നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് സ​ഹ​ക​ര​ണ മേ​ഖ​ല അ​നി​വാ​ര്യം: മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍
Tuesday, September 27, 2022 11:07 PM IST
കൊല്ലം: സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ നി​ല​നി​ല്‍​പ്പ് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. കേ​ര​ള ബാ​ങ്ക് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും സ​ഹ​ക​ര​ണ സം​ഗ​മ​വും കേ​ര​ള ബാ​ങ്ക് മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 87 ല​ക്ഷം ഇ​ട​പാ​ടു​കാ​രാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലു​ള്ള​ത്. ര​ണ്ട​ര ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേപ​വു​മു​ണ്ട്. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ണാ​യ​ക​മാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വ​ള​ര്‍​ച്ച.
ഒ​രു നി​ക്ഷേ​പ​ക​ന് പോ​ലും പ​ണം ന​ഷ്ട​മാ​കി​ല്ല എ​ന്ന ഉ​റ​പ്പാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ക​രു​ത്ത്. ഇ​തി​നെ​തി​രെ കൊ​ണ്ടു​വ​രു​ന്ന നി​യ​മ​ങ്ങ​ള്‍ വി​ക​സ​ന​വി​രു​ദ്ധ സ​മീ​പ​ന​മാ​യേ കാ​ണാ​നാ​കൂ. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ര്‍​ജി​ച്ച സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു കൂ​ടാ. മ​ത്സ​രാ​ധി​ഷ്ഠി​ത പ്ര​വ​ര്‍​ത്ത​ന​മാ​ണ് മേ​ഖ​ല​യി​ല്‍ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന വൈ​വി​ദ്ധ്യ​വ​ത്ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് ക​രു​ത്ത് പ​ക​രാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ട​യ്ക്ക​ല്‍, പു​ന​ലൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം സ​ര്‍​വീ​സ് ബാ​ങ്കു​ക​ള്‍​ക്കാ​ണ് യ​ഥാ​ക്ര​മം ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് വ​രെ സ്ഥാ​ന​ങ്ങ​ളോ​ടെ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്. മ​ന്ത്രി അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.
എം. ​നൗ​ഷാ​ദ് എം​എ​ല്‍എ ​അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ജി. ​ലാ​ലു, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​സേ​തു​മാ​ധ​വ​ന്‍, എം. ​സി. ബി​നു​കു​മാ​ര്‍, തൊ​ടി​യൂ​ര്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തൊ​ടി​യൂ​ര്‍ രാ​മ​ച​ന്ദ്ര​ന്‍, സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ. ​അ​ബ്ദു​ല്‍ ഹ​ലീം, കേ​ര​ള ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജി. ​സു​രേ​ഷ് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി. ​എ​സ്. വി​നീ​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.