ഷോ​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
Sunday, April 2, 2023 1:02 AM IST
പെ​രി​യ: ജീ​വി​ത ദു​രി​ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടും​ബം പു​ല​ര്‍​ത്താ​നാ​യി ജോ​ലി​ക്കി​റ​ങ്ങി ആ​ദ്യ​ദി​വ​സം ത​ന്നെ ഷോ​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ 22 കാ​ര​ന്‍ ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. നി​ടു​വോ​ട്ടു​പാ​റ​യി​ലെ എ​ന്‍.​സി. ​നാ​രാ​യ​ണ​ന്‍റെ​യും ശ്രീ​ജ​യു​ടെ​യും ഏ​ക മ​ക​നാ​യ ജി​ഷ്ണു​വാ​ണ് അ​തീ​വ ഗു​രു​ത​ര നി​ല​യി​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്.
അ​മ്മ ശ്രീ​ജ പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് പ​ന്ത്ര​ണ്ട് വ​ര്‍​ഷ​മാ​യി പു​റം​ലോ​കം കാ​ണാ​തെ ത​ള​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്. ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ നി​ല​യി​ല്‍ ഏ​രെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​രു​ടെ വീ​ടു​ള്ള​ത്. അ​ച്ഛ​ന്‍ നാ​രാ​യ​ണ​ന്‍ കൂ​ലി​പ്പ​ണി​യെ​ടു​ത്ത് കി​ട്ടു​ന്ന വ​രു​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ച്ഛ​ന് ഒ​രു കൈ ​സ​ഹാ​യ​ത്തി​നാ​യാ​ണ് ജി​ഷ്ണു പ​ഠ​നം നി​ര്‍​ത്തി ജോ​ലി​ക്കു പോ​കാ​ന്‍ തു​ട​ങ്ങി​യ​ത്.
എ​ന്നാ​ല്‍ സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക്കു കീ​ഴി​ല്‍ ജോ​ലി തു​ട​ങ്ങി​യ ആ​ദ്യ ദി​ന​ത്തി​ല്‍​ത​ന്നെ കേ​ബി​ള്‍ വ​ലി​ച്ച് കെ​ട്ടു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വൈ​ദ്യു​തി ക​മ്പി​യി​ല്‍ പി​ടി​ച്ച ജി​ഷ്ണു ഷോ​ക്കേ​റ്റ് തെ​റി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.
ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഏ​റെ​ക്കു​റെ ത​ള​ര്‍​ന്ന നി​ല​യി​ലാ​ണ് ജി​ഷ്ണു​വി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഇ​പ്പോ​ഴും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന തു​ട​ര്‍ ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യാ​ല്‍ ജി​ഷ്ണു​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.
ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ പു​ല്ലൂ​ര്‍ പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ അ​ര​വി​ന്ദ​ന്‍ ചെ​യ​ര്‍​മാ​നും വാ​ര്‍​ഡ് അം​ഗം ടി.​വി.​ അ​ശോ​ക​ന്‍ ക​ണ്‍​വീ​ന​റു​മാ​യി നാ​ട്ടു​കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.
ജി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ന്‍ എ​ന്‍.​സി.​ നാ​രാ​യ​ണ​ന്‍റെ പേ​രി​ല്‍ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് പെ​രി​യ ശാ​ഖ​യി​ല്‍ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 40442101016257, ഐഎ​ഫ്എ​സ്‌സി: കെ​എ​ല്‍​ജി​ബി0040442.