കുറ്റിക്കോല്‍: ഗവ.സ്കൂളില്‍ കളിസ്ഥലത്തിന്റെ നിര്‍മാണ പ്രവൃത്തി കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കായിക മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനവും തൊഴിലവസരങ്ങളുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു.
സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് എക്സിക്യുട്ടീവ് ഡയറക്ടർ എ.പി.എം. മുഹമ്മദ് അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായിക യുവജന കാര്യ വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. അനീഷ് മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, വൈസ് പ്രസിഡന്റ് ശോഭനകുമാരി, കാറഡുക്ക ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സവിത, പഞ്ചായത്ത് അംഗങ്ങളായ പി. മാധവന്, അശ്വതി ജയകുമാര്‍, ശാന്ത പയ്യങ്ങാനം, മുഖ്യാധ്യാപകൻ പി.എസ്. സന്തോഷ് കുമാര്‍ എന്നിവർ പ്രസംഗിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ച 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു ലക്ഷം രൂപ ചെലവിലാണ് കളിക്കളം നിര്‍മിക്കുന്നത്.