ആയിരവില്ലി പാറ ഖനനം: സമരം 105 ദിവസം പിന്നിട്ടു
1225281
Tuesday, September 27, 2022 11:06 PM IST
ചെറിയവെളിനല്ലൂർ: ആയിരവില്ലി പാറ ഖനനത്തിനായി നല്കപ്പെട്ടിരിക്കുന്ന എൻഒസി റദ്ദാക്കണമെന്ന ആവശ്യവുമായി പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സത്യാഗ്രഹ സമരം നൂറ്റി അഞ്ചു ദിവസം പിന്നിട്ടു. ഇന്നലെ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകിയത് ചെറിയവെളിനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ മാതൃവേദി പ്രവർത്തകർ ആയിരുന്നു.
രാവിലെ നടന്ന സമ്മേളനം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു മെമ്പർ ജെ.വിക്രമൻ പിള്ള,പി.ജെ.ചാക്കോ, ജെയിംസ്. എൻ.ചാക്കോ, ജേക്കബ് ആന്റണി, ശോഭന എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിനീത ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ആർ.സന്തോഷ്, ബൈജു ചെറിയവെളിനല്ലൂർ,ബി.ജെ.പി ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ.ടോംസ്.എൻ.ചാക്കോ,പി.ജെ.ചെറിയാൻ,ബെറ്റി ബിജു എന്നിവർ പ്രസംഗിച്ചു.
ദേവരാജൻ മാസ്റ്ററുടെ
ജന്മവാർഷിക ദിനം ആചരിച്ചു
പരവൂർ: ദേവരാജൻ മാസ്റ്ററുടെ തൊണ്ണൂറ്റിഅഞ്ചാം ജന്മവാർഷികദിനാചരണം നടത്തി. പരവൂർ മുനിസിപ്പാലിറ്റി, പരവൂർ മ്യുസിക് ക്ലബ്, പരവൂർ സംഗീത സഭ, ദേവരാജൻ നഗർ റസിഡന്റ്സ് അസോസിയേഷൻ, പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരവൂർ മുനിസിപ്പൽ നെഹ്റു പാർക്കിലെ ദേവരാജ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി. ദേവരാജസംഗീത മത്സരത്തിൽ പങ്കെടുത്ത മത്സരാർഥികളുൾപ്പെടെ പരവൂർ ജനാവലി പുഷ്പാർച്ചനയിലും ഗാനാർച്ചനയിലും പങ്കെടുത്തു.