64 വിദ്യാലയങ്ങളെ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു
1459139
Saturday, October 5, 2024 7:36 AM IST
കാസര്‍ഗോഡ്: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 64 ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഹരിത വിദ്യാലയങ്ങളാകുന്നതിന്റെ പ്രഖ്യാപനംന്ദ്രഗിരി ജിഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു. ഹരിത വിദ്യാലയത്തിന്റെ ഭാഗമായി ചന്ദ്രഗിരി സ്കൂളില്‍ സോളാര്‍ പ്ലാന്റ് മുഖേനെയാണ് വൈദ്യുതി ലഭ്യമാക്കുന്നത്.
ജൈവമാലിന്യ സംസ്കരണ ഉപാധിയായി തുമ്പൂര്‍മൊഴി കമ്പോസ്റ്റ് പിറ്റും പാചകപ്പുരയിലെ സ്റ്റീം കുക്കര്‍ സംവിധാനവും ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കുടിവെള്ളം ശുചീകരിക്കുന്നതിനുള്ള ആര്‍ഒ പ്ലാന്റ് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെ പുതിയ ലാബിന്റെ ഉദ്ഘാടനം സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍. സരിത നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മാലിന്യമുക്തം നവകേരളം കാസര്‍ഗോഡ് ജില്ലാ നിര്‍വഹണ സമിതി വൈസ് ചെയര്‍മാനുമായ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് പരിപാടി വിശദീകരിച്ചു.
പിടിഎ എസ്എംസി ചെയര്മാന് മുഹമ്മദ് കോളിയടുക്കം, പിടിഎ പ്രസിഡന്റ് കാടങ്കോട് അബൂബക്കര്‍, അധ്യാപകരായ ദീപ, ശിവാനി, സീമ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യാധ്യാപകന്‍ ആര്. രാധാകൃഷ്ന സ്വാഗതവും സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് നവീന്‍കുമാര്‍ നന്ദിയും പറഞ്ഞു.