്ങളില് വീടില്ലാത്ത 13 കുടുംബങ്ങള്ക്ക് അംബേദ്കര് ഗ്രാമ വികസന പദ്ധതിയിയുടെ ഒരുകോടി രൂപയുടെ വികസന പ്രവര്ത്തനങ്ങളിലൂടെ അനുവദിച്ച വീടുകളുടെ അവസാനഘട്ട പ്രവര്ത്തികള് പുരോഗമിക്കുന്നു. ഇത് കൂടാതെ രണ്ട് വീടുകളുടെ നവീകരണവും റോഡ് നിര്മാണവും പദ്ധതിയുടെ ഭാഗമായി ഉന്നതിയില് നടക്കുന്ന വികസന പ്രവത്തനങ്ങളില് പെടുന്നു. ഓഗസ്റ്റ് മാസത്തോടെ ഉന്നതിയില് വികസനപ്രവര്ത്തനങ്ങള് പൂര്ത്തീകരിക്കാന് സാധിക്കുമെന്ന് കാസര്ഗോഡ് ട്രൈബല് എക്സ്റ്റന്ഷന് ഓഫീസര് വീരേന്ദ്രകുമാര് പറഞ്ഞു.
വനിതാ കമ്മീഷൻ തീരദേശ മേഖലാക്യാമ്പ് സമാപിച്ചു
വലിയപറമ്പ: സംസ്ഥാന വനിതാ കമ്മീഷന്റെ കാസര്ഗോഡ് തീരദേശ മേഖലാക്യാമ്പ് സമാപിച്ചു. സെമിനാര് പടന്നകടപ്പുറം ജിഎഫ് വിഎച്ച്എസ്എസില് എം. രാജഗോപാലന് എംഎല്എ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന് അംഗം പി. കുഞ്ഞായിഷ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്, വൈസ് പ്രസിഡന്റ് പി. ശ്യാമള, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന് കെ. അനില്കുമാര്, ഖാദര് പാണ്ഡ്യാല, ഇ.കെ. മല്ലിക, ബുഷ്റ, ഇ.കെ. ബിന്ദു എന്നിവര് സംസാരിച്ചു. അഡ്വ.എം. ആശാലത, ഫിഷറീസ് എക്സ്റ്റന്ഷന് ഓഫീസര് എസ്. ഐശ്വര്യ എന്നിവര് ക്ലാസെടുത്തു.
ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ പടങ്ങൾ നീക്കണമെന്ന് ബിജെപി-സിപിഎം അംഗങ്ങൾ
കുമ്പള: പഞ്ചായത്തിനു കീഴിൽ കുമ്പള-ബദിയടുക്ക റോഡ് ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെന്ന നിലയിൽ തങ്ങളുടെ പടങ്ങൾ സ്ഥാപിച്ചത് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒൻപത് അംഗങ്ങളും ഏക സിപിഎം അംഗവും പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്കി. തങ്ങളുടെ അനുമതിയില്ലാതെയാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തങ്ങളുടെ പടങ്ങൾ സ്ഥാപിച്ചതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് ദുരുപയോഗം ചെയ്തുകൊണ്ടാണ് കുമ്പള-ബദിയടുക്ക റോഡിൽ നാല് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതെന്നും നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായുമുള്ള ആരോപണങ്ങൾ ഉയരുന്നതിനിടയിലാണ് ഭരണസമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പുമായി രംഗത്തെത്തിയത്. പുതിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട് ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ പാളിപ്പോവുകയും ചെയ്തിരുന്നു. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണ കരാർ ഏറ്റെടുത്തത് പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫിന്റെ ഭർത്താവ് കെ.വി. യൂസഫായിരുന്നു. ഇതിന്റെ ബില്ലുകൾ പാസാക്കാത്തതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെത്തി ബഹളം വച്ചതിന് സെക്രട്ടറിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം യൂസഫിനെതിരെ കേസെടുത്തിരുന്നു.
വന്യമൃഗ ആക്രമണങ്ങൾക്കും തെരുവു നായ്ക്കൾക്കുമെതിരെ നിയമം കൊണ്ടുവരണം: കേരള കോൺഗ്രസ് -എം
കാഞ്ഞങ്ങാട്: വന്യജീവി വിഷയത്തില് കേന്ദ്ര-സംസ്ഥാനസർക്കാരുകള്ക്ക് തുല്യ അധികാരമുള്ളതാണെന്നും കേന്ദ്രസർക്കാർ അനുകൂല നടപടികൾ എടുക്കാത്ത സാഹചര്യത്തിൽ വന്യമൃഗ ആക്രമണങ്ങളില് നിന്ന് മലയോരകര്ഷക ജനതയെ രക്ഷിക്കുന്നതിനായി കേരള സർക്കാർ നിയമനിർമാണം നടത്തണമെന്നും കേരള കോൺഗ്രസ് -എം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള് മൂലം മലയോര ജനത അനുഭവിക്കുന്ന അതേ ഭീഷണിയാണ് നഗരങ്ങളിൽ തെരുവ് നായ്ക്കൾ മൂലം ജനങ്ങൾ അനുഭവിക്കുന്നതെന്നും ആധുനിക കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം പേവിഷബാധ മൂലം മരിക്കുന്നത് കേരള സമൂഹത്തിന്അപമാനകരമാണെന്നും ഈ പ്രശ്നത്തിലും എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കണ്ടെത്താന് സംസ്ഥാന സര്ക്കാര് തയ്യാറാകണമെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ബിജു തുളുശേരി, ജോയി മൈക്കിൾ, സിജി കട്ടക്കയം, ബാബു നെടിയകാല, കെ.എം. ചാക്കോ, ടി.പി. യൂസഫ്, ജോസ് ചെന്നിക്കോട്ടുകുന്നേൽ, രാഘവ ചേരാല്, ടോമി വാഴപ്പള്ളി, ജോയ് തടത്തിൽ, ജോസ് പേണ്ടനത്ത്, ജോബ് കവിയിൽ, ജോസ് പുതുശ്ശേരിക്കാല എന്നിവർ പ്രസംഗിച്ചു.
മാധ്യമങ്ങൾ ഭരണകൂട ഭീകരതയിൽ ശ്വാസം മുട്ടിപ്പിടയുന്നു: രാജ്മോഹൻ ഉണ്ണിത്താൻ
തൃക്കരിപ്പൂർ: കൊളോണിയൽ വാഴ്ചക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയ മാധ്യമങ്ങൾ ഇപ്പോൾ ഭരണകൂട ഭീകരതയിൽ ശ്വാസം മുട്ടിപ്പിടയുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.കെ. രവീന്ദ്രന്റെ എൺപതാം പിറന്നാൾ ആദരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മീഡിയ കമ്മിറ്റി ചെയർമാൻ കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.പി. സുധർമ മോഡറേറ്ററായി. മാധ്യമ പ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണൻ, കെ.കെ. ഷാഹിന, മനില സി. മോഹൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, പി.പി. കരുണാകരൻ, ടി.വി. ചന്ദ്രദാസ് എന്നിവർ പ്രസംഗിച്ചു.
കാട്ടാനശല്യം: സ്വകാര്യ ഭൂമികളിലെ കാട് വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നോട്ടീസ് നല്കും
പനത്തടി: റാണിപുരത്തിന് സമീപം പാറക്കടവ്, കുണ്ടുപ്പള്ളി ഭാഗങ്ങളിലെ കാട്ടാന ശല്യം തടയുന്നതിനായി വനത്തോട് ചേർന്ന് കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വെട്ടിത്തെളിക്കാനാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നല്കും. ഇതിനായി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്താൻ പാറക്കടവിൽ ചേർന്ന പഞ്ചായത്ത്, വനം, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ജൂലൈ 15 നകം കാട് വെട്ടിത്തെളിക്കാനാണ് നോട്ടീസ് നല്കുക. നോട്ടീസ് ലഭിച്ചിട്ടും കാട് വെട്ടിത്തെളിക്കാൻ തയ്യാറാകാത്തവരുടെ വസ്തുക്കൾ 2023 ലെ ഇഎഫ്എൽ നിയമപ്രകാരം വനം വകുപ്പിലേക്ക് കണ്ടുകെട്ടാൻ ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. പാറക്കടവിൽ നിലവിലുള്ള സൗരോർജവേലി ഒരു കിലോമീറ്റർ നീളത്തിൽ കൂടി നീട്ടാനും തീരുമാനിച്ചു. ഇതോടൊപ്പം ആവശ്യമായ ഇടങ്ങളിൽ സൗരോർജ വിളക്കുകൾ സ്ഥാപിക്കാൻ വനം വകുപ്പിനോടാവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജെയിംസ്, പി.കെ. സൗമ്യമോൾ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിഹാബുദ്ദീൻ, പനത്തടി വില്ലേജ് ഓഫീസർ പി.ഐ. സുബക്, റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, ട്രഷറർ എം.കെ. സുരേഷ്, ജി. രാമചന്ദ്രൻ, അജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനം ചെയ്ത് ഒരുമാസം പിന്നിട്ടിട്ടും അനക്കമില്ലാതെ ബോവിക്കാനം എബിസി കേന്ദ്രം
കാസര്ഗോഡ്: തെരുവുനായ വന്ധ്യംകരണത്തിനായി ഒന്നരകോടി രൂപ ചെലവഴിച്ച് മുളിയാര് പഞ്ചായത്തിലെ ബോവിക്കാനത്ത് നിര്മിച്ച എബിസി (അനിമല് ബര്ത്ത് കണ്ട്രോള്) കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രവര്ത്തനം തുടങ്ങിയില്ല. ഒരാഴ്ചയ്ക്കുള്ളില് പ്രവര്ത്തനം ആരംഭിക്കുമെന്ന് പറഞ്ഞ സ്ഥാപനത്തിനാണ് ഈ ദുരവസ്ഥ. തെരുവുനായ ശല്യം ജില്ലയില് വ്യാപകമായി ഭീഷണിയായിരിക്കെയാണ് അധികൃതരുടെ ഈ മെല്ലെപ്പോക്ക്. കഴിഞ്ഞ മാസം 19നു മന്ത്രി ജെ. ചിഞ്ചുറാണിയാണ് എബിസി കേന്ദ്രം ഉദഘാടനം ചെയ്തത്. പട്ടികളെ പിടിക്കാനും വന്ധ്യംകരണം നടത്താനുമുള്ള ഏജന്സി, ഉപകരണങ്ങള്, കൂട്, കെട്ടിടം തുടങ്ങി എല്ലാം തയാറായ ശേഷമാണ് ഉദ്ഘാടനം നടത്തിയത്. പക്ഷേ ഇതുവരെയായിട്ടും പ്രവര്ത്തനം തുടങ്ങിയില്ല. പറഞ്ഞ സമയത്ത് പ്രവര്ത്തനം തുടങ്ങിയിരുന്നെങ്കില് ഇതിനകം 700ല് ഏറെ തെരുവു നായകളെ വന്ധ്യംകരിക്കാന് കഴിയുമായിരുന്നു. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്ന്നാണ് അത്യാധുനിക രീതിയിലുള്ള എബിസി കേന്ദ്രം ബോവിക്കാനം എട്ടാംമൈലില് നിര്മിച്ചത്. മുളിയാറിലെ വെറ്ററിനറി കേന്ദ്രത്തിനോട് ചേര്ന്നാണിത്. 1.40 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്. നെയ്ന് ഫൗണ്ടേഷന് എന്ന ഹരിയാന ആസ്ഥാനമായ സംഘടനയാണ് ഇതിന്റെ കരാറെടുത്തത്. പട്ടിയെ പിടികൂടി വന്ധ്യംകരണം നടത്തിയ ശേഷം അതേ സ്ഥലത്ത് തിരികെ വിടാന് 1925 രൂപയാണ് അവര്ക്കു കൊടുക്കുക. അഞ്ചുദിവസം കൂട്ടിലിട്ട് ചികിത്സ നല്കിയ ശേഷമാണ് തുറന്നുവിടുക. 2016 ലാണ് കാസര്ഗോട്ട് എബിസി കേന്ദ്രം ആരംഭിച്ചത്. അിനുശേഷം തൃക്കരിപ്പൂരില് മറ്റൊരു കേന്ദ്രവും തുടങ്ങി. എന്നാല് 2023ല് രണ്ടിന്റെയും പ്രവര്ത്തനം നിലച്ചു.
നിക്ഷേപക കമ്പനി പിന്മാറി; ബേക്കല് ടൂറിസം വില്ലേജ് പദ്ധതി അനിശ്ചിതത്വത്തില്
കാഞ്ഞങ്ങാട്: ടൂറിസം മന്ത്രി നേരിട്ട് ഇടപെട്ട് നടപ്പിലാക്കാന് ശ്രമിച്ച ബേക്കല് ടൂറിസം വില്ലേജ് പദ്ധതി നിശ്ചലാവസ്ഥയില്. നിക്ഷേപക കമ്പനി പിന്മാറിയതോടെയാണ് പദ്ധതി നിലച്ചത്. പകരം ആളെ കണ്ടെത്താന് നടപടികള് തുടങ്ങിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ടൂറിസം വകുപ്പിനു കീഴിലെ ബേക്കല് റിസോര്ട്സ് ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡുമായി (ബിആര്ഡിസി) പദ്ധതിക്ക് കരാര് ഒപ്പിട്ട മോറെക്സ് ഗ്രൂപ്പാണ് സെക്രട്ടറിതല യോഗത്തില് പദ്ധതിയില്നിന്നു പിന്മാറാന് താല്പര്യം അറിയിച്ചത്. നിര്മാണം ആരംഭിക്കാനുള്ള കരാര് കാലാവധി കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിനെ തുടര്ന്നാണ് ബിആര്ഡിസി മോറെക്സസ് ഗ്രൂപ്പിന് നോട്ടിസ് നല്കിയത്. പിന്നെയും കാലതാമസം വന്നതോടെയാണ് സെക്രട്ടറി തലത്തില് ഉന്നതതലയോഗം വിളിച്ചത്. രണ്ടുഘട്ടങ്ങളിലായി 250 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കാന് ലക്ഷ്യമിട്ടത്. വില്ലേജ് എക്സ്പീരിയന്സ്, ഫാം ടൂറിസം, ഫിഷിംഗ് ഫാം, സാഹസിക ടൂറിസം പദ്ധതികള്, ഡെസ്റ്റിനേഷന് വെഡ്ഡിംഗ്, മീറ്റിംഗ്, എക്സിബിഷന് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം.അജാനൂർ പഞ്ചായത്തിലെ 33.18 ഏക്കര് ഭൂമിയിലാണ് ടൂറിസം വില്ലേജ് നടപ്പാക്കാന് കണ്ടെത്തിയത്. 1996ല് ബിആര്ഡിസി റിസോര്ട്ട് നിര്മാണത്തിനായി വാങ്ങിയ സ്ഥലമാണ് ബേക്കല് ടൂറിസം വില്ലേജ് നിര്മിക്കാനായി കൈമാറിയത്. പ്രസ്തുത സ്ഥലം റിസോര്ട്ട് നിര്മാണത്തിനായി ആദ്യം ലീസിന് എടുത്തവര് ഉപേക്ഷിച്ചതോടെ തൃശൂരിലെ ജോയ്സ് ഗ്രൂപ്പിന് കൈമാറി. എന്നാല് തീരദേശ പരിപാലന നിയമനം കര്ശനമായതോടെ ഇവിടെ നിര്മാണപ്രവര്ത്തനങ്ങള് തടസപ്പെട്ടു. നിയമപ്രകാരം 3.5 ഏക്കര് സ്ഥലത്ത് മാത്രമേ നിര്മാണ പ്രവര്ത്തനം നടത്താന് കഴിയൂ. ഇതോടെ ജോയ്സ് ഗ്രൂപ്പും പദ്ധതി ഉപേക്ഷിച്ചു. റിസോര്ട്ട് നിര്മാണം തടസപ്പെട്ടതോടെ സ്ഥലം വര്ഷങ്ങളായി കാടുമൂടി കിടക്കുകയായിരുന്നു. പിന്നീട് അജാനൂര് പഞ്ചായത്തിന്റെ നേതൃത്വത്തില് കാടുമൂടി കിടക്കുന്ന സ്ഥലത്ത് ടൂറിസം പദ്ധതികള് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കും ബിആര്ഡിസി എംഡിക്കും നിവേദനം നല്കിയിരുന്നു. ഇതിനെ തുടര്ന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് വകുപ്പുതല പരിശോധനയ്ക്കു നിര്ദേശം നല്കി. സ്ഥലം പരിശോധിച്ച സംഘം റിസോര്ട്ട് ഇതര ടൂറിസം പദ്ധതികള്ക്ക് സ്ഥലം അനുകൂലമാണെന്ന് റിപ്പോര്ട്ട് നല്കി.ബിആര്ഡിസി എംഡി പദ്ധതി യഥാര്ഥ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേക്കല് ടൂറിസം വില്ലേജ് പദ്ധതി ഇവിടെ നടപ്പിലാക്കാന് തീരുമാനമായത്.
വൈഎംസിഎ ഭാരവാഹികൾ ചുമതലയേറ്റു
മാലക്കല്ല്: മാലക്കല്ല് വൈഎംസിഎ യൂണിറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും മാലക്കല്ല് ലൂർദ് മാതാ പാരിഷ് ഹാളിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. ബേബി പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കാസർഗോഡ് സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശേരി, ജനറൽ സെക്രട്ടറി ബൈജു, യൂണി-വൈ സംസ്ഥാനതല ചെയർമാൻ അഖിൽ ജോൺ, സത്യൻ കനകമൊട്ട, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്തംഗം മിനി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ജോൺ പുല്ലുമറ്റം സ്വാഗതവും ടോമി നെടുംതൊട്ടിയിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബേബി പള്ളിക്കുന്നേൽ (പ്രസിഡന്റ്), ടോമി നെടുംതൊട്ടിയിൽ (വൈസ് പ്രസിഡന്റ്), ജോൺ പുല്ലുമറ്റത്തിൽ (സെക്രട്ടറി), ബേബി ചെട്ടിക്കതോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി), വിൽസൺ മാവേലിൽ (ട്രഷറർ).
കടലേറ്റം രൂക്ഷം; തുറമുഖം വരും മുമ്പേ കടലെടുക്കുമെന്ന ഭീതിയിൽ അജാനൂർ
കാഞ്ഞങ്ങാട്: വർഷാവർഷം മഴക്കാലത്ത് ഗതിമാറിയൊഴുകുന്ന ചിത്താരിപ്പുഴയും അതിനനുസരിച്ച് കരയിലേക്ക് ആഞ്ഞടിക്കുന്ന കടൽത്തിരകളും അജാനൂർ കടപ്പുറത്തെ നാശോന്മുഖമാക്കുന്നു. കടപ്പുറത്തെ ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും തീരദേശ റോഡും ഏതു നിമിഷവും കടലെടുക്കുമെന്ന ഭീതിയിലാണ്. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ മിനി ഹാർബർ എത്രയും പെട്ടെന്ന് യാഥാർഥ്യമായില്ലെങ്കിൽ ഇതൊന്നും ഇനി അധികകാലമുണ്ടാവില്ല. വേനൽക്കാലം കഴിഞ്ഞ് മഴക്കാലമെത്തുമ്പോഴേക്കും ചിത്താരിപ്പുഴ ഒരു കിലോമീറ്ററോളം വീതിയിലാണ് ഗതിമാറിയൊഴുകുന്നത്. ഇതിനനുസരിച്ച് അഴിമുഖത്തിന്റെ സ്ഥാനവും മാറും. മറ്റിടങ്ങളിൽ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച തിരമാലകൾ തീരദേശ റോഡിന്റെ അര കിലോമീറ്ററോളം ഭാഗം അപകടാവസ്ഥയിലാക്കി. റോഡിന്റെ അടിവശത്തുനിന്ന് മണ്ണൊഴുകിപ്പോയതോടെ ടാർ ചെയ്ത ഭാഗം ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. ഇതോടെ റോഡിന്റെ മറുവശത്തുള്ള വീടുകളും അപകടഭീഷണിയിലായി. ഇടയ്ക്ക് റോഡിനു മുകളിലൂടെ വീട്ടുപറമ്പുകളിലേക്കുവരെ തിരകൾ ആഞ്ഞടിച്ചിരുന്നു. ഈ വർഷം ഇതുവരെ 10 തെങ്ങുകളാണ് കടപുഴകിയത്. ഇവിടെ കരിങ്കല്ലുകൊണ്ട് നിർമിച്ചിരുന്ന കടൽഭിത്തി വർഷങ്ങൾക്കുമുമ്പ് തകർന്നിരുന്നു. ഫിഷ് ലാൻഡിംഗ് സെന്ററിന്റെ സംരക്ഷണത്തിനായി അടുത്തിടെ പഞ്ചായത്ത് പദ്ധതിയിൽ നിർമിച്ച കോൺക്രീറ്റ് മതിലും അടിമണ്ണിളകിയതോടെ അപകടാവസ്ഥയിലാണ്. എത്രയും പെട്ടെന്ന് തുറമുഖത്തിന്റെ നിർമാണം തുടങ്ങണമെന്നും അതിനുമുമ്പ് കടലേറ്റം തടയാൻ താത്കാലിക സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കോലുവള്ളി കമ്പിപ്പാലത്തിന്റെ പലക തകർന്നു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലാവയൽ: കാലങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന കോലുവളളി കമ്പിപ്പാലത്തിന്റെ പലക തകർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട യുവതി പുഴയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുനയംകുന്നിലെ ആനകുത്തിയിൽ സുനു ആണ് കഴിഞ്ഞദിവസം രാത്രി കുലംകുത്തിയൊഴുകുന്ന പുഴയിൽ വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ടത്. മകളെ ചെറുപുഴയിലെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം. കാലെടുത്തുവയ്ക്കുമ്പോൾ പാലത്തിന്റെ പലക തകർന്നെങ്കിലും അതിനിടയിൽ പാലത്തിന്റെ കമ്പിയിൽ പിടുത്തം കിട്ടിയതിനാലാണ് സുനു പുഴയിൽ വീഴാതിരുന്നത്. പലകയുടെ അപകടാവസ്ഥയറിയാതെ കുട്ടി തൊട്ടുമുന്നിൽ കടന്നുപോയിരുന്നു. മലയോരത്തെ ഏറ്റവും നീളം കൂടിയ കമ്പിപ്പാലങ്ങളിൽ ഒന്നാണ് കോലുവള്ളിയിൽ തേജസ്വിനിപ്പുഴയ്ക്ക് കുറുകേയുള്ള പാലം. കാലപ്പഴക്കത്തെ തുടർന്നു പാലത്തിലെ നിരവധി മരപ്പലകകൾ ഇതിനകം തകർന്നു വീണിട്ടുണ്ട്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്ന് ഭാഗത്തു നിന്നുള്ള വിദ്യാർഥികളടക്കം ഈ കമ്പിപ്പാലം കടന്ന് കോലുവള്ളിയിൽ എത്തിയാണ് സമീപത്തെ പ്രധാന ടൗണായ ചെറുപുഴയിലേക്ക് പോകുന്നത്. അല്ലാത്തപക്ഷം മുനയംകുന്നിൽനിന്ന് ചെറുപുഴ ഭാഗത്തേക്ക് പോകാൻ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കണം. നേരിട്ട് ബസ് സർവീസുകൾ പോലുമില്ലാത്തതിനാൽ വൻതുക നല്കി ഓട്ടോറിക്ഷ വിളിച്ചാണ് ആശുപത്രി ആവശ്യങ്ങൾക്കുൾപ്പെടെ പോകേണ്ടിവരുന്നത്. ഈ ബാധ്യത താങ്ങാനാവാത്തതിനാലാണ് സാധാരണക്കാർ അപകടാവസ്ഥയിലായിട്ടും കമ്പിപ്പാലം കടന്നുപോകുന്നത്. ചെറുപുഴ ഭാഗത്തെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെ രക്ഷിതാക്കൾ ഒപ്പംവന്ന് കൈപിടിച്ച് പാലം കടത്തിവിടുകയാണ് പതിവ്. പാലത്തിലെ കൂടുതൽ മരപ്പലകകൾ ഇളകി വീഴാവുന്ന നിലയിലാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. 2013-14 ൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് 3.5 ലക്ഷം രൂപ ചെലവഴിച്ച് പാലം പുതുക്കിപ്പണിതിരുന്നു. പിന്നീട് എല്ലാ വർഷവും അറ്റകുറ്റപണികൾ നടത്താറുണ്ടായിരുന്നു. എന്നാൽ ഈ വർഷം അതും നടന്നില്ല. മുനയംകുന്നിനും കോലുവള്ളിക്കും ഇടയിൽ കോൺക്രീറ്റ് പാലവും ചെക്ക്ഡാമും നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉള്ളതാണ്. ഇടക്കാലത്ത് ഇതിനായുള്ള നീക്കങ്ങൾ സജീവമായിരുന്നെങ്കിലും പിന്നീട് സ്തംഭനാവസ്ഥയിലാവുകയായിരുന്നു. അടിയന്തിരമായി കമ്പിപ്പാലത്തിന്റെ അറ്റകുറ്റപണികളെങ്കിലു നടത്തിയില്ലെങ്കിൽ ഇവിടെ ഇനിയും ഏതു നിമിഷവും അപകടങ്ങൾ സംഭവിക്കാവുന്ന നിലയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പാടി നഗറിനെ വിട്ടൊഴിയാതെ കാട്ടാന
മാലോം: ബളാൽ പഞ്ചായത്തിലെ പാടി പട്ടികവർഗ നഗറിനെ വിട്ടൊഴിയാതെ കാട്ടാന. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പതിവായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയാണ്. ഇവിടെ താമസിക്കുന്നഅൻപതിലധികം കുടുംബങ്ങൾ രാത്രിയിൽ കാട്ടാനയെ ഭയന്ന് ഉറങ്ങാൻ പോലും കഴിയാത്ത നിലയിലാണ്. വീട്ടിൽനിന്ന് പുറത്തിറങ്ങാനും കഴിയുന്നില്ല. ടാറിട്ട റോഡിൽ പോലും കാട്ടാനകൾ കടന്നുപോയതിന്റെ അടയാളങ്ങളാണ്. പ്രശ്നത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും ജനവാസമേഖലയ്ക്കു സമീപം തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നും ഇവിടെ സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു. ബളാൽ പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളിലെല്ലാം ഒരു മാസത്തിലേറെയായി കാട്ടാനകൾ വിളയാടുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ഇതിനകം നശിപ്പിക്കപ്പെട്ടത്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വനിതാ കമ്മീഷൻ തീരദേശ മേഖലാ ക്യാമ്പിന് തുടക്കമായി
വലിയപറമ്പ്: വനിതാ കമ്മീഷൻ തീരദേശ മേഖലാ ക്യാമ്പിന് വലിയപറമ്പ് പഞ്ചായത്തിൽ തുടക്കമായി. തീരദേശമേഖലയിലെ വനിതകളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പരിഹാര മാർഗങ്ങൾക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. പടന്ന കടപ്പുറത്ത് കിടപ്പുരോഗികളായി വീട്ടിൽ കഴിയുന്ന സ്ത്രീകളെ വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷയും പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ച് ആവശ്യങ്ങൾ കേട്ടറിഞ്ഞു. പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളും നിയമസഹായ നടപടികളും സംഘടിപ്പിക്കും. വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷൻ പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ, ഫിനാൻസ് ഓഫീസർ ലിജ ജോസഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള, സ്ഥിരം സമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, കെ. മനോഹരൻ, പഞ്ചായത്തംഗം എം. അബ്ദുൾ സലാം, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ഇ.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു. പോലീസ്, എക്സൈസ്, റവന്യു, ഫിഷറീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഇന്ന് രാവിലെ 10 ന് നടക്കുന്ന സെമിനാർ എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. എം. ആശാലത, എസ്. ഐശ്വര്യ എന്നിവർ വിഷയാവതരണം നടത്തും.
എളേരിത്തട്ട് ഗവ. കോളജില് നാല് കോടിയുടെ വികസന പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം നാളെ
എളേരിത്തട്ട്: ഇ.കെ. നായനാർ സ്മാരക ഗവ. കോളജിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നും നാലുകോടി രൂപ ചെലവിൽ നിർമിച്ച ഇക്കണോമിക്സ് സമുച്ചയം, ഇന്റേണൽ റോഡ്, വാട്ടർ ടാങ്ക്, ഐക്യുഎസി കോണ്ഫറന്സ് ഹാള് എന്നിവയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി വിശിഷ്ടാതിഥിയാകും. രണ്ട് കോടി രൂപ ചെലവിലാണ് ഇക്കണോമിക്സ് സമുച്ചയം നിർമിച്ചത്. കാമ്പസിനകത്തെ റോഡ് വികസനത്തിന് 1.34 കോടി രൂപയും വാട്ടർടാങ്ക് നിര്മാണത്തിന് 38 ലക്ഷം രൂപയും ഐക്യുഎസി കോണ്ഫറന്സ് ഹാള് നിർമാണത്തിന് 13 ലക്ഷം രൂപയുമാണ് ചെലവഴിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. മാത്യൂസ് പ്ലാമൂട്ടിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ടോബി ജോസഫ്, ഡോ.പി.സി. അഷ്റഫ്, ഡോ.കെ. പ്രകാശൻ, പി.ജെ. പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 1981 ല് ഇ.കെ. നായനാര് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മലയോരമേഖലയിലെ ഉന്നത വിദ്യഭ്യാസ വികസനത്തിനായി എളേരിത്തട്ടില് ഒരു ഗവ. കോളജ് അനുവദിച്ചത്. 2019 ലാണ് കോളജിന് ആദ്യമായി നാക് അക്രഡിറ്റേഷന് ലഭിക്കുന്നത്. ഇക്കാലയളവിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിലും പാഠ്യ-പാഠ്യേതര പ്രവര്ത്തനങ്ങളിലും മികച്ച നേട്ടങ്ങള് കൈവരിക്കാന് കോളജിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അടുത്ത ഘട്ടത്തിൽ വിപുലമായ സൗകര്യങ്ങളുള്ള സ്റ്റുഡന്റ് അമിനിറ്റി സെന്റര് സ്ഥാപിക്കാനുള്ള ഫണ്ട് സര്ക്കാരില് നിന്ന് ലഭ്യമായിട്ടുണ്ടെന്നും അതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അക്ഷത് മോന്റെ ചികിത്സാ സഹായത്തിന് സ്കൂളിന്റെ സംഭാവനയായി 1.08 ലക്ഷം
കാഞ്ഞങ്ങാട്: ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്ന ബല്ല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം തരം വിദ്യാർഥി അക്ഷത് മോന്റെ ചികിത്സയ്ക്ക് സ്കൂളിന്റെ സംഭാവനയായി 1.08 ലക്ഷം രൂപ കൈമാറി. പ്രിൻസിപ്പൽ സി.വി. അരവിന്ദാക്ഷൻ,മുഖ്യാധ്യാപിക എം.എസ്. ശുഭലക്ഷ്മി എന്നിവരിൽ നിന്നും കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയും ചികിത്സാ സഹായ സമിതി രക്ഷാധികാരിയുമായ കെ.വി. സുജാത തുക ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എൻ. ഗോപി അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ. ലത, ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ എം. ബൽരാജ്, വൈസ് ചെയർമാൻ ഇ.വി. ജയകൃഷ്ണൻ, കൺവീനർ പി. പത്മനാഭ, ട്രഷറർ എസ്. പ്രദീപ്കുമാർ, എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. കാരാട്ടുവയൽ കൊഴക്കുണ്ട് മുത്തപ്പൻ തറയ്ക്ക് സമീപത്തെ മമതയുടെയും പരേതനായ ഹരീഷിന്റെയും മകനായ അക്ഷത് കുടൽമാല ചുറ്റിപ്പിണഞ്ഞുപോയതിനെ തുടർന്നാണ് ഗുരുതരാവസ്ഥയിൽ മംഗളൂരു ഫാദർ മുള്ളേർസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനകം രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരും. 15 ലക്ഷത്തോളം രൂപ ചികിത്സാച്ചെലവ് വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സഹായ ഫണ്ടിലേക്ക് ഓരോരുത്തരും അവരവരെക്കൊണ്ട് കഴിയുന്ന തുക സംഭാവന നല്കണമെന്ന് ചികിത്സാ സഹായ സമിതി അഭ്യർഥിച്ചു. ഗൂഗിൾ പേ നമ്പർ: 9605427421 (പ്രമീള).കർണാടക ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിൽ തുടങ്ങിയ അക്കൗണ്ടിന്റെ നമ്പർ: 9992505076574901.
വിജയോത്സവ് 2025 സംഘടിപ്പിച്ചു
രാജപുരം: കള്ളാർ മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി വിജയോത്സവ് 2025 സംഘടിപ്പിച്ചു. രാജപുരം വ്യാപാരഭവനിൽ നടന്ന പരിപാടി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വാർഡ് പ്രസിഡന്റ് ഒ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എം. സൈമൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മിനി ജോസഫ്, വി. കുഞ്ഞിക്കണ്ണൻ, പി.എ. ആലി, വി.കെ. ബാലകൃഷ്ണൻ, ഇ.കെ. ഗോപാലൻ, ലീല ഗംഗാധരൻ, വനജ ഐത്തു, സി.രേഖ, വാർഡ് സെക്രട്ടറി ജോയി കൊട്ടുപ്പള്ളി, ലീലാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
കാഞ്ഞിരടുക്കം: ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഫ്ളാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരിവിരുദ്ധ സന്ദേശം നല്കി. അധ്യാപികമാരായ എം. മോഹിനി, കെ. ശ്രീജ, കൃപ നിതേഷ് എന്നിവർ നേതൃത്വം നല്കി. കരിവേടകം: ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കരിവേടകം എയുപി സ്കൂളിൽ ജൂബിലി ആഘോഷ കമ്മിറ്റിയും ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ് ഉദ്ഘാടനം ചെയ്തു. ബന്തടുക്ക റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ കെ. ഗണേഷ് ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് വെള്ളരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജൂബിലി വർക്കിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പാറത്തട്ടേൽ, പിടിഎ പ്രസിഡന്റ് സണ്ണി തോമസ്, എഡിഎസ് യു ആനിമേറ്റർ റെനീഷ് തോമസ്, ഇ.എ. ഹരികുമാർ, നോബിൾ ജോസ് എന്നിവർ പ്രസംഗിച്ചു.
റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
കാഞ്ഞങ്ങാട്: ഇന്ത്യൻ റെഡ് ക്രോസ് സൊസറ്റി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചെയർമാൻ അഡ്വ.കെ. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എച്ച്.എസ്. ഭട്ട് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ജി. മോഹൻകുമാർ സംഘടനാ നടപടിക്രമങ്ങൾ വിശദീകരിച്ചു. ഹൈക്കോടതി അഭിഭാഷകൻ കെ. ശാർങ്ഗധരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി എം. വിനോദ് - ചെയർമാൻ, കെ. അനിൽകുമാർ - വൈസ് ചെയർമാൻ, ടി.കെ. നാരായണൻ - സെക്രട്ടറി, എൻ. സുരേഷ് - ട്രഷറർ, ജോസഫ് പ്ലാച്ചേരിൽ - സംസ്ഥാന കമ്മിറ്റി അംഗം, എച്ച്.എസ്. ഭട്ട്, ബി. രാജേന്ദ്ര ഷേണായി, ബി. മുകുന്ദപ്രഭു, ഇ.വി. പത്മനാഭൻ, ശോഭന ശശിധരൻ, എം. സുദിൽ, വി.വി. സജീവൻ, വിനോദ് നാരായണൻ, ഇ.കെ. സുബൈർ, എൻ. അജയകുമാർ - എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പ്രസിഡന്റിന്റെ ഭർത്താവിനെതിരെ കേസ്
കുമ്പള: ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പ്രസിഡന്റിന്റെ ഭർത്താവിനെതിരെ കേസ്. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീംലീഗിലെ താഹിറ യൂസഫിന്റെ ഭർത്താവും പഞ്ചായത്തിലെ നിർമാണ കരാറുകാരനുമായ കെ.വി. യൂസഫിനും സഹ കരാറുകാരൻ റഫീഖിനുമെതിരെയാണ് പഞ്ചായത്ത് സെക്രട്ടറി കെ. സുമേഷിന്റെ പരാതിയിൽ കേസെടുത്തത്. പഞ്ചായത്തിനു കീഴിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട് കരാറുകാർക്ക് കിട്ടാനുള്ള പണം ഉടൻ കിട്ടണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 23 ന് വൈകിട്ട് നാലരയോടെ ഇവർ സെക്രട്ടറിയുടെ ഓഫീസിലെത്തിയതെന്ന് പരാതിയിൽ പറയുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ പണം നല്കാനാവില്ലെന്ന് പറഞ്ഞതോടെ ഇവർ ബഹളം വയ്ക്കുകയും സെക്രട്ടറിയുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.
ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
റാണിപുരം: കോളിച്ചാൽ ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റാണിപുരം വാലി വ്യൂ റിസോർട്ടിൽ നടന്നു. ലയൺസ് ഗ്ലോബൽ ആക്ഷൻ ടീം മൾട്ടിപ്പിൾ ഏരിയ ലീഡർ എ.വി. വാമൻ കുമാർ ഉദ്ഘാടനം ചെയ്തു. സി.ഒ. ജോസഫ് അധ്യക്ഷത വഹിച്ചു. എ.പി. ജയകുമാർ, ഷാജി ജോസഫ്, വി. വേണുഗോപാൽ, പി.പി. കുഞ്ഞികൃഷ്ണൻ, എം.എൻ. രാജീവ്, സോജൻ മാത്യു എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. പുതിയ പ്രസിഡന്റായി സി.ഒ ജോസഫ്, സെക്രട്ടറിയായി എ.പി. ജയകുമാർ, ട്രഷററായി ഷാജി ജോസഫ് എന്നിവർ സ്ഥാനമേറ്റു.
ജില്ലാ പഞ്ചായത്തിന്റെ 36 പുതിയ പദ്ധതികള്ക്ക് അംഗീകാരം
കാസര്ഗോഡ്: ജില്ലാ പഞ്ചായത്തിന്റെ 36 പുതിയ പദ്ധതികള്ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്കി. 18 പദ്ധതി ഭേദഗതികള്ക്കും അംഗീകാരമായി. സ്കൂളുകളിൽ സ്മാര്ട്ട് ക്ലാസ് റൂമുകൾ, ആധുനിക ലാബ്, ഡൈനിംഗ് ഹാള്, ജില്ലാ ആശുപത്രിയില് കാന്സര് പാലിയേറ്റീവ് വിഭാഗം, മടിക്കൈയിൽ വനിതാ തൊഴില് പരിശീലനകേന്ദ്രം, മുണ്ടക്കൈ വളപ്പില് കുടിവെള്ള പദ്ധതി എന്നിവയാണ് അംഗീകാരം ലഭിച്ച പ്രധാന പദ്ധതികൾ. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കളക്ടര് കെ. ഇമ്പശേഖര്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ വി.വി രമേശന്, കെ. ശകുന്തള, ജാസ്മിന് കബീര് ചെര്ക്കളം, നജ്മ റാഫി, ജില്ലാ പ്ലാനിംഗ് ഓഫീസര് ടി. രാജേഷ് എന്നിവർ സംബന്ധിച്ചു.
കുവൈറ്റ് ഫെസ്റ്റ് ഇന്ന്
കാസര്ഗോഡ്: കുവൈറ്റിലെ കാസര്ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്ഗോഡ് എക്സ്പാട്രിയേറ്റ്സിന്റെ നേതൃത്വത്തില് ഇന്ന് കാസര്ഗോഡ് മുനിസിപ്പല് കോണ്ഫ്രന്സ് ഹാളില് കുവൈത്ത് ഫെസ്റ്റ് സംഘടിപ്പിക്കും. രാവിലെ 10 മുതല് പത്ത് വയസിനു താഴെയുള്ള കുട്ടകള്ക്കുള്ള ഫാഷന് ഷോ, സ്ത്രീകള്ക്ക് മൈലാഞ്ചിയിടല്, പായസം തയാറാക്കല് മത്സരം, ബാലചന്ദ്രന് കോട്ടോടിയുടെ മാജിക് ഷോ, ഗാനമേള എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനം രാജ്മോഹന് ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. എംഎല്എമാരായ എം. രാജഗോപാലന്, സി.എച്ച്. കുഞ്ഞമ്പു എന്നിവര് വിദ്യാഭ്യാസ അവാര്ഡുകള് വിതരണം ചെയ്യും. പത്രസമ്മേളനത്തില് സി.എച്ച്. മുഹമ്മദ്കുഞ്ഞി, അസീസ് തളങ്കര, അബ്ദുള്ള കടവത്ത്, മുഹമ്മദ് ഹദ്ദാദ്, സത്താര് കൊളവയല്, യൂസഫ് കൊത്തിക്കാല് എന്നിവര് സംബന്ധിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിനുമുന്നിൽ സിപിഎം ധർണ നടത്തി
മൗക്കോട്: മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി കാസര്ഗോഡ് വികസന പാക്കേജിൽ നിന്ന് 75 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാതെ മൂന്നര വർഷമായി പൂട്ടിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് സിപിഎം മൗക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി. എളേരി ഏരിയാ സെക്രട്ടറി എ. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി.വി. അനു അധ്യക്ഷനായി. കെ.പി. നാരായണൻ, കെ. കൃഷ്ണൻ, പി.പി.ര വീന്ദ്രൻ, കെ.എസ്. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
പാണത്തൂർ - സുള്ള്യ അന്തർ സംസ്ഥാന പാതയിൽ ഇന്നുമുതൽ ബസുകൾ ഓടിത്തുടങ്ങും
പാണത്തൂർ: പാണത്തൂർ - സുള്ള്യ അന്തർസംസ്ഥാന പാതയിൽ കല്ലപ്പള്ളി പാടിക്കൊച്ചി ജംഗ്ഷനിൽ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞതിനെ തുടർന്ന് നിർത്തിവച്ച ബസ് ഗതാഗതം ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് വാർഡ് മെംബർ എ. രാധാകൃഷ്ണ ഗൗഡ അറിയിച്ചു. നേരത്തേ പാലത്തിനോട് ചേർന്ന ഭാഗത്ത് കോൺക്രീറ്റ് പാർശ്വഭിത്തി നിർമിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിലാണ് റോഡിനോട് ചേർന്ന് കൂടുതൽ മണ്ണിടിഞ്ഞത്. കോൺക്രീറ്റ് പാർശ്വഭിത്തിയുടെ നിർമാണം പൂർത്തിയായതോടെയാണ് റോഡിന്റെ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ബാക്കിയുണ്ടെങ്കിലും ബസ് ഗതാഗതം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.
വിദ്യാര്ഥികളുടെ യാത്രാപ്രശ്നങ്ങള്: പരാതിപരിഹാര സെല് രൂപീകരിച്ചു
കാസര്ഗോഡ്: വിദ്യാര്ഥികളുടെ യാത്രാപ്രശ്നങ്ങള് പരിഹരിക്കുന്നതിനായി ജില്ലയില് സ്റ്റുഡന്റ്സ് ട്രാവല് ഫെസിലിറ്റി കമ്മിറ്റിയുടെ കീഴില് കംപ്ലയിന്റ് സെല് രൂപീകരിച്ചു. കുട്ടികളുടെ യാത്ര പ്രശ്നങ്ങള് സംബന്ധിച്ച് 9188961914 എന്ന നമ്പറില് വാട്ട്സ്ആപ്പ് മുഖേന പരാതികള് അയക്കാം. സര്ക്കാരിതര സ്ഥാപനങ്ങളില് റെഗുലര് കോഴ്സുകള് പഠിക്കുന്ന വിദ്യാര്ഥികള്ക്ക് സ്വകാര്യബസുകളില് കണ്സഷന് പാസ് അനുവദിക്കുന്നതിന് കമ്മിറ്റി കണ്വീനറായ ആര്ടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്സഷന് പാസ് ലഭിക്കുന്നതിന് സര്ക്കാരിതര സ്ഥാപനങ്ങള് ഗവ.അംഗീകാരം, അഫിലിയേഷന് സര്ട്ടിഫിക്കറ്റ്, റെഗുലര് കോഴ്സ് സര്ടടഫിക്കറ്റ്, കണ്സഷന് പാസ് ആവശ്യമുളള വിദ്യാര്ത്ഥികളുടെ ലിസ്റ്റ് (അഡ്മിഷന് രജിസ്റ്ററിന്റെ പകര്പ്പ് മതിയാകും), പ്രായം തെളിയിക്കുന്ന സര്ട്ടിഫിക്കേറ്റ് എന്നിവ സഹിതം കാസര്ഗോഡ് ആര്ടി ഓഫീസില് ഹാജരാക്കണം. കണ്സഷന് അനുവദനീയമായ ദൂരം- 40 കിലോമീറ്റര് (സ്ഥാപനത്തില് നിന്ന്). സമയ പരിധി- രാവിലെ ഏഴു മുതല് വൈകുന്നേരം ഏഴു വരെയായിരിക്കു. കഴിഞ്ഞ വര്ഷം അനുവദിച്ച എല്ലാ കണ്സഷന് പാസുകളുടെയും കാലാവധി ജൂലൈ 15 വരെ നീട്ടി.
ലൈഫ് മിഷൻ; ജില്ലയില് 17,838 വീടുകള് പൂര്ത്തിയായി
കാസര്ഗോഡ്: ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യവുമായി കേരള സര്ക്കാര് ആരംഭിച്ച ലൈഫ് മിഷന് പദ്ധതിയിലൂടെ ജില്ലയില് ഇതുവരെ പൂര്ത്തിയായത് 17,838 വീടുകള്. പദ്ധതി മൂന്നാംഘട്ടത്തില് എത്തിനില്ക്കുമ്പോള് ജില്ലയില് ഭവന ധനസഹായത്തിന് അര്ഹരായ 36,462 പേരില് പകുതിയോളം പേരുടെയും ഭവനനിര്മാണം പൂര്ത്തികരിക്കപ്പെട്ടുകഴിഞ്ഞു. 22,824 കരാറുകളാണ് വച്ചിട്ടുള്ളത്. ഭൂമിയുള്ള ഭവനരഹിതര്, ഭൂരഹിത ഭവനരഹിതര് എന്നീ മാനദണ്ഡങ്ങള് മുന്നിര്ത്തി വ്യവസ്ഥകള്ക്ക് വിധേയമായാണ് പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി പട്ടികവര്ഗ, തീരദേശം, പൊതുവിഭാഗം എന്നി വിഭാഗത്തില്പ്പെട്ട ഗുണഭോക്താക്കള്ക്ക് നാലു ലക്ഷം രൂപയും വിദൂര പ്രദേശങ്ങളിലെ പട്ടികവര്ഗ ഗുണഭോക്താക്കള്ക്ക് ആറു ലക്ഷം രൂപയുമാണ് ലൈഫ് മിഷനിലൂടെ നല്കി വരുന്നത്. സംസ്ഥാന സര്ക്കാരും ത്രിതല പഞ്ചായത്തുകളും കേന്ദ്ര ഏജന്സിയായ ഹഡ്കോയും(വായ്പാത്തുക) സംയുക്തമായാണ് പദ്ധതിക്കുള്ള വിഹിതം നല്കുന്നത്. ഘട്ടംഘട്ടമായി പണി പൂര്ത്തീകരിക്കുന്ന സാഹചര്യത്തില് നാലു ഗഡുക്കളായും വിദൂരപ്രദേശത്തെ പട്ടികവര്ഗ വിഭാഗത്തിന് അഞ്ചു ഗഡുക്കളായും തുക വിതരണം ചെയ്യുന്നു. കാഞ്ഞങ്ങാട് ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിലായി 1722 വീടുകളും കാറഡുക്ക ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായി 2655 വീടുകളും കാസര്ഗോഡ് ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലായി 2660 വീടുകളും മഞ്ചേശ്വരം ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായി 1786 വീടുകളും നീലേശ്വരം ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലായി 1356 വീടുകളും പരപ്പ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായി 5461 വീടുകളും കാഞ്ഞങ്ങാട്, കാസര്ഗോഡ്, നീലേശ്വരം മുനിസിപ്പാലിറ്റികളില് ആയി 2198 വീടുകളുമാണ് ലൈഫ് മിഷനിലൂടെ പൂര്ത്തീകരിച്ചിരിക്കുന്നത്
റാണിപുരം പാറക്കടവിൽ മൂന്നാം ദിവസവും കാട്ടാനയിറങ്ങി
റാണിപുരം: പാറക്കടവിൽ തുടർച്ചയായ മൂന്നാം ദിവസവും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ പാറക്കടവിലെ കെ.പി. സുകുമാരൻ, പത്മരാജ്, പത്മകുമാർ, കെ.പി. ബേബി എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങുകളും വാഴകളുമാണ് നശിപ്പിച്ചത്. നേരത്തേ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് ആനകൾ ഇറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ ജനവാസമേഖലകളിലേക്കിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് പാറക്കടവിനോട് ചേർന്ന കുണ്ടുപ്പള്ളിയിൽ ആന ശല്യം രൂക്ഷമായിരുന്നു. പ്രദേശത്തെ സോളാർ വേലിയുടെ പ്രവൃത്തി പൂർത്തീകരിച്ചതോടുകൂടിയാണ് ആനകൾ വേലി അവസാനിക്കുന്ന പാറക്കടവ് ഭാഗത്തുകൂടി ഇറങ്ങാൻ തുടങ്ങിയത്. പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുന്നതാണ് ആനകൾക്ക് തമ്പടിക്കാൻ സഹായകമാകുന്നത്. പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കുക മാത്രമാണ് ആനകൾ കൃഷിയിടങ്ങളിലേക്കിറങ്ങാതിരിക്കാനുള്ള പരിഹാരമാർഗമെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നം ചർച്ചചെയ്യാൻ നാളെ പാറക്കടവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്, റവന്യൂ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും പ്രദേശത്തെ കർഷകരുടേയും അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
കാരുണ്യ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുമേനി: മാർത്തോമാ ശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാർ തോമസിന്റെ നാമഹേതുക തിരുനാളാ ഘോഷവും കാരുണ്യ ഭവന പദ്ധതിയുടെ ഉദ്ഘാടനവും തിരുമേനി മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു. ചടങ്ങിൽ കാസർഗോഡ് വൈദിക ജില്ലയിലെ വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്തു. രൂപത മുഖ്യ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ, രൂപത പ്രൊക്യുറേറ്റർ ഫാ. ചാക്കോ വെള്ളാംചാലിൽ എന്നിവർ പങ്കെടുത്തു. കാസർഗോഡ് വൈദിക ജില്ലാ പ്രോട്ടോ വികാരി റവ. ഡോ. വർഗീസ് താന്നിക്കാക്കുഴി, റവ. ഡോ. സാമുവൽ പുതുപ്പാടി, ഫാ. വർഗീസ് കടക്കേത്ത്, ഫാ. ഏബ്രഹാം പുന്നവിള, ഷാജി തച്ചനംകോട്ട്, ഷേഹ തോമസ് എന്നിവർ പ്രസംഗിച്ചു.
ഓണത്തിനൊരു പൂക്കളം പദ്ധതിക്ക് തുടക്കമായി
ഇരിയ: ഓണവിപണിയിൽ പ്രാദേശികമായി ഉല്പാദിപ്പിച്ച പൂക്കളുടെ വസന്തം തീർക്കാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഓണത്തിനൊരു പൂക്കളം എന്ന പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയുടെ വിജയവും സ്വീകാര്യതയും മുൻനിർത്തി ഈ വർഷം ബ്ലോക്കിലെ എഴ് പഞ്ചായത്തുകളിലായി 100 ഗ്രൂപ്പുകൾക്കാണ് പൂകൃഷിക്കായി ധനസഹായം നല്കുന്നത്. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പാറപ്പള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ നിഖിൽ നാരായണൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, ജോയിന്റ് ബിഡിഒ കെ.ജി. ബിജുകുമാർ, കൃഷി ഓഫീസർ ഹരിത, വാർഡ് കൺവീനർ ജയകുമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു എന്നിവർ പ്രസംഗിച്ചു.
തീരദേശജനതയെ സംരക്ഷിക്കുന്നതില് സര്ക്കാരുകള്ക്ക് വിമുഖത: എംപി
മഞ്ചേശ്വരം: തീരദേശജനതയെ സംരക്ഷിക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് വിമുഖത കാണിക്കുന്നുവെന്നും കടല്ഭിത്തി നിര്മാണം വൈകുന്നത് ഇതിനുദാഹരണമാണെന്നും രാജ്മോഹന് ഉണ്ണിത്താന് എംപി. കടലാക്രമണം അതിരൂക്ഷമായ മഞ്ചേശ്വരം കണ്വതീര്ഥ കടപ്പുറം സന്ദര്ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ തീരപ്രദേശങ്ങളില് പലയിടത്തും രൂക്ഷമായ കടലാക്രമണമാണ്. ഭീതിയോടെയാണ് തീരദേശത്ത് താമസിക്കുന്നവര് ഓരോ ദിനരാത്രങ്ങള് തള്ളിനീക്കുന്നത്. കണ്വതീര്ഥ കടപ്പുറത്ത് തീരപ്രദേശ റോഡ് കടലെടുത്തു. പ്രദേശത്ത് ശുദ്ധജലവിതരണം താറുമാറായി. ജനങ്ങളുടെ ദുരിതകാലത്ത് അവര്ക്ക് ആശ്വാസം പകരേണ്ട ഭരണകൂടം നോക്കുകുത്തിയായി നില്ക്കുന്നു. കാസര്ഗോഡ് വികസന പാക്കേജില് നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് നിര്മിച്ച പാര്ക്കും ഉദ്ഘടനത്തിന് മുന്പേ കടലെടുത്തു. ഒരു പാരിസ്ഥിതിക പഠനവും നടത്താതെ കേവലം പ്രചരണത്തിന് വേണ്ടി ഈ പാര്ക്ക് നിര്മിച്ച് ഒന്നരക്കോടി രൂപ നഷ്ടപ്പെടുത്തിയവരില് നിന്നു തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരിവിരുദ്ധ ദിനാചരണം
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും 2025-26 വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫ് നിർവഹിച്ചു. ബോധവത്കരണ ക്ലാസിനും അദ്ദേഹം നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഒരു വർഷത്തെ ലഹരിവിരുദ്ധ കർമപരിപാടിയുടെ രൂപരേഖ മുഖ്യാധ്യാപകൻ സജി മാത്യു പ്രകാശനം ചെയ്തു. കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ ഗാനം, മൂകാഭിനയം എന്നീ പരിപാടികളും നടന്നു. അധ്യാപകരായ ടി.എം. വിൻസി, അൽഫി ജോർജ്, സജി എന്നിവർ നേതൃത്വം നല്കി. തൃക്കരിപ്പൂർ: സെന്റ് പോൾസ് എയുപി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബിൻന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടികൾ മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ് ഉദ്ഘാടനം ചെയ്തു. മേഴ്സി കല്ലേൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.വി. ശ്യാമിലി സന്ദേശം നൽകി. ജിയ ഉമേഷ്, എം.എസ്. ജാക്വിലിൻ, വി.കെ. നവീൻ, പി. ശ്യാമിലി, സി.എം.ര ജിത, സോണി സിബിൾ എന്നിവർ നേതൃത്വം നല്കി. കുട്ടികൾ ലഹരിയുടെ ദൂഷ്യഫലങ്ങൾ വിളിച്ചുപറയുന്ന നൃത്തശില്പവും നിശ്ചലദൃശ്യവും അവതരിപ്പിച്ചു. നർക്കിലക്കാട്: വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റെമിമോൾ ജോസഫ് ബോധവത്കരണ സന്ദേശം നല്കി. എൻഎസ്എസ് ലീഡർ അമിത് ബിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുൾക്കൊള്ളുന്ന തുടി സംഗീത നൃത്തശില്പത്തിന്റെ അവതരണവും നടന്നു. വിദ്യാർഥികളായ അക്സ, ശിഖ, അജിഷ, സിയ, ആദർശ്, അഭിനവ് എന്നിവർ നേതൃത്വം നല്കി. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നെയിം സ്ലിപ്പുകളും വിതരണം ചെയ്തു. പെരിയ: കേന്ദ്രസര്വകലാശാലയില് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ലഹി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സര്വകലാശാലയിലെ ക്ലിനിക്കല് സൈക്കോളജിസ്റ്റ് റോസിലി റോണി ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും അവര് വിശദീകരിച്ചു. ചര്ച്ചയും നടന്നു. സ്റ്റുഡന്റ്സ് വെല്ഫെയര് അസോസിയേറ്റ് ഡീന് ഡോ. ജില്ലി ജോണ് സംസാരിച്ചു. ബാനം: മില്മയുടെ നേതൃത്വത്തില് ബാനം ജിഎച്ച്എസില് ലഹരി വിരുദ്ധ ചിത്രരചനമത്സരം നടത്തി. മില്മ കാസര്ഗോഡ് ഡെയറി മാനേജര് സ്വീറ്റി വര്ഗീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. മനോജ് കുമാര് അധ്യക്ഷത വഹിച്ചു. മാര്ക്കറ്റിംഗ് ഓഫീസര് ആശിഷ് ഉണ്ണി, സീനിയര് അസിസ്റ്റന്റ് പി. കെ ബാലചന്ദ്രന്, സ്റ്റാഫ് സെക്രട്ടറി അനി മേലത്ത്, പ്രോഗ്രാം കണ്വീനര് അനൂപ് പെരിയല് എന്നിവര് സംസാരിച്ചു. മുഖ്യാധ്യാപിക സി. കോമളവല്ലി സ്വാഗതവും നീലേശ്വരം സോണ് ഫീല്ഡ് സൂപ്പര്വൈസര് കെ. പ്രിയേഷ് നന്ദിയും പറഞ്ഞു. ഹൈസ്കൂള് വിഭാഗത്തില് ടി.വി. അഞ്ജിത, കെ. ആദിത്യ, പി. സൗഭാഗ്യ, യുപി വിഭാഗത്തില് എം. നിവേദ്, ടി.കെ. റെന മെഹ്റിന്, എം. ഗൗരിനന്ദ എന്നിവര് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള് കരസ്ഥമാക്കി.
റബർ തോട്ടത്തിലെ ഷെഡിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച ആൾ പിടിയിൽ
രാജപുരം: റബർ തോട്ടത്തിലെ ഷെഡിൽ നിന്ന് അലൂമിനിയം ഡിഷുകളും ബക്കറ്റുകളും മോഷ്ടിച്ച ആൾ പിടിയിൽ. പയ്യന്നൂർ കണ്ടങ്കാളി പൊയ്യക്കുന്നത്ത് ഹൗസിൽ ജയപ്രകാശ (48) നെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. കള്ളാർ സ്വദേശി എം.എം. ജോസിന്റെ ഉടമസ്ഥതയിൽ അരിങ്കല്ലിലുള്ള റബർ തോട്ടത്തിലെ ഷെഡിൽ നിന്നാണ് ഇയാൾ 50000 രൂപയോളം വില വരുന്ന 120 അലൂമിനിയം ഡിഷുകളും 10 ബക്കറ്റുകളും മോഷ്ടിച്ചത്. ഈ മാസം 16 നും 23 നും ഇടയിലാണ് സാധനങ്ങൾ മോഷ്ടിച്ച് കടത്തിയത്. മോഷ്ടിച്ച വസ്തുക്കൾ പയ്യന്നൂരും കാഞ്ഞങ്ങാടുമുള്ള ആക്രി കടകളിൽ വില്പന നടത്തിയതായും വിവരം ലഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുംബശ്രീ ആരോഗ്യ പരിചരണ രംഗത്തേക്ക്
വലിയപറമ്പ്: വ്യത്യസ്ത തലങ്ങളിൽ കഴിവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങൾ ആരോഗ്യ പരിചരണവുമായിപുതിയ മേഖലകളിലേക്ക് കൂടി കടക്കുന്നു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ഒന്നര മാസം ആയുർവേദ സ്പാ പരിശീലനം പൂർത്തീകരിച്ചവർ പുറത്തിറങ്ങി. വ്യക്തിത്വ വികസന, തൊഴിൽ സംരംഭ, ഗവേഷണ കേന്ദ്രമായി കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന ജോബ് കഫെയുടെ നേതൃത്വത്തിൽ നൽകിയ ആയുർവേദ സ്പാ പരിശീലനത്തിൽജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്നായി 27 പേരാണ് പങ്കെടുത്തത്. സ്പാ ആൻഡ് ട്രഡീഷണൽ ട്രീറ്റ്മെന്റ് എന്ന പരിശീലന പദ്ധതിയിൽ ചേർന്നവർക്ക് സേവന, ശുശ്രൂഷ മേഖലകളിൽ അനന്ത സാധ്യതകളാണ് കുടുംബശ്രീ തുറന്നിട്ടിട്ടുള്ളത്. ആയുർവേദ തെറാപ്പിസ്റ്റ് എന്ന നിലയിൽ കൂടാതെ സ്പാ ട്രീറ്റ്മെന്റ്, സുഖചികിത്സ, പ്രസവരക്ഷാ പരിചരണം, ഹൗസ് സർവീസ് തുടങ്ങിയ മേഖലകളിൽ കൂടി ഇവർക്ക് പ്രവർത്തിക്കാനിടമൊരുക്കിയാണ് പരിശീലനം പൂർത്തീകരിച്ചിട്ടുള്ളത്. ഇടയിലെക്കാട് കേന്ദ്രീകരിച്ചാണ് ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകിയത്. ചികിത്സകരല്ല എങ്കിലും ആരോഗ്യസംരക്ഷണ മേഖലയിൽ പിന്തുണ നൽകുന്ന സേവനദാതാവായി മാറുന്ന തരത്തിലാണ് തെറാപ്പി വരെ ചെയ്യുന്നവരായി കുടുംബശ്രീ പ്രവർത്തകരെ പരിശീലിപ്പിച്ചെടുത്തിട്ടുള്ളത്. സ്വയംതൊഴിൽ സംരംഭങ്ങൾ എന്നതിലുപരി സമർപ്പണവും സേവന സന്നദ്ധതയുമാണ് സ്പായിലൂടെ കുടുംബശ്രീ പ്രസ്ഥാനം തുറന്നിടുന്നത്. വലിയപറമ്പ് കുടുംബശ്രീ സിഡിഎസിന്റെ ആതിഥേയത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ആയുർവേദ സ്പാ പരിശീലനം പൂർത്തീകരിച്ച വിവിധ സിഡിഎസുകളിലെ കുടുംബശ്രീ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഇടയിലെക്കാട്ടിൽ നടന്ന ചടങ്ങിൽ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ഇ.കെ. ബിന്ദു അധ്യക്ഷതവഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ അസി. കോഓർഡിനേറ്റർ ഡി. ഹരിദാസ്, ജോബ് കഫെ ഡയറക്ടർ എ.വി. രാജേഷ്, ഡോ.വി. രാജീവൻ, ഡോ.എം. ആതിര, ഡോ.ടി. ആയിഷ റഹ്മാൻ, എ.വി. ശൈലജ എന്നിവർ പ്രസംഗിച്ചു.
ഈസ്റ്റ് എളേരിയിലും കോടോം ബേളൂരിലും കൃഷിയിടങ്ങളിൽ ഓര്ക്കിഡ് വസന്തം
ചിറ്റാരിക്കാൽ: കൃഷിവകുപ്പിന്റെ ഫ്ളോറി വില്ലേജ് പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിൽ ഓര്ക്കിഡ് വസന്തം തീർത്ത് ഈസ്റ്റ് എളേരി, കോടോം ബേളൂർ പഞ്ചായത്തുകളിലെ കർഷകർ. പൂക്കള്, പഴവർഗങ്ങള്, ഔഷധസസ്യങ്ങള് എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഈസ്റ്റ് എളേരിയിൽ നിന്ന് മുപ്പതും കോടോം ബേളൂരിൽനിന്ന് 22 ഉം കർഷകരാണ് അംഗമായിട്ടുള്ളത്. ആദ്യഘട്ട കൃഷി വിജയമായതോടെ പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പും പഞ്ചായത്തുകളും. ഓരോ ഗുണഭോക്താവിനും 100 തൈകള് വരെയാണ് കൃഷിവകുപ്പ് വിതരണം ചെയ്തത്. ആവശ്യമായ രാസവളം, ടെന്റ് തുടങ്ങിയ സൗകര്യങ്ങളും അനുവദിച്ചു. ആത്മയുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനം നല്കി. താരതമ്യേന കുറഞ്ഞ ചെലവില് മികച്ച ലാഭം നേടാന് ഓർക്കിഡ് കൃഷിയിലൂടെ കഴിയുമെന്ന് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി കൃഷിനടത്തിയ ചിറ്റാരിക്കാലിലെ സെബാസ്റ്റ്യന് (റോയി) തയ്യിലിടപ്പാട്ട് പറഞ്ഞു. വിവാഹവും മറ്റ് ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട അലങ്കാരത്തിനാണ് ഓര്ക്കിഡ് പൂക്കൾ വന്തോതില് ഉപയോഗിക്കുന്നത്. ഓരോ ഓര്ക്കിഡ് ചെടിയിൽനിന്നും ശരാശരി 200 രൂപ ലാഭം കിട്ടുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ വിപണി ലഭ്യമാക്കുന്നതിനുള്ള കൂടുതൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിപണിയിലെ ആവശ്യാനുസരണം വരുംകാലങ്ങളില് മറ്റ് പൂക്കളും കൃഷി ചെയ്യാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐയുടെ കര്ണപുടം തകര്ത്ത പ്രതിക്ക് തടവും പിഴയും
കാസര്ഗോഡ്: പരാതി അന്വേഷിക്കാന് ചെന്ന എസ്ഐയുടെ ചെകിട്ടത്തടിച്ച് കര്ണപുടം പൊട്ടിച്ച കേസിലെ പ്രതിക്ക് രണ്ടുവര്ഷം തടവും 25,000 രൂപ പിഴയും. ചീമേനി തെയ്യംകല്ലിലെ സജി ജോസഫിനെയാണ് (58) കാസര്ഗോഡ് ജില്ലാ അഡീഷണല് സെഷന്സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. ചീമേനി എസ്ഐയായിരുന്ന പ്രകാശനാണ് ആക്രമണത്തിനിരയായത്. 2020 ഒക്ടോബര് 29നു രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകന്റെ ഭാര്യ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില് ഇവരുടെ വീട്ടിലേക്ക് വന്ന പോലീസുകാരെ സജി ആക്രമിക്കുകയായിരുന്നു. അന്നത്തെ എസ്ഐ ആയിരുന്ന ബാവ അക്കരക്കാരനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കി കുറ്റപത്രം സമര്പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല് ഗവ. പ്ലീഡര് ജി. ചന്ദ്രമോഹനന്, അഡ്വ. ചിത്രകല എന്നിവര് ഹാജരായി.
സംഘപരിവാര് ഏജന്റായി ഗവര്ണര് പ്രവര്ത്തിക്കുന്നു: സോണി സെബാസ്റ്റ്യന്
കാസര്ഗോഡ്: ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവലാളായ ഗവര്ണറുടെ ഓഫീസായ രാജ്ഭവനില് കാവിക്കൊടി പിടിച്ച് നില്ക്കുന്ന വനിതയുടെ ചിത്രം പ്രദര്ശിപ്പിക്കാനുള്ള ഗവര്ണറുടെ നിര്ബന്ധബുദ്ധി കേരള ജനതയുടെ മതേതര ബോധത്തോടുള്ള അവഹേളനമാണെന്ന് കെപിസിസി ജനറല് സെക്രട്ടറി സോണി സെബാസ്റ്റ്യന്. ഡിസിസി ഓഫീസില് നടന്ന ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല് അധ്യക്ഷതവഹിച്ചു.
ഡോക്ടർമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കെജിഎംഒഎ
കാസർഗോഡ്: ജില്ലയിൽനിന്ന് സ്ഥലംമാറ്റം ലഭിച്ച ഏതാനും ഡോക്ടർമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ച ആരോഗ്യവകുപ്പിന്റെ നടപടി മൂന്നുവർഷത്തിലേറെക്കാലം ജില്ലയിൽ ജോലിചെയ്ത ഡോക്ടർമാരോടുള്ള നീതിനിഷേധമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. ആരോഗ്യവകുപ്പിലെ പൊതുസ്ഥലംമാറ്റപ്പട്ടിക പ്രകാരം സ്ഥലംമാറ്റം ലഭിച്ച ഡോക്ടർമാരെ മെയ് 25നു വിടുതൽ ചെയ്യേണ്ടതായിരുന്നു. എന്നാൽ ബേഡഡുക്ക താലൂക്ക് ആശുപത്രി, ഉടുമ്പുന്തല കുടുംബാരോഗ്യകേന്ദ്രം, വോർക്കാടി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടർമാരെ അവർക്കു പകരം പുതിയ ഡോക്ടർമാർ വരുമ്പോഴോ ഒരു മാസം കഴിഞ്ഞോ മാത്രം വിടുതൽ ചെയ്താൽ മതിയെന്ന് ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം പിന്നീട് പ്രത്യേക ഉത്തരവ് ഇറക്കുകയായിരുന്നു. പകരം ഡോക്ടർമാർ വരാത്ത സാഹചര്യത്തിലും ഇവർക്ക് ഈ മാസം 25നു വിടുതൽ ലഭിക്കുമായിരുന്നു. എന്നാൽ അതിനു തൊട്ടുമുമ്പുള്ള ദിവസം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ പകരം പുതിയ ആളുകൾ വന്നാൽ മാത്രം വിടുതൽ ചെയ്താൽ മതിയെന്ന് ആരോഗ്യവകുപ്പ് ഡയരക്ടർ വീണ്ടും പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. കാസർഗോഡ് ജില്ലയിൽ മൂന്നുവർഷം സേവനകാലാവധി പൂർത്തിയാക്കിയ ഡോക്ടർമാരാണ് പകരം പുതുതായി ആരും വരാത്തതിന്റെ പേരിൽ സ്വന്തം നാട്ടിലേക്കുള്ള സ്ഥലംമാറ്റം നിഷേധിക്കപ്പെട്ട് കാത്തിരിക്കേണ്ടിവരുന്നതെന്ന് കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ഷമീമ തൻവീർ പറഞ്ഞു. അർഹതപ്പെട്ട അവകാശമാണ് അവർക്ക് നിഷേധിക്കപ്പെടുന്നത്. ഇതാണ് സാഹചര്യമെങ്കിൽ ഇനിയും ഡോക്ടർമാർ ഇവിടേക്ക് വരാൻ മടിക്കുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും അവർ ചൂണ്ടിക്കാട്ടി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ് ഓഫറുകളറിയാന്
ലിങ്കില് ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
Kerala
2
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
National
3
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
4
ലുലുവില് ഫ്ലാറ്റ് 50 സെയില് മൂന്നിനു തുടങ്ങും
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്
Sports
ADVERTISEMENT
LATEST NEWS
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വയോധികയെ മർദിച്ച സ്ത്രീ അറസ്റ്റിൽ
ഇന്ത്യയിൽ താമസിക്കാനായി അതിർത്തി കടന്നു; പാക് ദമ്പതികൾ മരുഭൂമിയിൽ വെള്ളം ലഭിക്കാതെ മരിച്ചു
ജെഎന്യു വിദ്യാർഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
ADVERTISEMENT
ADVERTISEMENT