കാ​സ​ര്‍​ഗോ​ഡി​നെ ജ​നു​വ​രി 26ന് മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കും
Sunday, September 15, 2024 5:53 AM IST
കാ​സ​ര്‍​ഗോ​ഡ്: മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി 2025 ജ​നു​വ​രി 26നു ​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ജി​ല്ല​യി​ലെ 777 വാ​ര്‍​ഡു​ക​ളി​ലും മാ​ലി​ന്യ മു​ക്ത പ​രി​പാ​ടി ന​ട​ത്തു​മെ​ന്നും ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ച്ച് മാ​ര്‍​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന ജ​ന​കീ​യ കാ​മ്പ​യി​നി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കും. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും വി​വി​ധ ശു​ചി​ത്വ​പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൈ​വ​ളി​ഗെ സ്‌​കൂ​ളി​ല്‍ ന​ട​ത്തും.

ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ത്ത​ന​ത്തി​ന് മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഓ​രോ വാ​ര്‍​ഡി​ലും ഓ​രോ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത സ്‌​കൂ​ളു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ന​ട​ക്കും. ശു​ചി​ത്വ​വും ഗു​ണ​മേ​ന്‍​മ​യും ഉ​റ​പ്പ് ന​ല്കു​ന്ന കു​ടി​വെ​ള്ളം ന​ല്കു​ന്ന പ​ദ്ധ​തി​യാ​യ ആ​ര്‍​ഒ പ്ലാ​ന്‍റ് ജി​ല്ല​യി​ലെ 21 സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. പൈ​വ​ളി​ഗെ ന​ഗ​ര്‍ ജി​എ​ച്ച്എ​സ്എ​സ്, അ​ഡൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്, സൂ​രം​ബ​യ​ല്‍ ജി​എ​ച്ച്എ​സ്എ​സ്, കാ​റ​ഡു​ക്ക ജി​എ​ച്ച്എ​സ്എ​സ്, പെ​രി​യ ജി​എ​ച്ച്എ​സ്എ​സ്, മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സ്, പി​ലി​ക്കോ​ട് സി​കെ​എ​ന്‍​എ​സ് ജി​എ​ച്ച്എ​സ്എ​സ്, ക​യ്യൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ്, ക​യ്യൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ്, ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്, ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സ്, കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ്, ചെ​മ്മ​നാ​ട് ജി​എ​ച്ച്എ​സ്എ​സ്, കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ​എ​സ്, ബ​ന്ത​ടു​ക്ക ജി​എ​ച്ച്എ​സ്എ​സ്, പ​ട​ന്ന ക​ട​പ്പു​റം ജി​എ​ഫ്എ​ച്ച്എ​സ്എ​സ്, മ​ടി​ക്കൈ ജി​എ​ച്ച്എ​സ്എ​സ്, ചെ​റു​വ​ത്തൂ​ര്‍ ജി​എ​ഫ്എ​ച്ച്എ​സ്എ​സ്, ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സ്, ച​ന്ദ്ര​ഗി​രി ജി​എ​ച്ച്എ​സ്എ​സ്, ദേ​ലം​പാ​ടി ജി​എ​ച്ച്എ​സ്എ​സ്, കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളി​ല്‍ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ന​ട​ക്കും.


പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ്, ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സ്, പ​ട്ള ജി​എ​ച്ച്എ​സ്എ​സ്, കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സ്, മ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സ്, ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ്, ക​ക്കാ​ട്ട് ജി​എ​ച്ച്എ​സ്എ​സ്, ഇ​രി​യ​ണ്ണി ജി​എ​ച്ച്എ​സ്എ​സ്, കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സ്, അ​ട്ടേ​ങ്ങാ​നം ജി​എ​ച്ച്എ​സ്എ​സ്, ച​ന്ദ്ര​ഗി​രി ജി​എ​ച്ച്എ​സ്എ​സ്, കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ തു​മ്പൂ​ര്‍​മൊ​ഴി അ​റ്റ് സ്‌​കൂ​ള്‍ പ​ദ്ധ​തി​യും വെ​ള്ളി​ക്കോ​ത്ത് ജി​വി​എ​ച്ച്എ​സ്എ​സ്, കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബ​യോ​ഗ്യാ​സ് സം​വി​ധാ​ന​വും 10 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ പ്രീ​ഫാ​ബ് ടോ​യ്‌​ല​റ്റു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്താ​ണ് ഹ​രി​ത സ്‌​കൂ​ള്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന 18 വി​ദ്യാ​യ​ങ്ങ​ളി​ലെ ആ​ര്‍​ഒ പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ലും വാ​ര്‍​ഡ് ത​ല​ത്തി​ലും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.
മു​ഴു​വ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും ക്യാ​മ്പ​യി​നൊ​പ്പം നി​ല്ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ പ​റ​ഞ്ഞു.
ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ളി​ല്‍ ത​ട്ടു​ക​ട​ക​ളി​ല്‍ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ക്വോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​തു ശു​ചി​ത്വ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലും അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലും വാ​ര്‍​ഡ് ത​ല​ത്തി​ലും ജൈ​വ അ​ജൈ​വ ദ്ര​വ മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും.