കാസർഗോഡ്: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാദിനം ആഘോഷിച്ചു. കാസർഗോഡ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ. സരിത അധ്യക്ഷത വഹിച്ചു.
ആദ്യകാല സാക്ഷരതാ പ്രവർത്തകർ, മുതിർന്ന തുല്യതാ പഠിതാക്കൾ, ഉന്നത വിജയികൾ, അധ്യാപകർ എന്നിവരെ ആദരിച്ചു. തുടർന്ന് സാക്ഷരതാ പ്രതിജ്ഞയും ദുരന്തനിവാരണ ക്ലാസും കലാപരിപാടികളും നടന്നു. സാക്ഷരതാ മിഷൻ മോണിറ്ററിംഗ് കോ-ഓർഡിനേറ്റർ ഷാജു ജോൺ, ജില്ലാ കോ-ഓർഡിനേറ്റർ പി.എൻ. ബാബു, മുതിർന്ന സാക്ഷരത പ്രവർത്തകരായ പപ്പൻ കുട്ടമത്ത്, കെ.വി. രാഘവൻ, കെ.വി. വിജയൻ, മയിൽപാടി രാഘവൻ, സി.പി.വി. വിനോദ് കുമാർ, കൗൺസലർ അഫീല ബഷീർ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ്, സതീശൻ ബേവിഞ്ച, എം. ഉമേശൻ, കെ. രാധാകൃഷ്ണൻ, എം. ഷമീർ, സി.കെ. പുഷ്പ കുമാരി, കെ.പി. പുഷ്പലത, കെ. സുജിത, പി. പുഷ്പ കുമാരി എന്നിവർ പ്രസംഗിച്ചു.