ADVERTISEMENT
ADVERTISEMENT
18
Thursday
September 2025
5:50 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Local News
കൊല്ലം
KL2
select District
കൊല്ലം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
അപേക്ഷ ക്ഷണിച്ചു
1225657
Wednesday, September 28, 2022 11:02 PM IST
X
കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. kshee rasree. kerala.gov.in.0474-2748098.
ADVERTISEMENT
കാർ തോട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ അഭിഭാഷകൻ മരിച്ചു
ആര്യനാട്: ഓടിക്കൊണ്ടിരുന്ന കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറണ്ടോട് കീഴ്പാലൂർ രതീഷ് നഗർ ഉഷസിൽ വി. ഗംഗാധരന്റെയും പി. വസന്തകുമാരിയുടെയും മകൻ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അഡ്വ. വി. ജി. ആനന്ദ് (44) ആണ് മരിച്ചത്. കഴിഞ്ഞദിവസം കീഴ്പാലൂരിൽ നിന്നും ആര്യനാട്ടേക്ക് പോകവെ ഉച്ചയ്ക്ക് 12ന് ഇറവൂർ ഏറപ്പുളിമൂട്ടിൽ വളവിനു സമീപം തോട്ടിലേക്ക് കാർ മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അതുവഴി വന്ന വനംവകുപ്പ് ആർ. ആർ. ടീമും കൂടി ആദ്യം ആര്യനാട് ഗവ. ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരണമടഞ്ഞു. മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: വി. ജി. അശ്വതി. മക്കൾ: വൈഗ ആനന്ദ്, നീരവ് ആനന്ദ്. സഞ്ചയനം ഞായർ രാവിലെ എട്ടിന്.
അതുല്യയുടെ മരണം: ക്രൈംബ്രാഞ്ചിന്റെ അപേക്ഷ 23ന് പരിഗണിക്കും
കൊല്ലം: ഷാര്‍ജയില്‍ മരിച്ച ചവറ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ കേസിൽ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷയില്‍ കേസ് പരിഗണിക്കുന്നത് 23ലേക്കു മാറ്റി. അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളുടേയും സതീഷ് ഉപദ്രവിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളുടേയും ഫോറന്‍സിക് പരിശോധനാഫലം വൈകിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.വി രാജു വാദം മാറ്റിവച്ചത്. 23ന് കേസ് പരിഗണിക്കുമ്പോൾ കേസ് ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യ ഭർത്താവിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയിൽ ആദ്യം ലോക്കൽ പോലീസ് ആണ് അന്വേഷണം തുടങ്ങിയത്. പിന്നീട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മുൻകൂർ ജാമ്യം നേടിയ സതീഷിനെ ഷാർജയിൽ നിന്ന് എത്തിയപ്പോൾ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.
‘ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ് ’പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്
പത്തനാപുരം: സ്ത്രീകള്‍ക്കു സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ‘ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ്' പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്. പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, വിളക്കുടി, പത്തനാപുരം, തലവൂര്‍ പഞ്ചായത്തുകളിലെ വനിതാ വ്യക്തിഗത ഉപഭോക്താക്കളുടെ ക്ലസ്റ്റര്‍ ബ്ലോക്ക് തലത്തില്‍ രൂപീകരിച്ച് ഒരു കറവപശുവും എട്ടുമാസം പ്രായമായ പെണ്ണാടും 10 മുട്ടക്കോഴികളും നല്കുന്ന പദ്ധതിയാണിത്. പശു വളര്‍ത്തലിനു പ്രോത്സാഹനം, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനവും വിപണനവും, ആട് - കോഴി വളര്‍ത്തലിലൂടെ അധികവരുമാനം, പുതിയ തലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഗൃഹസമൃദ്ധി പദ്ധതിയിലൂടെ 60000 രൂപ വിലവരുന്ന ഒരു കറവപ്പശുവിനെയും 9000 രൂപ വിലവരുന്ന എട്ടുമാസം പ്രായമായ പെണ്ണാടിനെയും ബാങ്ക് ലോണ്‍ മുഖേനയാണ് നല്‍കുന്നത്. വികസനഫണ്ടില്‍ നിന്നും 9,45000 രൂപയാണ് വിനിയോഗിക്കുക. കറവ പശുവിനെ 30000 രൂപ സബ്സിഡിയിലും പെണ്ണാടിനെ 4500 രൂപ സബ്സിഡിയിലും മുട്ടക്കോഴി കുഞ്ഞുങ്ങളെ 500 രൂപ സബ്സിഡിയിലുമാണ് നല്‍കുന്നത്. പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് ലഭിക്കുന്നത് 35,000 രൂപ സബ്സിഡിയാണ്. ക്ഷീരസംഘങ്ങള്‍ വഴി പാല് വിപണത്തിന് സംവിധാനവും ഒരുക്കിയിട്ടുണ്ട്.2020-21 മുതല്‍ 2024-25 വരെയുള്ള അഞ്ചു വര്‍ഷങ്ങളിലായി 386 വനിതകള്‍ക്ക് കറവ പശുവിനെ വാങ്ങാനാണ് സഹായം നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി രണ്ടു കോടി എഴുപത് ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ നല്കി. എല്ലാ വര്‍ഷങ്ങളിലും ശരാശരി ഒരു കോടി രൂപയാണ് ക്ഷീര മേഖലയ്ക്കായി പഞ്ചായത്ത് മാറ്റി വയ്ക്കുന്നത്. പദ്ധതിയുടെ വിപുലീകരണമാണ് ഇനി ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പറഞ്ഞു.
വയോധികയുടെ താലിമാല പൊട്ടിച്ച കേസ്: രണ്ടാം പ്രതി അറസ്റ്റില്‍
അഞ്ചല്‍ : ബൈക്കില്‍ എത്തി വഴി ചോദിക്കാന്‍ എന്ന വ്യാജേന നിര്‍ത്തുകയും വയോധികയുടെ രണ്ടരപവന്‍ തൂക്കം വരുന്ന താലിമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അനസാണ് പിടിയിലായത്. ഇടമുളക്കല്‍ നീറായിത്തോട് വീട്ടില്‍ ഗിരിജ ദേവിയുടെ മാലയും താലിയുമാണ് ഇപ്പോള്‍ പിടിയിലായ അനസ് ഉള്‍പ്പെട്ട രണ്ടംഗസംഘം ബൈക്കില്‍ എത്തി പൊട്ടിച്ചു കടന്നു കളഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ഗിരിജയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് പ്രധാന പ്രതിയായ തിരുവനന്തപുരം സ്വദേശി അനസിനെ ജൂലൈ മാസത്തില്‍ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇപ്പോള്‍ പിടിയിലായ അനസിനെകുറിച്ചു വിവരം ലഭിക്കുന്നത്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടെ മറ്റൊരു കേസില്‍ അനസ് പൊന്നാനി പോലീസിന്റെ പിടിയിലായതായി അഞ്ചല്‍ പോലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ പൊന്നാനിയില്‍ എത്തി കോടതിയുടെ അനുമതിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.ബൈക്ക് കവര്‍ച്ച മാല പൊട്ടിക്കല്‍ ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മുപ്പതിലധികം കേസുകളില്‍ പ്രതിയാണ് അനസ് എന്ന് എസ്ഐ പ്രജീഷ്കുമാര് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. താന്‍ ഈ സ്ഥലത്തു എത്തിയിട്ടേ ഇല്ലന്നു അനസ് പറഞ്ഞുവെങ്കിലും സമീപത്തെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അനസിന് കുരുക്കായി. വീട്ടമ്മ ഇയാളെ തിരിച്ചറിയുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ പ്രജീഷ് കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിബിന്‍, അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇടിമിന്നലിൽ വീടുകൾക്ക് നാശം
കൊട്ടാരക്കര: വെട്ടിക്കവല ഉളിയനാട് കിഴക്ക് ഇടിമിന്നലിൽ വീടുകൾക്കു നാശമുണ്ടായി. അലൻവില്ലയിൽ ബിജു യോഹന്നാന്റെ വീടിന്റെ ഭിത്തിയുടെ ഒരുഭാഗം തകർന്നു. ഹാളിലുണ്ടായിരുന്ന വൈദ്യുതോപകരണങ്ങൾ പൊട്ടിത്തെറിച്ചു. ബിജുവിന്റെ ഭാര്യ ഷീജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻഭാഗത്തുള്ള തെങ്ങിലും ഇടിയേറ്റു. സമീപവാസികളായ കുഞ്ഞേലി, ഉമ്മൻ ഇടിക്കുള എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. അലൻവില്ലയിൽ ഹാളിന്റെ ഭിത്തിതകർന്ന് കോൺക്രീറ്റ്ഭാഗങ്ങൾ ചിതറിത്തെറിച്ചു. ടിവിയുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചു. മറ്റുമുറികളുടെ ഭിത്തികളും ഷെയ്ഡും വിണ്ടുകീറി. ഹാളിലുണ്ടായിരുന്ന ഷീജ അപകടത്തിനു തൊട്ടു മുമ്പ് അടുത്ത മുറിയിലേക്കു പോയതിനാൽ ആളപായമുണ്ടായില്ല.
കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ കൊൺഫ്രിയ തിരുനാൾ 18 മുതൽ
ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാൾ 18 മുതൽ 28 വരെ നടക്കും.രാവിലെ ഏഴിന് വികാരി ഫാ. ജോസഫ് ഡാനിയേൽ പതാക ഉയർത്തും. തുടർന്നുള്ള ദിവ്യബലിക്ക് മോൺ.വിൻസന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. റോൾഡൻ ജേക്കബ് വചന സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ ഉപഹാര മാതാവി െ ന്റതിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും.19 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറിനും ഉച്ചയ്ക്ക് 12 നും ദിവ്യബലി. വൈകുന്നേരം 4.30 ന് ജപമാല, ലിറ്റിനി,ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഫാ. സൈജു സൈമൺ, ഫാ. മനോജ് ആന്റണി, ഫാ.പോൾ ആന്റണി, ഫാ. ജോസഫ് അംബ്രോസ്. ഫാ. ക്ലീറ്റസ്, ഫാ. ജോളി എബ്രഹാം, ഫാ. മാക്സ് വെൽ ജോസഫ്, ഫാ.അജയകുമാർ, ഫാ.ഡിക്സൺ ആന്റണി, ഫാ. സാജു വിൻസെന്റ് എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകും . 24ന് രാവിലെ ഏഴിനുള്ള ദിവ്യബലിക്ക് ഫാ. നിതിൻ ഫ്രാൻസിസും ഉച്ചയ്ക്ക് 12 നുള്ള ദിവ്യബലിക്ക് ഫാ. റൊമാൻസ് ആന്റണിയും വൈകുന്നേരം 4.30 നുള്ള ദിവ്യബലിക്കും വചനപ്രഘോഷണത്തിനും ഫാ. ഫെലിക്സും നേതൃത്വം നൽകും . 25, 26 തീയതികളിലെ തിരുകർമങ്ങൾക്ക് ഫാ. നിക്കോളസ് , ഫാ. ഫ്രാങ്ക്ളിൻ ഫ്രാൻസിസ്, ഫാ. ആന്റണി ഡിക്രൂസ് എന്നിവർ കാർമികത്വം വഹിക്കും. 26നു രാവിലെ 6.30 ന് ലത്തോർ പ്രദക്ഷിണവും വൈകുന്നേരം നാലിനു സന്തമേശയും നടക്കും. രാത്രി ഏഴിനു ഭക്തിനിർഭരമായ കായൽ പ്രദക്ഷിണം 27ന് രാവിലെഏഴിന് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ദിവ്യബലിക്ക് ഫാ. ബേണി വർഗീസ് മുഖ്യകാർമികത്വം വഹിക്കും. ഫാ.എബിൻ പാപ്പച്ചൻ വചന സന്ദേശം നൽകും . വൈകുന്നേരം 4.30 നുള്ള ആഘോഷമായ വേസ്പരയ്ക്കും ദിവ്യബലിക്കും ഫാ. ആൽഫോൺസ് മുഖ്യകാർമികത്വം വഹിക്കും. ഫാ.ജാക്സൺ ജെയിംസ് വചനപ്രഘോഷണം നടത്തും. തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം. തിരുനാൾ സമാപന ദിനമായ 28ന് രാവിലെ ആറിനു ദിവ്യബലി. രാവിലെ 9.30 നുള്ള ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ തൊബിയാസ് തിരുനാൾദിന വചന സന്ദേശം നൽകും. രൂപത ചാൻസിലർ ഫാ. ജോൺ ജെറി ഐസക്ക്, ഇടവക വികാരി ഫാ. ജോസഫ് ഡാനിയൽ എന്നിവർ സഹകാർമ്മികരായിരിക്കും. വൈകുന്നേരം നാലിനു ഫാ. ജോസഫ് ജോൺ കൃതജ്ഞതാ ബലിക്ക് നേതൃത്വം നൽകും . ഫാ.അഗസ്റ്റിൻ സേവ്യർ വചനപ്രഘോഷണം നടത്തും. തുടർന്ന് കൊടിയിറക്കോട് കൂടി തിരുനാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് ഡാനിയേൽ, തിരുനാൾ പ്രസിദേന്തി നെപ്പോളിയൻ ആന്റണി എന്നിവർ പറഞ്ഞു.
ബാർ ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സഹപ്രവർത്തകൻ അറസ്റ്റിൽ
കൊല്ലം: മുൻ വൈരാഗ്യത്തെ തുടർന്നു ബാർ ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ആശ്രാമം പുളിമൂട്ടിൽ ഹൗസിൽ അനീഷ് എന്ന് വിളിക്കുന്ന നിതിനെ (37) യാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കോരുത്തോട് കല്ലൂരത്ത് വീട്ടിൽ സാബു എന്നു വിളിക്കുന്ന കെ.വി. മാത്യുവിനാണ് (50) മർദനമേറ്റത്. ഇരുവരും കളക്ടറേറ്റിനു സമീപത്തെ ബാറിലെ ജീവനക്കാരാണ്. ഈ മാസം ആറിന് രാത്രി 11.30 ന് ബാറിൽ വച്ചായിരുന്നു ആക്രമം. പ്രതി മാത്യുവിനെ ക്രൂരമായി മർച്ചിച്ച ശേഷം തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. പുറമേ പരിക്കുകൾ ഒന്നും ഇല്ലാതിരുന്ന മാത്യുവിനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 12ന് ഉച്ചകഴിഞ്ഞ് ബാറിലെ ജീവനക്കാർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തലയിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതായി ബോധ്യപ്പെട്ടു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇക്കാര്യം 12 നാണ് ബാറിലെ ജീവനക്കാർ മാത്യുവിന്റെ വീട്ടുകാരെ അറിയിച്ചത്. പിന്നീട് മാത്യുവിന്റെ ജ്യേഷ്ഠ സഹോദരൻ സിജോ എത്തിയാണ് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാത്യു ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ ചികിത്സയിലാണ്. ആശുപത്രിയിൽ വച്ച് തെന്നി വീണ് പരിക്കേറ്റു എന്നാണ് ബാർ ജീവനക്കാർ ആദ്യം ഇയാളുടെ ബന്ധുക്കളെ അറിയിച്ചത്. മാത്യുവിന്റെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തിന്റെ ഒരു ഭാഗത്തിന് ചലനശേഷിയില്ലാത്ത അവസ്ഥയാണ്.വെസ്റ്റ് സിഐ ആർ. ഫയാസ്, എസ്ഐ അൻസർ ഖാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപുദാസ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എംഎസ്സി എൽസ-3 കപ്പൽ ഉയർത്താനുള്ള ദൗത്യം ദുഷ്കരം
കൊല്ലം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എംഎസ്സി എൽസ -3 കപ്പൽ ഉയർത്താനും അതിലെ വസ്തുക്കൾ കണ്ടെടുക്കാനുമുള്ള ദൗത്യം ദുഷ്കരം. ഒരു മാസം മുമ്പ് ആരംഭിച്ച ദൗത്യം അധികം മുന്നോട്ട് കൊണ്ടുപോകാനാവാതെ സംഘം നാലാം തവണയും മടങ്ങി. കൊല്ലം തുറമുഖത്തുനിന്ന് രണ്ടു കപ്പലുകളിലായി ഉൾകടലിലേക്കു പുറപ്പെട്ട സംഘമാണ് ഇന്നലെ വീണ്ടും മടങ്ങിയെത്തിയത്. ഉൾകടൽ പ്രക്ഷുബ്ദമായി തുടരുന്നതിനാൽ കാര്യമായ പ്രവർത്തനം സാധ്യമാകുന്നില്ലെന്നാണ് വിലയിരുത്തൽ. അതേസമയം വെള്ളവും ഡീസലുമടക്കം സമാഹരിക്കാനാണ് കപ്പലുകൾ എത്തിയതെന്നും അധികം വൈകാതെ അവർ കടലിലേക്ക് മടങ്ങുമെന്ന് കൊല്ലം തുറമുഖ അധികൃതർ പറഞ്ഞു.ഇനി എന്ന് അവർ വീണ്ടും കടലിലേക്ക് പോകുമെന്നത് സംബന്ധിച്ചു തീരുമാനമായില്ല. 105 അംഗങ്ങളാണ് സാൽവേജ് സംഘത്തിലുള്ളത്.
ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഐഇഡിസി കോൺക്ലേവ്
കൊല്ലം: ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഐഇഡിസി സെൽ സംഘടിപ്പിക്കുന്ന ഐഇഡിസി സ്റ്റാർട്ടപ്പ് ആൻഡ് ഇന്നോവേഷൻ കോൺക്ലേവ് 2025 ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ 20ന് രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകുന്നേരം നാലിനു സമാപിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കാമ്പസിൽ ഉരുത്തിരിയുന്ന ആശയങ്ങളെ ആഗോള തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരിക എന്നപ്രമേയത്തിലൂന്നിയാണ് കോൺക്ലേവ് സംഘടിപ്പിക്കപ്പെടുന്നത്.മുഖ്യ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ അനുഭവ വിവരണങ്ങൾ എന്നിവയാണ് പരിപാടിയുടെ മുഖ്യആകർഷണം. കേരള സ്റ്റാർട്ടപ്പ് മിഷൻ അസി.മാനേജർ കൃഷ്ണകുമാർ എം. കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ജോയി സെബാസ്റ്റ്യൻ, എൽ.എസ്. ശ്രീക്കുട്ടൻ, എസ്. അനന്തു എന്നിവർ പ്രഭാഷണം നടത്തും. ട്രൈ ഇ വി ഡയറക്ടറും ടെക്നോളജി ചീഫ് ഓഫീസറുമായ ഡോ. എം.എ.എസ്. സെന്തിൽ ശരവണൻ ആണ് ചർച്ചകളുടെ മോഡറേറ്റർ. കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തെയുവസംരംഭകരായ അതുൽ മോഹൻ, അശ്വിൻ പി.കുമാർ ,നവദീപ് സതീഷ് , മുഹമ്മദ് റൈഹാൽ പി. ജോയൽ എറ്റെസ് അരുൺ , നന്ദു എസ്. നായർ തുടങ്ങിവയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, ഐഇഡിസി കോ-ഓർഡിനേറ്റർ പ്രഫ. നെവിൻ നെൽസൺ, അക്കാഡമിക് കോ-ഓർഡിനേറ്റർ പ്രഫ. എസ്. റോയി, പിആർഒ. ബിബി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത: ഹർത്താലും മനുഷ്യച്ചങ്ങലയും ഇന്ന്
ചാത്തന്നൂർ : തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഹർത്താലും മനുഷ്യച്ചങ്ങലയും ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നു മുതൽ ചാത്തന്നൂർ നെടുങ്ങോലം പരവൂർ മേഖലകളിലെ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുവാൻ വ്യാപാരി വ്യവസായി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെയാണ് മനുഷ്യചങ്ങല തീർക്കുന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ, യുവജന വിദ്യാർഥി, മഹിളാസംഘടനകൾ, പൊതുജനങ്ങൾ, തുടങ്ങിയവരെല്ലാം ചങ്ങലയിൽ കണ്ണികളാകും. തുടർന്ന് തിരുമുക്കിൽ നടക്കുന്നസർവകക്ഷി പൊതുയോഗത്തിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്,ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ , ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സേതുമാധവൻ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ, കെപിസിസി മെമ്പർ നെടുങ്ങോലം രഘു , സിപിഎം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി.സത്യൻ, ബിജെപി സഹകരണ സെൽ ജില്ലാ പ്രസിഡന്റ് എസ്.വി.അനിത്ത് കുമാർ ,ആർഎസ്പി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷാലു .വി .ദാസ് പരവൂർ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ ,കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ, സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ദിജു,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ബി. പ്രേമാനന്ദ് ,ശശിധരൻ ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിക്കും. നിവേദനങ്ങൾ സമർപ്പിച്ചിട്ടും ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടന്നിട്ടും തിരുമുക്കിലെ അശാസ്ത്രിയ അടിപ്പാത സംബന്ധിച്ച് ഇതുവരെയും ദേശീയ പാത അഥോറിട്ടി കണ്ണ് തുറന്ന് ജനങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കാൻ തയ്യാറായിട്ടില്ല. ഹൈക്കോടതിയിൽ നിരവധി കേസുകൾ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതി െന്റ ഭാഗമായി അടുത്ത ദിവസം മുതൽ തിരുമുക്കിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്ന് തിരുമുക്ക് അടിപ്പാത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
പോലീസ് മെഡൽ ജേതാവിനെ ആദരിച്ചു
കൊട്ടിയം : കൊട്ടിയം നിത്യസഹായമാതാ ദേവാലയത്തിൽ നടന്ന വേളാങ്കണ്ണി മാതാവി െ ന്റ തിരുനാൾ സമാപനത്തോട് അനുബന്ധിച്ച് ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വൈ.സാബുവിനെ ഇടവക ആദരിച്ചു. കൊല്ലം സിറ്റി ഹെഡ് ക്വാർട്ടറിലെ യൂണിറ്റ് സെക്രട്ടറിയും കൊട്ടിയം എൻ എസ് എം ജി എച്ച് എസി ലെ എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടറുമാണ് ഇടവക അംഗമായ വൈ.സാബു. ഇടവക വികാരി ടോമി കമൻസി െ ന്റ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇടവക ജനങ്ങൾ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. സഹവികാരി റോബിൻ ടൈറ്റസ്, ഫാ. ആഷ്ലിൻ ആൻധ്രു, ഫാ.ജിൻസൺ ഗ്രിഗറി, കൺവീനർ ഷാജി ബാബു, ടെസി അജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇടവക അംഗത്തിന്റെ ഈ നേട്ടം എല്ലാവർക്കും അഭിമാനകരമാണെന്ന് ഫാ. ടോമിൻ കമൻസ് പറഞ്ഞു.
കരുതലോണം ആഘോഷിച്ചു
കൊല്ലം :കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്ററി െ ന്റ ഓണാഘോഷമായ കരുതലോണം കരുതൽ അക്കാഡമി ഹാളിൽ നടന്നു. നാടക സിനിമാ നടനും ഗിന്നസ് ജേതാവുമായ കെപിഎസി ലീലാകൃഷ്ണൻ ഓണാഘോഷത്തി ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗായകനും സംഗീതസംവിധായകനുമായ കേരളപുരം ശ്രീകുമാർ, ഗായകൻ കണ്ണൻ അയ്യപ്പൻ, കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ്. സേവ്യർ വലിയവീട്, ചീഫ് അഡ്വൈസർ എഡിസൺ വിൻസന്റ്, ചീഫ് കോർഡിനേറ്റർ ജോസ്ഫിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. സംഗീത അക്കാഡമി അവാർഡ് ജേതാവായ കേരളപുരം ശ്രീകുമാറിന് കർമ ശ്രേഷ്ഠ പുരസ്കാരം കെപിഎസി ലീലാകൃഷ്ണൻ സമ്മാനിച്ചു.കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ പെർഫോമൻസും ഓണസദ്യയും നടന്നു.
ഫാത്തിമ മാതാ കോളജിൽ ദൈവദാസൻ ജെറോം എം. ഫെർണാണ്ടസി െ ന്റ പ്രതിമ അനാച്ഛാദനം ചെയ്തു
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ സാമ്പത്തിക സഹായത്തോടെ പുതുതായി നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തി െ ന്റ ഉദ്ഘാടനം കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു. ചടങ്ങിൽ കോളജ് സ്ഥാപകനായ ദൈവദാസൻ ജെറോം എം. ഫെർണാണ്ടസി െ ന്റ പ്രതിമ അനാച്ഛാദനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കോളജ് മാനേജർ റവ.ഡോ.അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ പ്രഫ. സിന്ത്യ കാതറീൻ മൈക്കിൾ, സെൽഫ് ഫിനാൻസിംഗ് വിഭാഗം അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺപോൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. കോളജ് ലൈബ്രറിയിൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹകരണത്തോടെ ഉന്നതമത്സര പരീക്ഷകൾക്കുള്ള പഠനത്തിനും വായനയ്ക്കുമായി നവീകരിച്ച് തയാറാക്കിയ പോപ് ഫ്രാൻസിസ് സെന്റർ ഫോർ അഡ്വാൻസ്ഡ് ലേണിങ്ങിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു. കേരള സംസ്ഥാന ഔഷധസസ്യ ബോർഡി െന്റ സഹകരണത്തോടെ കോളജിലെ ബോട്ടണി വിഭാഗം നടപ്പിലാക്കുന്ന അശോകവനം പദ്ധതിയുടെ ഉദ്ഘാടനം അശോക വൃക്ഷത്തൈ കോളജ് അങ്കണത്തിൽ നട്ടുകൊണ്ട് നിർവഹിച്ചു. കോളജിലെ സസ്യശാസ്ത്രവിഭാഗം അശോക വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
ബിഷപ് ജോസഫ് ഫെർണാണ്ടസ് മഹാനായ ഇടയശ്രേഷ്ഠൻ: ബിഷപ് പോൾ ആന്റണി മുല്ലശേരി
കൊല്ലം: കൊല്ലം രൂപതയെ നീണ്ട 23 വർഷക്കാലം നയിച്ച മഹാനായ ഇടയശ്രേഷ്ഠനാണ് ബിഷപ് ജോസഫ് ജി. ഫെർണാണ്ടസെന്നു രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. കത്ത്രീഡ്രൽ പള്ളിയിൽ നടന്ന ബിഷപ് ജോസഫ് ജി ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കൊല്ലം രൂപതയുടെ അജപാലന ദൗത്യം കർമ ധീരതയോടെ നിർവഹിച്ച ബിഷപ് ജോസഫ്, ജില്ലയുടെ സാമൂഹിക,സാംസ്കാരിക, മാധ്യമ , ഭൗതീക വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ വലിയ വളർച്ചയുണ്ടാക്കിയെന്നും ബിഷപ് കൂട്ടിച്ചേർത്തു. ഇടവക വികാരി ഫാ. ക്രിസ്റ്റഫർ ഹെൻട്രി, മോൺ.വിൻസന്റ് മച്ചാഡോ, റവ. ഡോ.അഭിലാഷ് ഗ്രിഹരി, ഫാ. ജോൺ പോൾ, ഫാ. ജെറി ഐസക്ക്, ഫാ. സീയോൺ. ഫാ. സെബാസ്റ്റ്യൻ, ഫാ. അരുൺ ആറാടൻ, ഫാ. നിഥീഷ് ഗോമസ്, സാജു കുരിശിങ്കൽ, അഡ്വ. ഇ. എമേഴ്സൺ, ലെസ്റ്റർ കാർഡോസ്, റോണാറി ബെറോ, സാലി, സുനിൽ ലോറൻസ്, ആഗ്നസ്, റോണ റിബൈറോ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കത്ത്രീഡൽ പള്ളിയിലെ കബറടത്തിൽ പുഷ്പാർച്ചനയും പ്രത്യേക പ്രാർഥനകളും നടന്നു.
ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന്
പരവൂർ: ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. റെയിൽവേ സഹമന്ത്രി ജോർജ് കുര്യൻ പരവൂരിൽ വന്ന് നിവേദനങ്ങൾ വാങ്ങിയപ്പോൾ ഏറനാടിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയതാണ്. ഈ സ്റ്റോപ്പിന് വേണ്ടി മാത്രം10 ഓളം നിവേദനങ്ങളാണ് അന്ന് മന്ത്രിക്ക് നല്‍കിയത്.നാളിതുവരെയും പരവൂരി െ ന്റ 15 വർഷത്തെ ആവശ്യം റെയിൽവേ അവഗണിക്കുകയാണ്. പുലർച്ചേ പരവൂരിലൂടെ 4.30 കടന്ന് പോകുന്ന ട്രെയിൻ രാവിലെ 6.15ന് ആലപ്പുഴയിൽ എത്തും. ആലപ്പുഴ മെഡിക്കൽ കോളജിൽ പോകുന്നവർക്കും മറ്റ് ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർക്കും വലിയ അനുഗ്രഹമായിരിക്കും സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെലഭിക്കുന്നത്. കൂടാതെ രാവിലെ 7.15ന് എറണാകുളത്ത് എത്തുന്ന ട്രെയിൻ ഹൈക്കോടതിയിൽ ഉൾപ്പെടെ കേസിന് പോകുന്നതിന് വലിയ അനുഗ്രഹമാണ്. പോകുന്നവർക്ക് ഈ ട്രെയിനിൽ തന്നെ മടങ്ങി വരികയും ചെയ്യാം. കുറഞ്ഞ ചിലവിൽ സാധാരണക്കാരന് ഇത് വലിയ നേട്ടമായിരിക്കും. സ്ഥലം എം പി ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം അഭിപ്രയപ്പെട്ടു. ഡോ. അശോക് ശങ്കറി െ ന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാരിപ്പള്ളി ഡേറ്റാ ബിജു , വക്കം മനോജ്, മീനമ്പലം സുധീർ, കൊച്ചുപാലം സന്തോഷ്, പരവൂർ ദുർഗാദാസ്, പരവൂർ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
കൊല്ലം: ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി ബിഷപ് ബെൻസിഗർ ആശുപത്രിയിൽ ജോസഫ് പിതാവിനെ അനുസ്മരിച്ച് ദിവ്യബലിയർപ്പണവും പ്രാർത്ഥന ശുശ്രൂഷയും നടന്നു.ആത്മീയാനുഭവങ്ങൾ തേടിയുള്ള നിരന്തര യാത്രയിൽ രോഗി ശുശ്രൂഷയ്ക്ക് വളരെ വലിയ പങ്കുണ്ടെന്ന് തെളിയിച്ച എല്ലാരുടെയും പ്രിയപ്പെട്ട പിതാവായിരുന്ന ജോസഫ് തിരുമേനി എന്ന് ഫാ.ജോൺ ബ്രിട്ടോ അനുസ്മണ പ്രഭാഷണത്തിൽ പറഞ്ഞു. പണ്ടാരതുരുത്തിലെ കൊച്ചു കുട്ടിയിൽ നിന്ന് ആത്മീയ ലോകത്തി ിെ ന്റ ഔന്നത്യത്തിലേക്കു വളർന്ന് വലുതായി, ബിഷപ് ബൻസിഗർ ആശുപത്രിയുടെ വളർച്ചയുടെ ഭാഗമാവുകയായിരുന്നു ജോസഫ് തിരുമേനി. ബൻസിഗർ ആശുപത്രിയുടെ ഇന്ന് കാണുന്ന എല്ലാ വളർച്ചയും വികാസവും ഏറെ പ്രതേകിച്ച് മില്ലേനിയം ബ്ലോക്കും, ജോസഫ് പിതാവ് ആരോഗ്യ മേഖലയിലൂടെ കൊല്ലം ജനതയ്ക്ക് നൽകിയ സാമൂഹിക സംഭാവനയാണെന്നും ഫാ.ജോൺ ബ്രിട്ടോ കൂട്ടിചേർത്തു. ജോസഫ് പിതാവി െ ന്റ സ്മരണകളുണർത്തുന്ന ബൻസിഗർ ആശുപത്രിയിൽ നടന്ന ജന്മ ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ. ജീനാ മേരി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ജെയിംസ്, നഴ്സിംഗ് സൂപ്രണ്ട്' സിസ്റ്റർ സിർളാ മേരി, മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. മോഹൻ, അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബെന്നി ക്ലീറ്റസ് , ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.
പച്ചപ്പിൽ നിറഞ്ഞ് ജോമോന്റെ വീട്
ജോൺസൺ വേങ്ങത്തടം
കൊല്ലം: പൂക്കളും വര്‍ണാഭമായ ഇലകളും വ്യത്യസ്തമാര്‍ന്ന ചെടികളും നിറഞ്ഞ പൂന്തോട്ടം ആരുടെയും സ്വപ്നമാണ്. വീട്ടുമുറ്റത്ത് അഴകാര്‍ന്ന ഉദ്യാനം തീര്‍ത്തതുകൊണ്ടു തില്ലേരിനഗർ സ്വദേശി ജോമോൻ ജാക്കി വിസ്മയം സൃഷ്ടിക്കുകയാണ്. പച്ചപ്പിൽ കുളിച്ചുനിൽക്കുന്ന പൂന്തോട്ടത്തിനും പ്രത്യേതകൾ ഏറെയാണ്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സമയം പൂക്കുന്ന കാറ്റ്സ് ക്ലോ ക്രീപ്പർ മേൽക്കൂര വരെ മൂടി കിടക്കുകയാണ്. ഇതിന്റെ ഇടതൂര്‍ന്ന കരിംപച്ച ഇലകളുടെ സമൃദ്ധിയാണ് ഈ പൂന്തോട്ടത്തിന്റെ ഐശ്വര്യം. നഗരത്തിനുള്ളിലായതിനാൽ ചെറിയ സ്ഥലത്താണ് ജോമോന്റെ വീട്. സ്കൂട്ടർ മാത്രം കടന്നുവരുന്ന വഴി അവസാനിക്കുന്നിടത്തുള്ള വള്ളിച്ചെടികൾ കൊണ്ട് അലങ്കരിച്ച ഗേറ്റ് തന്നെ അകത്തെ കാഴ്ചകളുടെ ഏകദേശരൂപം പറഞ്ഞുതരും. അകത്തേക്കു കയറുന്പോൾ മനസു നിറയും കണ്ണുകൾക്കു വിസ്മയമാകും. ആരെയും ആകർഷിക്കുന്ന ഹരിതഭംഗി നിറഞ്ഞ പൂന്തോട്ടം. കൺസ്ട്രേഷൻരംഗത്തുള്ള ജോമോൻ പ്രധാനമായും ഇന്റിരീയൽ ഡെക്കറേഷനിൽ വിദഗ്ധനാണ്. വീടിന്റെ സ്വീകരണമുറി തന്നെ സ്റ്റുഡിയോയ്ക്കു തുല്യമാക്കിയിരിക്കുന്നു. ഇന്റിരിയൽ മാത്രമല്ല ഔട്ട് ഡോറിലും പ്രകൃതിയുമായി ഇണങ്ങിയ ചെടികളുടെ നിറസാന്നിധ്യമാണ് ദർശിക്കാനുള്ളത്. അക്വേറിയങ്ങൾകൊണ്ടു മനോഹരമായി അലങ്കരിച്ചിരിക്കുന്ന സ്വീകരണമുറിയൊന്ന് എടുത്തു പറയേണ്ടതാണ്. മീൻകുളങ്ങളും മുറ്റത്തിന്റെ സൗന്ദര്യംകൂട്ടുന്നു. കാറ്റ്സ് ക്ലോ ക്രീപ്പറും പോത്തോസിന്റെ വിവിധയിനങ്ങളും ഫിലോഡെൻഡ്രോണിന്റെ ചിലയിനങ്ങളുമാണ് മുറ്റത്തേക്കു കയറിയാൽ പ്രധാനമായി കാണുക. കാറ്റ്സ ക്ലോ ക്രീപ്പർ പൂവീട്ടിട്ടില്ല. പൂവിട്ടാൽ മഞ്ഞയിൽ കുളിച്ചുനിൽക്കുന്ന ഭൂമിയാണ്. നിലവിൽ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം. കണ്ണീനു കുളിർമ പകരുന്ന ദൃശ്യം. പച്ചനിറത്തിന്റെ വിവിധ ഷേഡുകളും വെള്ളയും തമ്മിലുള്ള കോംബിനേഷൻ എത്ര ഭംഗിയാണ് മഞ്ഞ കലർന്ന പച്ചയോടു കൂടിയ ഗോൾഡൻ പോത്തോസ്, വെള്ളയും പച്ചയും ഇടകലർന്ന മാർബിൾ ക്യൂൻ പോത്തോസ്, വെള്ളയും പച്ചയും കലർന്ന മറ്റൊരിനമായ എൻജോയ് പോത്തോസ്, മഞ്ജുള പോത്തോസ്, ഇളം മഞ്ഞയുടെ സൗന്ദര്യവുമായി നിയോൺ പോത്തോസ്... മണിപ്ലാന്റിന്റെ ഇലകളുടെ സൗന്ദര്യം പറഞ്ഞറിയാക്കാൻ പ്രയാസമാണ്. ഒരു വാട്ടർ ബോഡി പണിത് അതിൽ ആമസോൺ സ്വേഡ് പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ചെടികൾ വച്ച് ഭംഗിയാക്കി.കോൺക്രീറ്റ് കൊണ്ട് ഒരു മരം ചെയ്ത് അതിന്റെ വേരുകൾക്കിടയിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെയാണ് അലങ്കാരക്കുളം സൃഷ്ടിച്ചത്. ദ്രവിച്ച തടി എവിടെക്കണ്ടാലും വിട്ടുകളയാറില്ല. തടി മാത്രമല്ല, ഉപയോഗശൂന്യമായ എന്തിലും ചെടിവയ്ക്കുന്ന സ്വഭാവം ജോമോനുണ്ട്. ചെറുപ്പം മുതലേ ചെടികളോട് ഭ്രമമാണ് ജോമോന്. കൂടാതെ കിളികൾ, പേർഷ്യൻ പൂച്ച, വിവിധയിനം നായ്ക്കൾ എന്നീ വളർത്തു മൃഗങ്ങളുടെ പരിപാലനവും ജോമോന്റെ പ്രിയപ്പെട്ട ഹോബിയാണ്. ഭാര്യ ജോമോളും മക്കളായ ജോമിതാ, ജ്യൂവാൻ, ഡിലൻ എന്നിവരും ജോമോന്റെ കൂടെ ചെടിപരിചരണത്തിനു കൂടെയുണ്ട്. കിളികളെയും വളർത്തുമൃഗങ്ങളെയും വാങ്ങാൻ വരുന്നവർ ചെടിയുടെ അഴകിൽ ആകൃഷ്ടരായി വാങ്ങിപ്പോകുന്നു. വിവാഹം, മാമോദീസ തുടങ്ങിയ വിശേഷദിവസങ്ങളിൽ വീട് അലങ്കരിക്കാൻ ചെടികൾ സെറ്റ് ചെയ്തു കൊടുക്കാറുമുണ്ട്. ഉണങ്ങിയതോ മഞ്ഞനിറമായതോ പുഴുക്കുത്തുള്ളതോ ആയ ഒരൊറ്റ ഇല പോലും ഇവിടെ കാണില്ല. ചെടികളെല്ലാം എപ്പോഴും ഉഷാറോടെ ഇരിക്കും. അഴകുള്ള തോട്ടത്തിന് കൃത്യമായ പരിപാലനം എന്നതു മാത്രമാണ് ജോമോന്റെ വിജയമന്ത്രം. ചെടികൾക്കൊപ്പം പഴവർഗച്ചെടികളായ അബിയു,വിവിധ തരത്തിലുള്ള മാവുകൾ, തയ്യലാൻഡ് ചാന്പകൾ എന്നിവയും ഈ ഭൂമിയിൽ തലയുയർത്തി നിൽക്കുന്നു.
അയത്തിൽ ജംഗ്ഷനിലുള്ളവരെ ‘വികസനം’ ചുറ്റിക്കറക്കുന്നു
കൊട്ടിയം: അയത്തിൽ ജംഗ്ഷനിലുള്ളവർക്ക് മറുവശത്ത് പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം.അയത്തിൽ ജംഗ്ഷനിൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തി െ ന്റ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വീണ്ടും ശക്തമായി. അയത്തിൽ ഫാക്ടറിക്ക് വടക്കോട്ടുള്ള വർക്ക് പള്ളിമുക്കിൽ പോകണമെങ്കിൽ ഏറെ അകലെയുള്ള പാൽക്കുളങ്ങര പോയി ചുറ്റിക്കറങ്ങി വീണ്ടും അയത്തിൽ ജംഗ്ഷന് തെക്കുവശമെത്തി പോകേണ്ട സ്ഥിതിയാണുള്ളത്. ജംഗ്ഷന് വടക്കുവശം ഉള്ളവർക്ക് കണ്ണനെല്ലൂർ റോഡിലേക്ക് പോകണമെങ്കിലും പാൽക്കുളങ്ങരയിൽ പോയി ചുറ്റിവരേണ്ട സ്ഥിതിയാണുള്ളത്. അയത്തിൽ ജംഗ്ഷനിൽ തൂണുകളിൽ ഉള്ള കൂടുതൽ അണ്ടർ പാസേജുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ഹൈക്കോടതിയെ സമീപിക്കുകയും സമിതിയുടെ നിവേദനത്തിൽ ഹൈവേ അഥോറിറ്റി നടപടി സ്വീകരിക്കുവാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിന് ഹൈവേ അഥോറിറ്റി യാതൊരു വിലയും കൽപ്പിച്ചിട്ടില്ല. ഉയരപ്പാതയുടെ നിർമാണം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് പള്ളിമുക്കിലേക്കും കണ്ണനല്ലൂരിലേക്കും പോകണമെങ്കിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതി ഉണ്ടായിരിക്കുന്നത്.വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് നാട്ടുകാർ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ അടിപ്പാതയുടെ ഒരുവശം പോലീസ് അടച്ചത് അയത്തിൽ ജംഗ്ഷനിൽ വീണ്ടും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കളക്ടറുടെ നിർദേശപ്രകാരം ഗതാഗതത്തിനായി തുറന്ന അടിപ്പാതയുടെ ഒരു ഭാഗമാണ് പോലീസ് അടച്ചത്. അടിപ്പാതയുടെ ഒരു ഭാഗം അടച്ചതോടെ കണ്ണനല്ലൂർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അയത്തിൽ പെട്രോൾ പമ്പിന് അടുത്ത് പോയി തിരിഞ്ഞ് വരേണ്ട സ്ഥിതിയാണുള്ളത്. അയത്തിൽ ജംഗ്ഷനിലുള്ള രണ്ട് സർവീസ് റോഡുകളും ഇടുങ്ങിയതായതിനാലും സർവീസ് റോഡുകളിൽ വാഹനപ്പെരുപ്പം വർധിച്ചതും ജംഗ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആർടിസി വേണാട് ബസുകളും പാലത്തിനടിയിലൂടെ കടന്നു കൊല്ലം ഭാഗത്തേക്ക് പോകുവാൻ അനുവദിക്കാത്തതിനാൽ സ്വകാര്യബസുകളുടെ ട്രിപ്പുകൾ മുടക്കുന്നുണ്ട്. ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെപല ബസുകളും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുവാൻ നിർബന്ധമായിരിക്കുകയാണ്. ദീർഘദൂര സർവീസുകൾ ഒരു കിലോമീറ്റർ സർവീസ് നടത്തുന്നതിന് രണ്ടര മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒരു മിനിറ്റ്, രണ്ടു മിനിറ്റ്, മൂന്നു മിനിറ്റ് ഗ്യാപ്പുകളിലാണ് കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്.ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെ കൊല്ലം കണ്ണനല്ലൂർ സ്വകാര്യ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മ കൺവീനർ ഹാഷിം, പൊതുപ്രവർത്തകനായ അയത്തിൽ നിസാം എന്നിവർ ചേർന്ന് കഴിഞ്ഞദിവസം ജില്ലാ കളക്ടറെ നേരിൽ കണ്ട് ജംഗ്ഷനിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ജംഗ്ഷനിൽ അടിയന്തരമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനും കൂടുതൽ പോലീസിനെ നിയമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടുകയും ചെയ്തു. ഒരു വാഹനത്തിന് തന്നെ കഷ്ടിച്ചു പോകാവുന്ന നിലയിലാണ് ജംഗ്ഷനിൽ സർവീസ് റോഡ് നിർമിച്ചിരിക്കുന്നത്. സർവീസ് റോഡ് അരികിൽ നിർമിച്ചിട്ടുള്ള ഓടയ്ക്കു മുകളിലൂടെയാണ് പല വാഹനങ്ങളും കടന്നുപോകുന്നത്.പാലത്തിന്റെ അടിയിൽ പകുതി ഭാഗം അടച്ചു വച്ച നടപടി പുന:പരിശോധിക്കണമെന്നും ജംഗ്ഷനിൽ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന ആവശ്യവുമാണ് ഉയരുന്നത്.
കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
അഞ്ചല്‍ : 55 കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കുരുവിക്കോണം കുന്നുംപുറം സുജ വിലാസത്തില്‍ അനില്‍കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ അനില്‍കുമാറിനെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ വീടിന് ചേര്‍ന്നുള്ള കിണറിലെ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. പിന്നീട് അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി പുനലൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച അനില്‍കുമാറിന്റെ ഉടമസ്ഥയില്‍ നെടിയറയിലുള്ള വാസ്തു ഈട് വച്ചു സുഹൃത്തുക്കള്‍ ഉറുകുന്നു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. ഇതില്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപയോളം മുടക്കം വന്നതിനെ തുടര്‍ന്നു ബാങ്ക് അധികൃതര്‍ വസ്തു ജപ്തി അടക്കമുള്ള നടപടികളിലേക്കു നീങ്ങുകയും നോട്ടീസ് ഉള്‍പ്പടെ പതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നും സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് ആരാധനക്രമത്തിൽ ഊന്നി വിശ്വാസം പകർന്നു നൽകിയ പിതാവ്: ഡോ. പോൾ ആന്റണി മുല്ലശേരി
കൊല്ലം: ആരാധനക്രമത്തിൽ ഊന്നി വിശ്വാസം പകർന്നു നൽകി, സഭയെ കരുത്തോടെ നയിച്ച പിതാവായിരുന്നു ദിവംഗതനായ ബിഷപ് ജോസഫ് ജി . ഫെർണാണ്ടസെന്നു കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി. ബിഷപ് ജോസഫ് ജി . ഫെർണാണ്ടസിന്റെ ജന്മശതാബ്ദിവേളയിൽ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു ബിഷപ് പോൾ ആന്റണി മുല്ലശേരി. വത്തിക്കാൻ സുനഹദോസ് പ്രമാണരേഖ ആഴത്തിൽ പഠിക്കുകയും സ്വന്തം രൂപതയിൽ പകർത്തുകയും ചെയ്ത ഇടയശേഷ്ഠനായിരുന്നു അദ്ദേഹം. കത്തോലിക്കവിശ്വാസത്തിനു പ്രധാന്യം നൽകുകയും ആരാധനക്രമത്തിനു കൃത്യതവരുത്തുകയും ചെയ്തുകൊണ്ടു നിയമാവലി തയാറാക്കി നൽകി. ദീർഘവീക്ഷണത്തോടെയും കൃത്യനിഷ്ഠയോടെയും കാര്യങ്ങളെ നിരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. വിശ്വാസപ്രമാണമായാലും പ്രാർഥനകളായാലും വിശുദ്ധ കുർബാനയായാലും സഭ അംഗീകരിച്ചതുമാത്രമേ നടപ്പിലാക്കാൻ അനുവദിച്ചിരുന്നുള്ളു. തിരുവസ്ത്രങ്ങൾ പോലും എല്ലാവരും ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. വചനംപങ്കുവയ്ക്കാനും സഭ നിഷ്കർഷിച്ചിരിക്കുന്ന ആരാധനക്രമം നടപ്പിലാക്കാനും മാത്രം ശ്രദ്ധിച്ചു സദാപ്രാർഥനയിൽആയിരിക്കുവാൻ വൈദികന് ഇടവകഭരണം നൽകുന്പോൾ അദ്ദേഹം ഉപദേശിക്കുമായിരുന്നു. ഓരോ ഇടവകയെകുറിച്ചും അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടും അറിവുമുണ്ടായിരുന്നു. വൈദികരെ നിയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വ്യക്തമായ പറഞ്ഞുകൊടുക്കുമായിരുന്നു. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. വൈദികരെയും സന്യസ്തരെയും പാവപ്പെട്ട ജനങ്ങളെയും രഹസ്യമായി സഹായിച്ചിട്ടുണ്ട്. അതുപോലെ പാവപ്പെട്ടവർക്കു സ്കൂളുകളിലും സ്ഥാപനങ്ങളിലും ജോലി കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. തന്നെ ദ്രോഹിക്കുന്നവരോടും അദ്ദേഹം ക്ഷമിച്ചു. ആരോടും വിരോധം വച്ചുപുലർത്തിയിരുന്നില്ല. കെസിവൈഎമ്മിനെ ശക്തിപ്പെടുത്തിയതു പിതാവായിരുന്നു. സംഗീതത്തെ ദൈവസ്തുതിക്കായി ആരാധനയ്ക്കുവേണ്ടി വിനിയോഗിച്ചു. നന്നായി പാടുകയും പിയാനോ നന്നായി വായിക്കുകയും ചെയ്യുമായിരുന്നു. ദൈവദാസൻ ബിഷപ് ജെറോമിന്റെ ശ്രമങ്ങളും ഉദ്യമങ്ങളും തുടരുക മാത്രമല്ല അതിനു പൂർണത നൽകിയ ഇടയശ്രേഷ്ടനുമായിരുന്നു. കേരള സഭ നേരിടേണ്ടി വന്ന ശക്തമായ ലിബറേഷൻ മൂവ്മെന്റ് വക്താക്കളെ സൗമ്യമായും ശാന്തതയോടും കൂടി അവരെ അഭിസംബോധന ചെയ്ത കർമയോഗി ആയിരുന്നു. തീരദേശ ബൈബിൾ കൺവൻഷൻ ആരംഭിക്കുകയും വിശ്വാസികളിൽ ഒരാളെ പോലെ അവരുടെ കൂടെയിരുന്നു അതിൽ ലയിച്ചിരിക്കുന്ന പിതാവിനെ കണ്ടിട്ടുണ്ടെന്നും ബിഷപ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു.
ആടുമോഷണം; പ്രതി പിടിയിൽ
പരവൂർ : പരവൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും ആടുകളെ മോഷ്ടിച്ച് കടത്തുന്ന കേസിൽ പ്രതി പിടിയിൽ.തമിഴ്നാട് സ്വദേശിയും പരവൂർ കല്ലുംകുന്ന് ചരുവിള കോളനിയിൽ താമസക്കാരനുമായ ഭരത് (23) ആണ് അറസ്റ്റിലായത്. പോലീസ് പറയുന്നത്- പ്രതിയായ ഭരതും മാതാവും , തന്റെ പിതാവിനെ ഉപേക്ഷിച്ച ശേഷം മോഷ്ടാവും പിടിച്ചു പറിക്കാരനുമായ രണ്ടാനച്ഛൻ മണ്ണുമാന്തി റഷീദിനോടൊപ്പമാണ് താമസം. രണ്ടാനച്ഛനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇയാളും മോഷണത്തിലേക്ക് തിരിയുകയായിരുന്നു. ആടുകളെ മോഷ്ടിക്കലിലായിരുന്നു പ്രതി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പരവൂർ, പൂതക്കുളം, ചിറക്കര , ഊന്നിൻ മൂട് പ്രദേശങ്ങളിൽ നിന്നും ആടുകളെ മോഷ്ടിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പുതക്കുളം ഇടപ്പണ, ആശാരിമുക്ക് ഭാഗങ്ങളിൽ നിന്നും ആടുകളെ മോഷണം നടത്തിയതിന് രണ്ടു കേസുകളാണ് ഇയാൾക്കെതിരേ എടുത്തിരിക്കുന്നത്. മോഷണം നടത്തിയ ശേഷം തമിഴ് നാട്ടിലേക്ക് കടന്ന പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്ന് നാഗർകോവിൽ , കന്യാകുമാരി എന്നിവടങ്ങളിൽ എത്തിയെങ്കിലും തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ പ്രതി തിരുവനന്തപുരത്ത് ഉള്ളതായി കണ്ടെത്തി. തുടർന്നു നടത്തിയ തെരച്ചിലിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഭരതിനെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ് ക്കും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണ വിവരങ്ങളും കടത്തിക്കൊണ്ടുപോകുന്ന ആടുകളെ ആർക്കാണ് കൈമാറുന്നതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് പരവൂർ പോലീസ് പറഞ്ഞു.
നിലമേലിൽ സ്കൂൾ ബസ് താഴ്ചയിലേക്കു പതിച്ചു
കൊല്ലം: നിലമേലില്‍ സ്കൂള്‍ബസ് അപകടത്തില്‍പ്പെട്ടു വിദ്യാര്‍ഥികള്‍ക്കു പരിക്ക്. കിളിമാനൂര്‍ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസാണ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ച് അപകടമുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 22 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറടക്കം സാരമായി പരിക്കേറ്റ നാലുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ഒൻപതു കുട്ടികളെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു വിദ്യാര്‍ഥികളുമായി യാത്രതിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കയറ്റംകയറി വരുമ്പോൾ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന വാഹനത്തിനു സൈഡ് നല്‍കാനായി ബസ് ഒതുക്കിയപ്പോഴാണ് പിറകോട്ടു ഉരുണ്ട് ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ചത്. ഒരു മരത്തിലിടിച്ചാണ് ബസ് നിന്നത്. മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബസ് പരിശോധിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.
പിക്കപ്പ് വാൻ ചിറയിലേക്ക് മറിഞ്ഞു
അഞ്ചല്‍ : കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കവ് തകര്‍ന്ന പാതയോരത്ത് നിന്നും നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ചിറയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 6.30ന് ആയിരുന്നു അപകടം. അഞ്ചൽ തടിക്കാട് - അറയ്ക്കൽ ചിറയിലേക്കാണ് പിക്കപ്പ് മറിഞ്ഞത്. വലിയ താഴ്ചയിലേക്ക് മറിഞ്ഞുവെങ്കിലും ഡ്രൈവര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. പാതയോരത്ത് ചേര്‍ന്നുള്ള ചിറയുടെ വശങ്ങള് ഇടിഞ്ഞ് തകര്ച്ചയിലായിട്ടു നാളുകളേറെയായി. അപകടം കൂടി ഉണ്ടായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. ചിറയുടെ വശം അടിയന്തിരമായി പുനര്‍നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും അതുവരെ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ടു സംരക്ഷണം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
‘മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി’ പദ്ധതിയിലൂടെ തൊടിയൂർ പച്ചക്കറി വിപ്ലവത്തിലേക്ക്
കരുനാഗപ്പള്ളി : തൊടിയൂര്‍ പഞ്ചായത്ത് രാസവളങ്ങള്‍ പരിമിതപ്പെടുത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യംവയ്ക്കുന്നു. ‘മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി’ പദ്ധതിയിലൂടെ 200 കുടുംബങ്ങള്‍ക്ക് മണ്‍ചട്ടിയില്‍ നടീല്‍മിശ്രിതം നിറച്ച് പച്ചക്കറി തൈകള്‍ നട്ടാണ് വിതരണംചെയ്തത്. നാലു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഒരു കുടുംബത്തിന് 75 ശതമാനം സബ്സിഡി നിരക്കില്‍ 10 മണ്‍ചട്ടികള്‍ വീതമാണ് നല്‍കിയത്. വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവയുടെ തൈകളാണുള്ളത്. കൃഷി ഓഫീസര്‍ വീടുകള്‍തോറും സന്ദര്‍ശിച്ച് വിളപരിപാലനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്കിപരിപാലനം ഉറപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷവും 8,16,000 രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ‘ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു വനിതാ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75ശതമാനം സബ്സിഡി നിരക്കില്‍ തൈകള്‍ നല്കി. ഓരോ ഗ്രൂപ്പിനും വെണ്ട, തക്കാളി, പച്ചമുളക്, അമര, വഴുതന എന്നിവയുടെ 2575 തൈകളും 500 കിലോ ജൈവവളവും 70 കിലോ കുമ്മായവുമാണ് വിതരണംചെയ്തത്. വ്യവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ 3,35,625 രൂപ വകയിരുത്തി. പദ്ധതിപ്രകാരം തൊടിയൂര്‍ പാടശേഖരത്തില്‍ മൂന്നു ഹെക്ടര്‍ സ്ഥലത്ത് ആറു ടണ്‍ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചു. വിളവെടുത്ത പച്ചക്കറികള്‍ കുറ്റിപ്പുറം, ചക്കുവള്ളി, തഴവ എന്നിവിടങ്ങളിലെ ആഴ്ച ചന്തകളില്‍ വിറ്റഴിച്ച് വ്യക്തിഗതമായി 30,000 രൂപ വരെ വരുമാനം ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷവും 1,82,500 രൂപ വകയിരുത്തിട്ടുണ്ട്.നാളികേര ഉത്പാദനം വർധിപ്പിക്കുന്നിതിനായി കേരകര്‍ഷകര്‍ക്കു ജൈവവളവും കുമ്മായവും വിതരണം ചെയ്തു. 149 കര്‍ഷകര്‍ക്ക് 75 ശതമാനം സബ്സിഡിയില്‍ 30 കിലോ ജൈവവളവും കുമ്മായവും നല്കി. ഈ സാമ്പത്തിക വര്‍ഷവും 4,00,800 രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 375 കര്‍ഷകര്‍ക്ക് 75 ശതമാനം സബ്സിഡിയില്‍ ഇഞ്ചിവിത്ത് വിതരണംചെയ്തു. കഴിഞ്ഞവര്‍ഷം 15 ടണ്‍ ഇഞ്ചി ഉല്പാദിപ്പിച്ച് വിറ്റഴിച്ച് ഓരോ കര്‍ഷകര്‍ക്കും 10,000 രൂപ വരെ വരുമാനവും ലഭിച്ചു. ഗ്രാമത്തെ മുഴുവന്‍ ജൈവകൃഷിയിലേക്ക് കൊണ്ടുവരാന്‍ തുടര്‍ വര്‍ഷങ്ങളിലും പദ്ധതികള്‍ ഒരുക്കുമെന്ന് തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാര്‍ അറിയിച്ചു.
കുണ്ടറ -റെയിൽവേ മേൽപ്പാല നിർമാണത്തിനായി അതിരടയാള കല്ലുകൾ സ്ഥാപിച്ചു
കുണ്ടറ : പളളിമുക്ക് റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ പ്രദേശത്ത് അതിരടയാള കല്ലുകൾ സ്ഥാപിച്ച് ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി പി.സി.വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെയും പി.സി.വിഷ്ണുനാഥ് എംഎൽഎയുടെയും സാന്നിധ്യത്തിൽ നിർവഹണ ഏജൻസിയായ ആർബിഡിസികെ അതിരടയാള കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. ഒരാഴ്ച്ചയ്ക്കുളളിൽ അതിരടയാള കല്ലുകൾ സ്ഥാപിച്ചതിന്റെ അലൈമെന്റ് ഡ്രോയിംഗ് തഹസീൽദാർക്ക് സമർപ്പിക്കും. പദ്ധതിയുടെ അവസാന രൂപരേഖ തയാറാക്കി സമർപ്പിട്ടുണ്ട്. പാലത്തിന്റെ ആകെ നീളം റോഡ് ഭാഗം വരെ 460 മീറ്റർ. അതിൽ പാലത്തിന്റെ നീളം 376 മീറ്ററും. റെയിൽവേയുടെ ഭാഗമായിട്ടുളള മേൽപ്പാല ഭാഗം 25 മീറ്റർ, പാലത്തിന്റെ വീതി 10 മീറ്റർ, നിർമാണത്തിനായി ഏറ്റെടുക്കുന്ന സ്ഥല വിസ്തീർണം193.44 സെന്റാണെന്നും എംഎൽഎ അറിയിച്ചു.
മ്യൂൾ അക്കൗണ്ട് തട്ടിപ്പ് വ്യാപകമാകുന്നു
കൊല്ലം: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) തട്ടിപ്പ് സംസ്ഥാനത്ത് പല തരം തന്ത്രങ്ങളുമായി സജീവം. ഇതിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി കേരള പോലീസ് വീണ്ടും രംഗത്തെത്തി.അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണെങ്കിൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനങ്ങൾ നൽകിയും മറ്റുള്ളവരുടെ അക്കൗണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവമായിട്ടുള്ളത്. തട്ടിപ്പുസംഘം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹിക മാധ്യമങ്ങളിൽ പാർട്ട് ടൈം അല്ലെങ്കിൽ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതിൽ ഭൂരിഭാഗവും. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകും എന്ന വാഗ്ദാനം നൽകിയാണ് ഇവർ പലരെയും കെണിയിൽ വീഴ്ത്തുന്നത്. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകണം എന്നതാണ് ഇവർ നൽകുന്ന ജോലിയുടെ പ്രധാന ഉത്തരവാദിത്വം. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ ഇത്തരം ഇടപാടുകൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ടായി സൈബർ തട്ടിപ്പുകൾക്ക് വ്യാപകമായി ഉപയോഗിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളേക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീ - യുവാക്കൾ തങ്ങൾ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പിൽ പറയുന്നു. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ വിവരം 1930 ൽ അറിയിക്കണം. സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് അറിയിച്ചു. www. cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.
കാട്ടുപോത്ത് കേടുപാടുകൾ വരുത്തിയ വാഹനത്തിന് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് അധികൃതർ
കുളത്തൂപ്പുഴ: ഇരുചക്ര വാഹനം കാട്ടുപോത്ത് കുത്തിയെറിഞ്ഞ് നശിപ്പിച്ച സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്ന് കടമായി പണം സംഘടിപ്പിച്ച് വാഹനത്തിന്റെ തകരാറുകള്‍ പരിഹരിച്ച പ്രദേശവാസി കടക്കെണിയില്‍. കുളത്തൂപ്പുഴ നെടുവന്നൂർക്കടവ് ബ്ലോക്ക് നമ്പർ 47 ൽ രാജീവിനാണ് ദുർഗതി. ഇക്കഴിഞ്ഞ ജൂലൈ 20ന് പുലര്‍ച്ചെ ജോലിക്കായി പോകവെയാണ് പൂമ്പാറ നെടുവന്നൂര്‍ക്കടവ് ഗ്രാമപാതയില്‍ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബൈക്ക് തകർന്നത്. പാതയോരത്ത് നിന്നിരുന്ന കാട്ടുപോത്ത് തന്റെ നേര്‍ക്ക് വരുന്നത് കണ്ട് വാഹനം ഉപേക്ഷിച്ച് രാജീവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ കാട്ടുപോത്ത് ഇരുചക്രവാഹനം കുത്തിയെറിഞ്ഞു. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വാഹനം നന്നാക്കിയ ശേഷം രേഖകളുമായി അപേക്ഷ സമര്‍പ്പിക്കുവാനും നഷ്ടപരിഹാരം അനുവദിച്ചു കിട്ടുമെന്നും ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പലിശയ്ക്ക് പണം കടം വാങ്ങിയാണ് രാജീവ് വാഹനത്തിന്റെ കേടുപാടുകള്‍ തീർത്തത്. ശേഷം അപേക്ഷ സമര്‍പ്പിച്ച് മുന്നു മാസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ സെക്ഷന്‍ ഓഫീസിലും റെയിഞ്ച് ഓഫീസിലും അന്വേഷിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്കുകയില്ലെന്നറിയുന്നത്. നിര്‍ധനനായ രാജീവ് തന്റെ വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സായിരുന്നു എടുത്തിരുന്നത്. അതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കുകയുമില്ല. ജനവാസ മേഖലയില്‍ വച്ചുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നിരിക്കെ വാഹനം ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ക്ക് യാതൊരു സംരക്ഷണവും നല്‍കാനാവില്ലെന്ന വനംവകുപ്പ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വാഹന അപകടത്തിൽ മരിച്ച സിവിൽ ഡിഫൻസ് അംഗത്തിന് സേനാംഗങ്ങൾ അന്ത്യോപചാരം നൽകി
ചവറ : വാഹന അപകടത്തിൽ മരിച്ച അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗത്തിന് സേനാംഗങ്ങൾ അന്ത്യോപചാരം നൽകി. മത്സ്യത്തൊഴിലാളി കൂടിയായ നീണ്ടകര പരിമണം തെക്ക് കൃഷ്ണാലയത്തിൽ വിശ്വൻ പിള്ള - ചിത്ര ദമ്പതികളുടെ മകൻ വി.ബൈജു (43) വിനാണ് അന്ത്യോപചാരം നൽകിയത്. കഴിഞ്ഞ ദിവസം പുലർച്ചെ നീണ്ടകര ജോയിന്റ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബൈജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വിലാപയാത്രയായി ചവറ അഗ്നിരക്ഷാ നിലയത്തിൽ മൃതദേഹം എത്തിച്ചു പൊതുദർശനത്തിന് വച്ചു. ജില്ലയിൽ നിന്നുമുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ, സേനാംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ വി. ബൈജുവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടോടുകൂടി അഗ്നിരക്ഷാനിലയത്തിൽ നിന്നും വിലാപയാത്രയായി നീണ്ടകരയിലുള്ള വസതിയിൽ എത്തിച്ചു പൊതുദർശനത്തിനുശേഷം സംസ്കാരം നടത്തി. 2019 മുതൽ ചവറ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമായിരുന്നു മരിച്ച വി.ബൈജു. ഭാര്യയും ഇതേ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമാണ്. ഡിവിഷണൽ ഓഫീസർ സിദ്ധകുമാർ , കൊല്ലം ജില്ലാ ഫയർ ഓഫീസർ എൻ രാംകുമാർ, സ്റ്റേഷൻ ഓഫീസർ പി. എസ്. സാബുലാൽ, ചവറ പോലീസ്, ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ അഗ്നിരക്ഷാനിലയത്തിലും വീട്ടിലും എത്തി അന്ത്യോപചാരം അർപ്പിച്ചു. ചവറ പോലീസ് സ്റ്റേഷന്റെ മുന്നിൽ വച്ചായിരുന്നു അന്ത്യോപചാരം അർപ്പിച്ചത്.
മൃഗങ്ങളെ കൊല്ലാനുള്ള നിയമം: കര്‍ഷക ജനതയെ കബളിപ്പിക്കാനെന്ന് കര്‍ഷക കോണ്‍ഗ്രസ്
അഞ്ചല്‍ : മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്കുന്ന നിയമത്തിന് അനുമതി നല്‍കിയത് കര്‍ഷക ജനതയെ കബളിപ്പിക്കാനെന്ന് കേരള കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മലയോര ജനതയെ ഒപ്പം നിർത്തുന്നതിന് വേണ്ടി നിലവിലുള്ള നിയമം പൊടിതട്ടിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആരോപിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവർക്ക് നിയമാനുസൃതം ലഭിക്കേണ്ട 24 ലക്ഷം രൂപ കൊടുക്കാതെ സർക്കാർ നിയമ ലംഘനം നടത്തുക വഴി മരിച്ചു പോയവരുടെ കുടുംബത്തെ കബളിപ്പിക്കുന്നത് വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്: മത്സരം 1698 സീറ്റിലേക്ക്
കൊല്ലം: തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 1698 സീറ്റുകള്‍. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 867 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിനു 221 സംവരണ സീറ്റുകളും 123 സീറ്റുകള്‍ പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്നതു രണ്ട് സീറ്റുകളാണ്. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ 1314 സീറ്റുകളുണ്ട്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 672 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. 177 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും 100 സീറ്റുകള്‍ പട്ടികജാതി സ്ത്രീകളുടെ സംവരണ വിഭാഗത്തിനുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് സീറ്റുകളാണ് പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ സീറ്റുകളുടെ എണ്ണം 166 ആണ്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 85 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 22 സീറ്റുകള്‍ പട്ടികജാതിവിഭാഗത്തിനും 11 സീറ്റുകള്‍ പട്ടികജാതി സ്ത്രീകളുടെ സംവരണ വിഭാഗത്തിലുമാണ്. ജില്ലാ പഞ്ചായത്തില്‍ 27 സീറ്റുകളാണുള്ളത്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 14 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി വിഭാഗത്തിനു നാലു സീറ്റുകളും പട്ടികജാതി സ്ത്രീകള്‍ക്ക് രണ്ടു സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്. ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ നിന്നായി 135 ഒഴിവുകളാണ് തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടത്. ഇവയില്‍ പട്ടികജാതി/വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്കായി 68 സീറ്റും പട്ടികജാതി വിഭാഗത്തിന് 14 സീറ്റും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതിയിലുള്‍പ്പെട്ട സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത് എട്ട് സീറ്റുകളാണ്. കൊല്ലം കോര്‍പറേഷനില്‍ ആകെ 56 സീറ്റുകളാണുള്ളത്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്കായി 28 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി വിഭാഗത്തിനായി നാല് സീറ്റും പട്ടികജാതിയിലുള്‍പ്പെട്ട സ്ത്രീകള്‍ക്ക് രണ്ട് സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്.
ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ഇന്ന്
കൊല്ലം: സൗമ്യത കൊണ്ടു വിമർശകരെപ്പോലും സ്വന്തമാക്കാൻ സിദ്ധിയുണ്ടായിരുന്ന ഇടയ ശ്രേഷ്ഠനായിരുന്ന ദിവഗംതനായ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് കൊല്ലംരൂപതയിൽ ഇന്നു തുടക്കം കുറിക്കും. ഇന്നു മുതൽ 2026 സെപ്റ്റംബർ 16 വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകുന്നേരം അഞ്ചിനു തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ കൊല്ലം രൂപത മെത്രാൻ ഡോ. പോൾ അന്റണി മുല്ലശേരി നിർവഹിക്കും. രാവിലെ 6.30ന് ബിഷപ് ഹൗസ് ചാപ്പലിൽ അനുസ്മരണ ദിവ്യബലി. വൈകുന്നേരം നാലിനു ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി. ഇന്ന് രാവിലെ 6.30നു രൂപതയിലെ പള്ളികളിലും സന്യാസ ഭവനങ്ങളിലും ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് അനുസ്മരണ ദിവ്യബലി അർപ്പിക്കും. ജന്മശതാബ്ദി കാലഘട്ടത്തിൽ മാവേലിക്കര, ചവറ സൗത്ത്,നീണ്ടകര, തങ്കശേരി, കാഞ്ഞിരംകോട്, കൊട്ടിയം, തുയ്യം, ഫെറോനകളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, വിവിധതരത്തിലുള്ള സംഗമങ്ങൾ, പുരസ്കാര ദാനം,എന്നിവ ഉണ്ടാകുമെന്നു രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയാൻ, പ്രൊക്യുറേറ്റർ ഫാ. ജോളി എബ്രഹാം, ബിസിസി ഡയറക്ടർ ഫാ. ജോസ് സെബാസ്റ്റ്യൻ, കെസിവെഎം ഡയക്ടർ. ഫാ. ജോ അലക്സ്, കെഎൽസിഎ ഡയക്ടർ ജോർജ് സെബാസ്റ്റ്യൻ, സാജു കുരിശിങ്കൽ, അഡ്വ.ഇ. എമേഴ്സൺ തുടങ്ങിയവർ അറിയിച്ചു. 1925 സെപ്റ്റംബർ 16ന് കരുന്നാഗപ്പള്ളിയിലെ പണ്ടാരതുരുത്തിൽ ജനിച്ച ബിഷപ് 2023 മാർച്ചിൽ 97-ാം വയസിൽ ഇഹലോക വാസം വെടിഞ്ഞു. പ്രഭാഷകൻ, ക്രൈസ്തവ തത്വജ്ഞാനി, മരിയൻ ദൈവശാസ്ത്ര പണ്ഡിതൻ, മെത്രാൻ, കെസിബിസി വെസ് ചെയർമാൻ, സിബിസിഐ ആരോഗ്യ വിഭാഗം ചെയർമാൻ, ആലുവ പൊന്തിഫിക്കൽ സെമിനാരി എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാൻ, ബൈബിൾ കമ്മിഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ബിഷപായിരുന്നു ജോസഫ് ജി. ഫെർണാ ണ്ടസ്.
നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ
എഴുകോൺ: നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ.പാരിപ്പള്ളി പാമ്പുറം കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് (41 ) ആണ് പിടിയിലായത്. നെടുമൺകാവിലെ ഒരു ഹോട്ടലിൽ ജോലിക്കാരനായിരുന്ന പ്രതി കഴിഞ്ഞമാസം 50,000 രൂപ കടയിൽ നിന്നും മോഷ്ടിച്ചതിന് എഴുകോൺ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത് - ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഉടമയുടെ വിശ്വാസം ആർജിച്ചതിനുശേഷം മോഷണം നടത്തി പോവുകയാണ് രീതി. മോഷണം, കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കൊട്ടാരക്കര ഡിവിഎസ്പി ബൈജു കുമാറിന്റെ നിർദേശാനുസരണം എഴുകോൺ എസ്എച്ച്ഒ സുധീഷ് കുമാർ, എസ്ഐമാരായ രജിത്ത്, സന്തോഷ് കുമാർ, മേരി മോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
ശബ്ദമലിനീകരണം പോലീസ് തടയണം: മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : ശബ്ദമലിനീകരണ നിയന്ത്രണ നിയമം ലംഘിച്ച് എല്ലാ വർഷവും ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന ശബ്ദമലിനീകരണം തടയാൻ പോലീസിന്റെ ഭാഗത്ത് നിന്നും ജാഗ്രത വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാവുകയാണെങ്കിൽ ആവശ്യമായ തുടർനടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ കുണ്ടറ എസ്എച്ച്ഒ ക്ക് നിർദ്ദേശം നൽകി. പരാതിയുണ്ടാവുകയാണെങ്കിൽ പരാതിക്കാരന് കുണ്ടറ എസ്എച്ച്ഒ യെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു. പെരുമ്പുഴ സ്വദേശി എ. എസ്. മനു സമർപ്പിച്ച പരാതിയിലാണ് നടപടി. കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തലപ്പറമ്പ് ജംഗ്ഷനിൽ യുവജനവേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും പരിപാടി നടക്കാറുണ്ടെന്നും പരാതിക്കാരന് ഒഴികെ മറ്റാർക്കും ഇതിൽ പരാതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഫലപ്രദമായ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. രാത്രിഒന്നുവരെ ലൗഡ് സ്പീക്കർ പ്രവർത്തിപ്പിക്കാറുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.
വെട്ടിപ്പുഴ - കുതിരച്ചിറ റോഡിന്റെ തകർച്ച; പ്രതിഷേധസംഗമം നടത്തി
പുനലൂർ: തകർന്നു കിടക്കുന്ന പുനലൂർ നഗരസഭയിലെ വെട്ടിപ്പുഴ - കുതിരച്ചിറ റോഡിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടുനാട്ടുകാർ പ്രതിഷേധ സംഗമവും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. കോട്ടൂര്‍ ഭാഗത്ത് നിന്നും ആരംഭിച്ച നൈറ്റ് മാര്‍ച്ച് വെട്ടിപ്പുഴയില് സമാപിച്ചു. ശേഷം ആരംഭിച്ച എംഎല്‍എ റോഡ് ഉപരോധം അര മണിക്കൂറോളം നീണ്ടു. പവർഹൗസ് കോമളംകുന്ന് വാർഡുകളുടെ അതിർത്തിയിലുള്ള വെട്ടിപ്പുഴ കുതിരച്ചിറ റോഡ് നാലുവർഷമായി തകർന്നു കിടക്കുകയാണ്. എംഎൽഎ ഫണ്ടിൽ നിന്നുമുള്ള പണം ഉപയോഗിച്ച് കൊണ്ട് റോഡ് റീ ടാറിംഗ് ചെയ്യുന്നു എന്നതിന്റെ പേരിൽ ഒരു വര്‍ഷം മുമ്പ് നിർമാണ ഉദ്ഘാടനം നടത്തിയിരുന്നു. ഉദ്ഘാടനം നടത്തിയതിന്റെബില് തുകയും മാറി എടുത്തിരുന്നു. എന്നാല്‍ അതിനുശേഷം നാളിതുവരെയും റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ അധികൃതര്‍ തയാറാകാത്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ഇതിനിടെ കരാറുകാരന് റോഡിന്റെ വിവിധ ഭാഗങ്ങളില്‍ കുഴികള്‍ എടുത്തതും മറ്റും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. റോഡില്‍ പലയിടത്തും മെറ്റല്‍ ഇളകി കിടക്കുന്നത് കാരണം നിരവധി ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. റോഡുപണി നടത്താത്തതിനാല്‍ ചില ഇടതുപക്ഷ പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇതാണ് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. എന്നാൽ ഇത് പ്രഹസനം ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തികളുടെ നിര്‍വഹണം ജില്ലാ പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വഴിയാണ്. അപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഉപരോധം നടത്തിയതെന്നാണ്അവർ പറയുന്നത് . രണ്ടു സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരുടെ വാര്‍ഡില്‍ വരുന്ന റോഡ് തകര്‍ന്നു കിടന്നിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ജനങ്ങളിൽ അമര്‍ഷം പുകയുകയാണ്.
മാലാഖക്കൂട്ടം പദ്ധതി; 23പേർക്ക് കൂടി നിയമനം
കൊല്ലം: സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ടു വര്‍ഷത്തെ അപ്രന്റീസ് നിയമനം നല്കുന്ന ജില്ലാ പഞ്ചായത്തിന്റെ ‘മാലാഖക്കൂട്ടം'പദ്ധതിയിലേക്ക് പുതുതായി 23 പേര്‍ക്ക്കൂടി നിയമനം. നവീന സാമൂഹ്യാരോഗ്യ പദ്ധതിയിലൂടെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ബിഎസ് സി നഴ്സിംഗ് ബിരുദധാരികള്‍ക്കാണ് 2025-26 ലേക്കുള്ള അവസരം ലഭിച്ചത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലാണ് പ്രവേശനം. നഴ്സിംഗ് ബിരുദധാരികള്‍ക്കു പ്രവര്‍ത്തിപരിചയം നല്കുന്നതിനോടൊപ്പം പരിശീലനംലഭിച്ച പുതിയ തലമുറയിലെ ആരോഗ്യപ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് സ്റ്റൈപന്‍ഡ് സഹിതമുള്ള പദ്ധതിയുടെ ലക്ഷ്യമെന്നു ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയമന ഉത്തരവ് കൈമാറിയ പ്രസിഡന്റ് ഡോ. പി. കെ. ഗോപന് വ്യക്തമാക്കി.
അറസ്റ്റിലായ യുവാവ് പോലീസുകാരെ വിലങ്ങുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു
കുണ്ടറ : വിവാഹത്തിനു വന്ന സ്ത്രീകളെയും കസ്റ്റഡിയിൽ എടുക്കാൻ ചെന്ന പോലീസുകാരെയും ആക്രമിച്ച യുവാവ് അറസ്റ്റിലായതോടെ പോലീസുകാരെ കൈവിലങ്ങു കൊണ്ട് ആക്രമിച്ചു. കൊല്ലം ചവറ തെക്കും ഭാഗം മുട്ടത്തു തെക്കത്തിൽ സന്തോഷ് (38) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് കുണ്ടറ ഗുരുദേവ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ സ്ത്രീകളെ കടന്നുപിടിച്ച സന്തോഷിനെ അവിടെ കൂടിയവർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അസഭ്യവർഷം നടത്തി ആക്രമണ സ്വഭാവം കാണിച്ച പ്രതിയെ മെഡിക്കൽ പരിശോധനക്കായി കൊണ്ട് പോകുമ്പോൾ ജീപ്പിൽ നിന്ന് പലതവണ ചാടാൻ ശ്രമിച്ചു. പരാക്രമം കാണിച്ച പ്രതിയെ വിലങ്ങു വച്ച് ആശുപത്രി പരിസരത്ത് എത്തിക്കുമ്പോൾ, ജീപ്പിൽ നിന്ന് ഇറങ്ങിയ ഉടനെ വിലങ്ങുവച്ച പോലീസുകാരെ അസഭ്യം പറഞ്ഞു ആക്രമിച്ചു. പോലീസുകാരുടെ കണ്ണിലും നെറ്റിയിലും ഇടിച്ചും നാഭിക്ക് ചവിട്ടിയുമായിരുന്നു പ്രതിയുടെ അക്രമം. ആക്രമണത്തിൽ സിപിഒ മാരായ വിനേഷിനും റിയാസിനുമാണ് പ്രതിയുടെ മർദനം ഏൽക്കേണ്ടി വന്നത്. വിനേഷിനെ നാഭിക്ക് ചവിട്ടുകയും, റിയാസിന്റെകണ്ണിനു മുകളിലും കവിളത്തും വിലങ്ങു കൊണ്ട് ഇടിക്കുകയുമായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷവും അക്രമാസക്തനായ പ്രതിയെ സെല്ലിൽ അടച്ചിരിക്കുകയാണ്.
‘എംഎൽഎയ്ക്ക് ചെക്ക്വച്ച് സഹോദരിമാർ’
ശാസ്താംകോട്ട: രാഷ്ട്രീയ കരുനീക്കങ്ങളിലെ മിടുക്കിന്റെ പിൻ ബലത്തിൽ ചെസ് ബോർഡിൽ കരുക്കൾ നീക്കാമെന്ന ആത്മവിശ്വാസത്തിലെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ ചെക്ക് വെച്ച് മുട്ട് കുത്തിച്ച് ദേശീയ ചെസ് ചാമ്പ്യന്മാരായ സഹോദരിമാർ. ചെസ് കളിയിൽ കാമ്പസ് കാലത്തെ മികവുകൾ കൈമോശം പോയിട്ടില്ലെന്ന് തെളിയിക്കാൻ അവസാന കരുക്കൾ നീക്കുമ്പോൾ പോലും എംഎൽഎ ശ്രദ്ധിച്ചു. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന മെറിറ്റ് ഡേയ്ക്കിടയിലാണ് എംഎൽഎ പങ്കെടുത്ത ചെസ് മത്സരം അരങ്ങേറിയത്. അണ്ടർ 11 സംസ്ഥാന ചാമ്പ്യനും ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ജാനകി എന്ന വിദ്യാർഥിനിയെ ചടങ്ങിൽ എംഎൽ എ ആദരിക്കുകയുണ്ടായി. ചടങ്ങിനിടെയാണ് ജാനകിയുടെ സഹോദരിയും ദേശീയ ചെസ് ചാമ്പ്യയുമായ പൗർണമിയെ ആദരിക്കുന്ന ചടങ്ങിൽ മുമ്പൊരിക്കൽ എത്തിയപ്പോൾ ഒരു സൗഹൃദ മത്സരം കളിക്കാമെന്ന് എംഎൽഎ വാഗ്ദാനം നൽകിയ കാര്യം സംഘാടകർ ഓർമിപ്പിച്ചത്. ഇതിനു എം എൽ എ സമ്മതം മൂളിയതോടെ ചെസ് ബോർഡ് എത്തി. സഹോദരിമാർ രണ്ടുപേരുമായും എംഎൽഎ തുടർന്ന് ഏറ്റുമുട്ടി. ദേശീയ ചെസ് ചാമ്പ്യന്മാരായ പ്രതിഭകളോട് അധികനേരം പിടിച്ചുനിൽക്കാൻ എംഎൽഎക്ക് കഴിഞ്ഞില്ല. തോൽവി സമ്മതിച്ച എംഎൽഎ ഇരുവരും ലോകമറിയുന്ന ചെസ് പ്രതിഭകളായി മാറട്ടെ എന്ന ആശംസകൾ നേർന്ന് മടങ്ങുകയായിരുന്നു. കരുനാഗപ്പള്ളി ഗവ. കോളജ് അസി. പ്രഫ. സന്ദീപ് മോഹന്റെയും തേവലക്കര ഗേൾസ് ഹൈസ്കൂൾ അധ്യാപിക വി.ജി. ദിവ്യയുടെയും മക്കളായ പൗർണമിയും ജാനകിയും കുട്ടിക്കാലം മുതൽ തന്നെ ചെസിൽ മികവ് തെളിയിച്ച് ഫിഡെ റേറ്റിംഗ് ഉൾപ്പെടെ നേടിയ താരങ്ങളാണ്. ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പൗർണമി ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തർദേശീയ മത്സരത്തിനായി തയാറെടുക്കുകയാണ്. സഹോദരി ജാനകി ആവട്ടെ ദേശീയ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച് ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിനായി തയാറെടുപ്പ് നടത്തുകയാണ്.
കല്ലട കെഎസ്ഇബിയിൽ ആവശ്യത്തിന് ജീവനക്കാരില്ല; ജനങ്ങൾ വലയുന്നു
കുണ്ടറ : കിഴക്കേ കല്ലട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ വികസന സമിതി അംഗം ഏബ്രഹാം സാമുവൽ, കിഴക്കേ കല്ലട പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് എന്നിവർ ആവശ്യപ്പെട്ടു. അസി.എൻജിനിയർ, സീനിയർ സൂപ്രണ്ട് എന്നിവർ ഓഫീസിൽ നിലവിൽ ഇല്ല. ഇവർക്കെല്ലാംകൂടി ആകെ ഉള്ളത് ഒരു സബ് എൻജിനിയർ മാത്രം. ഓഫീസിൽ ആവശ്യത്തിന് ഓവർസിയർമാർ, ലൈൻമാൻമാർ എന്നിവരുടെ ഒഴിവുകളും നികത്തപ്പെട്ടിട്ടില്ല. നല്ലില അസിസ്റ്റന്റ് എൻജിനീയർക്കാണ് നിലവിൽ ഓഫീസിന്റെ ചാർജ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സേവനം പൂർണമായും ഓഫീസിൽ ലഭ്യമല്ല. ബാക്കിയുള്ള ജീവനക്കാർ എല്ലാം വിരമിച്ചു . അവർക്ക് പകരം ആരെയും നിയമിച്ചിട്ടുമില്ല. കിഴക്കെ കല്ലട, മൺറോതുരുത്ത് പഞ്ചായത്തുകൾ പൂർണമായും കുണ്ടറ, പേരയം, പവിത്രേശ്വരം പഞ്ചായത്തകളും ഭാഗികമായി ഉൾപ്പെടുന്ന ഈ ഓഫീസ് 25000 ത്തോളം വരുന്ന ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്. ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഗൃഹനാഥനെയും മകനെയും ആക്രമിച്ചയാൾ റിമാൻഡിൽ
കൊട്ടിയം: പോലീസിന് ഒറ്റി കൊടുത്തു എന്ന് ആരോപിച്ച് ഗൃഹനാഥനെയും മകനെയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദിച്ച പ്രതിയെ പോലീസ് പിടികൂടി. തഴുത്തല കാവുവിള വയലിൽ പുത്തൻവീട്ടിൽ പൊട്ടാസ് നിഷാദിനെയാണ് കൊട്ടിയം പോലീസ് പിടികൂടിയത്. ഉമയനല്ലൂർ പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ മനു ഇയാളുടെ മകൻ അഭിമന്യു, അഭിമന്യുവിന്റെ സുഹൃത്ത് ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. മനുവിനെ മർദിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനുംശ്രമിച്ചു. തടസംപിടിക്കാൻ എത്തിയ മകനെയും മകന്റെസുഹൃത്തിന്റെയും തലയടിച്ചു പൊട്ടിച്ചു . മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൊട്ടാസ് എന്ന് വിളിക്കുന്ന നിഷാദ് . രണ്ടാഴ്ച മുമ്പാണ് കാപ്പാ കേസിൽ ഇയാളെ പിടികൂടി ജയിലിലടച്ചത്. എന്നാൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണവുമായി ഇറങ്ങിയത്. നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും ജാമ്യം നേടി പുറത്തിറങ്ങുക എന്നതാണ് ഇയാളുടെ പതിവ്. കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐ നിതിൻ നളൻ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലാ ആശുപത്രിയിലെത്തി ആരോഗ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീട്ടിൽ കഞ്ചാവ് ചെടി; യുവാവ് അറസ്റ്റിൽ
കൊല്ലം: വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കരിക്കോട് ശ്രുതി ക്ലബിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തേമ്പാറ തൊടിയിൽ വീട്ടിൽ അനൂപ് (36 )ആണ് കിളികൊല്ലൂർ പോലീസിന്റെപിടിയിലായത്. ഇയാളുടെ വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നുവെന്ന് വിശ്വസനീയമായ വിവരം സിറ്റി പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൂന്നുമാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സിറ്റി പോലീസ് കഞ്ചാവ് ചെടികൾ വളർത്തുന്നത് പിടികൂടുന്നത്. രണ്ടു മാസങ്ങൾക്കു മുമ്പ് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ് ചെടികൾ വളർത്തിയ കേസിൽ അനിൽ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. അനൂപിന്റെ വീട്ടിൽ പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ വളർത്തിയ ഏഴ് ചെടികളാണ് പോലീസ് കണ്ടെത്തിയത്. നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാൾ കൈവശം ഉണ്ടായിരുന്ന കഞ്ചാവിന്റെ അരികൾ പാകിയാണ് വിത്തുകൾ ഉണ്ടാക്കിയത്. ഇത് പിന്നീട് വെള്ള പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ മണ്ണ് നിറച്ച് വിത്തുകൾ അതിലേക്ക് മാറ്റുകയായിരുന്നു. ഇവ വീട്ടിന്റെ പുറകുവശം മതിലിനോട് ചേർത്ത് ദിവസേന വെള്ളമൊഴിച്ച് വളർത്തുകയായിരുന്നു. പിടികൂടിയതിൽ രണ്ട് ചെടികൾ നാലുമാസം ആയതും ബാക്കി ചെടികൾ ഒരുമാസം കാലയളവ് ആയതുമായിരുന്നു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ സ്വന്തം ഉപയോഗത്തിനുവേണ്ടി കഞ്ചാവ് വളർത്തിയത് ആണെന്ന് പറഞ്ഞെങ്കിലും പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കഞ്ചാവ് വളർത്തിയത് വിൽപ്പനയ്ക്ക് വേണ്ടിയാണ് എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ മനസിലായത്. കിളികൊല്ലൂർ എസ്ഐ ശ്രീജിത്ത്, സിപിഒ മാരായ സാജ്, രാജഗോപാലൻ, ബിനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതി അറസ്റ്റ് ചെയ്തത്
മൊബൈൽ കടയിൽ മോഷണം; പ്രതി പിടിയിൽ
കൊല്ലം: മൊബൈല്‍ കടയില്‍ നിന്നും ആളില്ലാത്ത സമയം നോക്കി പണം മോഷ്ടിച്ച പ്രതി പോലീസിന്റെ പിടിയിൽ. നെടുമ്പന കുടപ്പാടത്ത് പറവിളവീട്ടില്‍ സെയ്ദലി(20) ആണ് ഈസ്റ്റ് പോലീസിന്റെപിടിയിലായത്. ഇയാള്‍ നിരവധി മോഷണക്കേസില്‍ പല പ്രാവശ്യം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ്. കഴിഞ്ഞമാസം ജയില്‍ മോചിതനായി ഇറങ്ങിയശേഷം ഒരു സ്വകാര്യആശുപത്രിയില്‍നിന്ന് ബൈക്ക് മോഷണം നടത്തി.പിന്നീട് ആ വാഹനത്തില്‍ സഞ്ചരിച്ച് പകൽ തുറന്നു കിടക്കുന്ന കടകളില്‍ കയറി പണം മോഷ്ടിക്കുന്നത് പതിവാക്കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ്റ്റേഷന് പരിധിയില്‍ ഒരു മൊബൈല്‍ കടയില്‍ കയറി പണം മോഷ്ടിച്ചു. പിന്നീട് എറണാകുളം കളമശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കെടിഎമ്മിന്റെ ഒരു സൂപ്പര്‍ ബൈക്ക് മോഷ്ടിച്ചു. ആ വാഹനം കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ അപകടത്തിൽപ്പെട്ടപ്പോൾ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പിന്നീട് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു സ്പ്ലെന്‍ഡര്‍ വാഹനം മോഷ്ടിച്ചു കൊണ്ടുപോയി. കുണ്ടറ പോലീസ് സ്റ്റേഷന് പരിധിയില്‍ ചന്ദനത്തോപ്പില്‍ നിന്ന് സമാന രീതിയില്‍ ഒരു കടയില്‍ നിന്ന് പണം മോഷ്ടിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ഡ്യൂക്കിന്റെ ഒരു സൂപ്പര്‍ ബൈക്ക് മോഷ്ടിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ വീണ്ടും മോഷണത്തിന് ശ്രമിക്കവേ ആണ് പ്രതി പിടിയിലാകുന്നത്. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്പെക്ടര്‍ വിപിന്‍, എഎസ്ഐ സതീഷ്കുമാര്‍ സിപിഒ മാരായ അജയകുമാര്‍ ,ഷൈജു എന്നിവരാണ് പ്രതിയെ സാഹസികമായി കീഴടക്കിയത്.
‘ആ കാമറ ഐസക്കിന്റെ ഹൃദയമായിരുന്നു’
കുണ്ടറ : ആറുപേർക്ക് പുതു ജീവിതം നൽകിയ ഐസക്കിന്റെ സംസ്കാരത്തിന് മൃതദേഹത്തോടൊപ്പം ഒരു കാമറ കൂടിവച്ചാണ് സംസ്കാരം നടത്തിയത്. ചിത്രരചനയിലും സംഗീതത്തിലും അഭിരുചിയുള്ള ഐസക്കിന്റെ മൃതശരീരത്തിൽ കാമറയ്ക്കുള്ള പ്രത്യേകത എന്താണ് എന്നാണ് വന്നവരെല്ലാം അതിശയത്തോടെ ചോദിച്ചത്. ഫോട്ടോഗ്രഫർ എന്ന നിലയിൽ ഐസക്ക് ജീവിതത്തിൽ ആദ്യമായി ക്ലിക്ക് ചെയ്ത എഫ് എം 10 കാമറയായിരുന്നു അത്. ഐസക്കിന്റെ ഹൃദയഭാഗത്തോടു ചേർത്ത് വച്ച് സുഹൃത്ത് ഉദയൻ പറഞ്ഞു. ‘ഇത് എന്റേതല്ല, നിന്റേതാണ്'. 13വർഷങ്ങൾക്ക് മുൻപ് കാമറ ഇങ്ങു തന്നേക്കാമോയെന്ന ഐസക്കിന്റെ ചോദ്യത്തിന് ഇന്നലെയാണ് ഉദയൻ മറുപടി നൽകിയത്. ഒരുമിച്ച് ഒരു കാറിൽ ബംഗ്ളൂരു യാത്രയിലാണ്എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഉദയനും കേവലം 18 വയസ് മാത്രം പ്രായമുള്ള തലവൂർ വടകോട് ബഥേൽ ചരുവിളയിൽ ഐസക്ക് ജോർജും പരിചയപ്പെടുന്നത്. കാമറാമാനായിരുന്ന ഉദയന്റെ കൈയിലിരുന്ന കാമറ കണ്ട്, ഫോട്ടോഗ്രഫിയിലേക്ക് തന്റെ ഭാവിയെ വഴി മാറ്റിയ ഐസക്ക് ആദ്യം ക്ലിക്ക് ചെയ്ത കാമറ ഇതായിരുന്നു. ആ യാത്ര കഴിഞ്ഞപ്പോഴേക്കും ഐസക്ക് ഫോട്ടോ എടുക്കാനും പഠിച്ചിരുന്നു. പിന്നീട് നാട്ടിലെത്തി ഫോട്ടോഗ്രഫി ജീവിത വഴിയായി തെരഞ്ഞെടുത്തപ്പോഴും ഉദയന്റെ ഈ കാമറ പലപ്പോഴും ഒപ്പം കൂട്ടി. ഇതിനിടയിലാണ് ആ കാമറ ഇങ്ങു തന്നേക്കുമോയെന്ന് ഐസക്ക് ജോർജ് ഉദയനോടു ചോദിച്ചത്. വർഷങ്ങൾ കഴിഞ്ഞു അപകട വിവരം അറിഞ്ഞ് ഉദയൻ ആശുപത്രിയിലെത്തിയെങ്കിലും ഐസക്കിനെ കാണാൻ കഴിഞ്ഞില്ല. പ്രിയ ചങ്ങാതിക്ക് കാമറ നൽകാൻ കഴിഞ്ഞില്ലല്ലോയെന്ന വേദനയ്ക്ക് പരിഹാരമായാണ് ഐസക്കിന്റെ മൃതദേഹത്തിനൊപ്പം കല്ലറയിൽ കാമറയും വയ്ക്കാമെന്നു ഉദയൻ തീരുമാനിക്കുന്നത്. മറ്റൊരു സുഹൃത്ത് വഴി വീട്ടുകാരുടെയും പള്ളി വികാരിയുടെയും സമ്മതത്തോടെ ഒടുവിൽ മൃതദേഹത്തോടൊപ്പം പ്രിയപ്പെട്ടവൻ ചോദിച്ച കാമറയും അടക്കം ചെയ്തു.
റോഡ് ഒലിച്ച് പോയിട്ട് 20 വർഷം; പൊന്‍മാനൂർ പ്രദേശവാസികൾ ഇപ്പോഴും റോഡില്ലാതെ ബുദ്ധിമുട്ടിൽ
കൊട്ടാരക്കര : മഴ വെള്ളപ്പാച്ചിലിൽ 20 വർഷം മുൻപ് ഒലിച്ച് പോയ തൃക്കണ്ണമങ്കൽ ഇടിസി, പൊന്‍മാനൂർ കനാൽ റോഡ് പുനർ നിർമിച്ച് നൽകുമെന്ന അധികൃ തരുടെ വാഗ്ദാനം വെറും വാക്കായി. പൊന്‍മാനൂർ പ്രദേശം ഒറ്റപ്പെട്ട നിലയിലായിട്ട് ഇതോടെ 20 വർഷം. അമ്പതിലേറെ കുടുംബങ്ങൾ ഗതാഗത സൗകര്യം ഇല്ലാതെ വർഷങ്ങളായി വീർപ്പു മുട്ടുകയാണിവിടെ. 2006ഫെബ്രുവരി മാസത്തിലാണ് പൊന്‍മാനൂർ നിവാസികളെ ദുരിതത്തിലാക്കി കല്ലട ജലസേചന പദ്ധതിയിലെ പൊന്‍മാനൂർ ഭാഗത്തെ കനാലിന്റെ വശങ്ങൾ പൊട്ടിയടർന്ന് നൂറ് മീറ്ററോളം ദൂരത്തിൽ റോഡ് വെള്ളപ്പാച്ചിലിൽ ഒഴുകി പോയത്. ഒരു വീട് ഉൾപ്പെടെ അര ഏക്കറോളം സ്ഥലവും അന്ന് ഒലിച്ചുപോയി. ഇടിസിയിൽ നിന്നും നെല്ലിക്കുന്നം ഭാഗത്തേയ്ക്കുള്ള ഏക സഞ്ചാര മാർഗമാണ് വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. റോഡ് ഇല്ലാതായതോട് കൂടി അഞ്ച് കിലോമീറ്റർ ദൂരം അധികം സഞ്ചരിച്ചാണ് അമ്പതിലേറെ കുടുംബങ്ങൾ നെല്ലിക്കുന്നം ജംഗ്ഷനിൽ എത്തുന്നത്. റോഡ് പുനർനിർമിക്കാൻ വേണ്ടി പൊതു ്രവർത്തകരായ തോമസ് പി.മാത്യു, ജോർജ് പൊന്‍മാനൂർ എന്നിവർ റവന്യൂ, കെ ഐ പി തുടങ്ങിയ വകുപ്പ് അധികാരികൾക്കെല്ലാം നിരവധി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും റോഡ് പണി എങ്ങുമെത്തിയില്ല. കഴിഞ്ഞ ബജറ്റിൽ കല്ലട ജലസേചനപദ്ധതികളുടെ തകർച്ചയിൽ കാണപ്പെട്ട ഭാഗങ്ങൾ അറ്റകുറ്റപണികൾ നടത്തി നവീകരിക്കുന്നതിനായി 10കോടി രൂപ അനുവദിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 912കിലോമീറ്റർ ദൂരത്തിലാണ് കനാൽ ഒഴുകുന്നത്. നീർപ്പാലം, സൂപ്പർ പാസേജ്, തടയണകൾ, കനാൽറോഡിന്റെ പുനർ നിർമാണം തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിരുന്നത്. മന്ത്രിയുടെ പ്രഖ്യാപനം പൊന്‍മാനൂർ നിവാസികളിൽ പ്രതീക്ഷയുണർത്തിയിരുന്നു. എന്നാൽ തുക അനുവദിച്ച് രണ്ടു വർഷം ആവുമ്പോഴും കനാൽ റോഡിന്റെ പണി എങ്ങുമെത്തിയിട്ടില്ല.
കൊല്ലത്തെ മെമു ഷെഡ് വിപുലീകരണം അന്തിമഘട്ടത്തിൽ
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന്റെ വികസന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേയ്ക്ക്. ഡിസംബറിൽ പണികൾ പൂർണമായും പൂർത്തിയാകും. ഇതോടെ കൊല്ലത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം. കൊല്ലത്തെ മെമു ഷെഡിൽ നിലവിൽ ഒമ്പത് കോച്ചുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സൗകര്യമാണ് ഉള്ളത്. 16 കോച്ചുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പണികളാണ് ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നത്. കൊല്ലം മെമു ഷെഡിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ റെയിൽവേ ബജറ്റിൽ 44.36 കോടി രൂപയാണ് അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് വിപുലീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനം നടന്നു വരുന്നത്. മെമു ഷെഡിന്റെ വികസനത്തിനും നവീകരണത്തിനും കൂടുതൽ ഭൂമി ആവശ്യമായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൊല്ലം കോർപ്പറേഷനുമായി ചില തർക്കങ്ങൾ നിലനിന്നത് കാരണം മെമു ഷെഡിന്റെ വിപുലീകരണം അനിശ്ചിതമായി നീളുകയുണ്ടായി. എന്നാൽ കോർപറേഷന്റെ അധീനതയിലുള്ള ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്ത് പരിഹരിച്ചതോടെയാണ് ഷെഡിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ആരംഭിച്ചത്. ഇത് പൂർത്തിയായാൽ 16 കോച്ചുകൾ മാത്രമല്ല 20 മുതൽ 24 കോച്ചുകൾ വരെയുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ ഇവിടെ നടത്താനാകും.കൊല്ലത്ത് നിന്ന് നേരത്തേ ഒമ്പത് കോച്ചുകൾ ഉള്ള മെമു ട്രെയിനുകൾ ആണ് സർവീസ് നടത്തിയിരുന്നത്. കോച്ചുകളുടെ എണ്ണം പിന്നീട് 12 ആയും അടുത്തിടെ 16 ആയും ഉയർത്തിക്കഴിഞ്ഞു. എന്നാൽ 16 കോച്ചുകൾ ഉള്ള ട്രെയിനുകളുടെ മെയിന്റനൻസ് വർക്കുകൾ ഇപ്പോഴും പാലക്കാട് മെമു ഷെഡിൽ കൊണ്ടുപോയാണ് നടത്തിവരുന്നത്. ഡിസംബറോടെ ഈ വിഷയത്തിന് സമ്പൂർണ പരിഹാരമാകും.മെമു ഷെഡിന്റെ വികസനം പൂർത്തിയാകുമ്പോൾ കൊല്ലത്ത് നിന്ന് കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താൻ സാധിക്കും. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ചെറിയ സ്റ്റേഷനുകളിൽ 16 കോച്ചുകൾ ഉള്ള മെമു നിർത്തുമ്പോൾ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളും ആരംഭിച്ച് കഴിഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതൽ മെമു സർവീസ് ആരംഭിക്കയാണെങ്കിൽ അനുബന്ധമായി ഇവിടെ കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതും തിരുവനന്തപുരം ഡിവിഷണൽ അധികൃതരുടെ പരിഗണനയിലാണ്. ഡിവിഷൻ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ മെമു ട്രെയിനുകളും ആഴ്ചയിൽ ഒരു ദിവസം ഓടാറില്ല. അറ്റകുറ്റപ്പണികൾക്കായാണ് ഇങ്ങനെ ഒരു ദിവസം സർവീസ് റദ്ദ് ചെയ്യുന്നത്. ഇത് സ്ഥിരം യാത്രക്കാർക്ക് അടക്കം വലിയ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. കൊല്ലം മെമു ഷെഡിന്റെ വിപുലീകരണം പൂർത്തിയാകുന്നതോടെ ഇതിനും ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും. കൂടുതൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ ഒരേ സമയം നടത്താൻ നിർദിഷ്ട മെമു ഷെഡിന് കഴിയും. ഇതിനാൽ കൂടുതൽ സാങ്കേതിക വിഭാഗം ജീവനക്കാരെ കൊല്ലത്ത് നിയമിക്കാനും ഡിവിഷൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
വർണാഭമായി ശോഭായാത്ര
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് അമ്മൻകോവിൽ നിന്നും ആരംഭിച്ച ശ്രീകൃഷ്ണ ശോഭ യാത്ര കുളത്തൂപ്പുഴ പട്ടണത്തെ അക്ഷരാർഥത്തിൽ ഒരു അമ്പാടിയാക്കി. കുളത്തൂപ്പുഴ ടൗൺ ,മഹാവിഷ്ണു ക്ഷേത്രം , ആനക്കൂട് ശിവക്ഷേത്രം വഴി കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഘോഷയാത്ര സമാപിച്ചു. ഘോഷയാത്രയിൽ ശ്രീകൃഷ്ണ വേഷധാരികളായ കുഞ്ഞുങ്ങളും രാധമാധവ വേഷത്തിൽ അണിനിരന്ന സ്ത്രീകളും ഘോഷയാത്രയെ വർണശബളമാക്കി. തുടർന്ന് ഉറിയടിയും നടന്നു. അമൃതപുരി (കൊല്ലം): കൊല്ലം മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു . പുലർച്ചേ മഹാഗണപതിഹോമത്തോടുകൂടി ആഘോഷ പരിപാടികൾക്ക് തുടക്കമായി. ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷത്തിൽ വിദേശികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ആഘോഷങ്ങളോടനുബന്ധിച്ച് ഗോപൂജ, വർണശബളമായ ഘോഷയാത്ര, ബാലഗോപാല പൂജ, ഉറിയടി, ഭജന, വിശ്വശാന്തി പ്രാർഥന, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു. ബാലഗോപാല പൂജയ്ക്ക് ശേഷം ജന്മാഷ്ടമി സന്ദേശവും തുടർന്ന് പ്രസാദ വിതരണവും നടന്നു. ചവറ : വിവിധ ക്ഷേത്രങ്ങളിൽ അഷ്ടമി രോഹിണി മഹോത്സവം നടന്നു. രാവിലെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്കായിരുന്നു. തേവലക്കര തെക്കന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉൾപ്പടെ മറ്റ് ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ തന്നെ ഉറിയടി നേര്‍ച്ച, വിശേഷാല്‍ പൂജകളും നടന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഉറിയടി നേര്‍ച്ചയ്ക്കായി എത്തിയിരുന്നു.രാവിലെ തുടങ്ങിയ ഉറിയടി രാത്രി വരെ നീണ്ടു. വിശേഷാല്‍ പൂജകളും നടന്നു. മധുരപലാഹാര വിതരണവും നടത്തി.ബാല ഗോകുലത്തിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശോഭാ യാത്രകളും നടത്തി. നിരവധി കുട്ടികള്‍ രാധയും കൃഷ്ണനും ഗോപികമാരുമായി അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ പങ്കെടുത്തു.
ഗ്രന്ഥശാലാദിനം ആചരിച്ചു
ചാത്തന്നൂർ: ഉളിയനാട് കെ. പി.ഗോപാലൻഗ്രന്ഥശാലയിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. മുതിർന്ന ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം സി. വിജയകൃഷ്ണൻ നായർ പതാക ഉയർത്തി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ആർ. ബിജു അധ്യക്ഷത വഹിച്ചു. സുനിൽകുമാർ. ബിജു , ഫ്രാൻസിസ്, വിപേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മുതിർന്നവർക്കായി വായനമത്സരവും വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. വിജയികൾക്ക് ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സജില സമ്മാനദാനം നടത്തി. തുടർന്ന് മധുരവിതരണവും നടത്തി.
ആദിവാസി സെറ്റിൽമെന്റുകളിൽ വിദേശമദ്യ വില്പന; റൂറൽ പോലീസ് മേധാവിക്ക് ഊര് മക്കളുടെ പരാതി
കുളത്തൂപ്പുഴ : വില്ലുമല ആദിവാസി കാണി സെറ്റിൽമെന്റ്ഏരിയകളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുവാൻ അമ്പതേക്കർ എൽപി സ്കൂളിൽ എത്തിയ ജില്ലാ റൂറൽ പോലീസ് മേധാവിക്ക് മുൻപാകെ കുളത്തൂപ്പുഴ പോലീസിനെതിരെ പരാതി. എൽപി സ്കൂളിൽ നടന്ന ആദിവാസി ക്ഷേമ ബോധവത്കരണ യോഗത്തിൽ കുളത്തൂപ്പുഴ പോലീസിനെതിരെ നാട്ടുകാരാണ് പരാതികൾ ഉന്നയിച്ചത്. പ്രദേശത്ത് വിദേശമദ്യം വാങ്ങി ചെറിയ അളവിൽ കൂടിയ വിലയ്ക്ക് വിറ്റഴിക്കുന്ന സംഘങ്ങളുണ്ടെന്നും ഇവരെക്കുറിച്ച് രഹസ്യവിവരം നൽകുന്നവരുടെ വിവരം ചോർത്തി നൽകുന്നതായിട്ടാണ് ആരോപണം ഉണ്ടായത്. ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമാണ് വിദേശമദ്യം എത്തിക്കുന്നതെന്നും പോലീസ് പരിശോധന കർശനമല്ലെന്നും ആക്ഷേപം ഉയർന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനും ആദിവാസിക്ഷേമം ഉറപ്പാക്കുന്നത് വിലയിരുത്താനും വേണ്ടിയാണ് ജില്ലാ പോലീസ് മേധാവി, ഊരുനിവാസികൾ, ജനപ്രതിനിധികൾ, വനപാലകർ എന്നിവരുടെ യോഗം കൂടിയത്. ജില്ലാ റൂറൽ പോലീസ് മേധാവി വിഷ്ണു പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. എ എസ് പി അപർണ അധ്യക്ഷത വഹിച്ചു.വനത്തിനുള്ളിൽ മരണപ്പെട്ട പ്രദേശവാസികളായ വാസു, ഷെഫീക്ക് എന്നിവരുടെ ഡിഎൻഎ പരിശോധനാഫലം വർഷങ്ങൾ കഴിഞ്ഞിട്ടും ലഭ്യമായിട്ടില്ല. ഇതു മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ആനുകൂല്യവും ലഭ്യമായിട്ടില്ലെന്നും യോഗത്തിൽ പരാതി ഉയർന്നു. വന്യമൃഗ ശല്യത്തെക്കുറിച്ചും വഴിവിളക്ക് കത്താത്തതിനെ സംബന്ധിച്ചുള്ള പരാതികളും യോഗത്തിൽ ഉണ്ടായി. തുടർന്ന് പരാതി ക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് ഊരുനിവാസികൾക്ക് പോലീസ് മേധാവി ഉറപ്പുനൽകി. കുളത്തൂപ്പുഴ പോലീസ് എസ് എച്ച് ഒ ബി. അനീഷ്, തെന്മല വനം റെയ്ഞ്ച് ഓഫീസർ സെൽവരാജ്, എസ് ഐ എം. ഷാജഹാൻ, വാർഡ് മെമ്പർ അജിത, ഊര് മൂപ്പന്മാരായ തങ്കപ്പൻകാണി, അപ്പു കുട്ടൻകാണി, മൂപ്പത്തി ശകുന്തള തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
തിരുമുക്കിലെ അടിപ്പാത നിർമാണത്തിലെ അപാകത; ഹർത്താലും മനുഷ്യച്ചങ്ങലയും 17ന്
ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾ കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് 17ന് ഉച്ചയ്ക്ക് ഒന്നുമുതൽ ചാത്തന്നൂർ, പരവൂർ മേഖലകളിലെ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുവാനും വൈകുന്നേര അഞ്ചിന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെ മനുഷ്യചങ്ങല തീർക്കാനും തുടർന്ന് സർവകക്ഷി യോഗം നടത്തുവാനും തിരുമുക്ക് അടിപ്പാത സമരസമിതി തീരുമാനിച്ചു. വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തിരുമുക്ക് അടിപ്പാത സമരസമിതി രൂപീകരിച്ചത്. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. അഡ്വ.സത്ജിത്ത്, ജി.പി.രാജേഷ്, സന്തോഷ് പാറയിൽ കാവ്, ഷൈൻ എസ് കുറുപ്പ്, ടി. ദിജു, എസ്.വി.അനിത്ത് കുമാർ, ജോൺ എബ്രഹാം, പി.കെ. മുരളീധരൻ , ശശിധരൻ, ആർ .രാധാകൃഷ്ണപിള്ള , രാജീവ്.വി.എസ്, ഗോപൻ വി.എസ്.എം.ഷാജഹാൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു. ചാത്തന്നൂർ വികസന സമിതി, പരവൂർ പ്രൊട്ടക്ഷൻ ഫാറം, പരവൂർകാർ കൂട്ടായ്മ, പരവൂർ യുവജന കൂട്ടായ്മ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ കെ. കെ .നിസാർ , പി.കെ. മുരളീധരൻ, സന്തോഷ് പാറയിൽ കാവ്, ഷൈൻ എസ് കുറുപ്പ് എന്നിവരടങ്ങിയ തിരുമുക്ക് അടിപ്പാത സമരസമിതി രുപീകരിച്ചത്. 17ന് നടക്കുന്ന മനുഷ്യചങ്ങലയ്ക്ക് ശേഷം18 മുതൽ തുടർച്ചയായി ഒരു മാസം തിരുമുക്കിൽ റിലേ സത്യഗ്രഹ സമരം നടത്തുന്നതിനും തീരുമാനിച്ചു.നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും ചർച്ചകൾ നടന്നിട്ടുംതിരുമുക്ക് അടിപ്പാത സംബന്ധിച്ച് ഇതുവരെയും അനുകൂലമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.
വ്യാപാരി വ്യവസായി ഏകോപനസമിതി കുടുംബസംഗമം സംഘടിപ്പിച്ചു
കുളത്തൂപ്പുഴ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുളത്തൂപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും പൊതുയോഗവും ആദരിക്കൽ ചടങ്ങും നടന്നു. കുളത്തൂപ്പുഴ മാതാ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോർജ് വർഗീസ് പുളിന്തിട്ട അധ്യക്ഷത വഹിച്ചു. തുടർന്ന് ചെറുകിട വ്യാപാര മേഖലനേരിടുന്നപ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും എന്ന വിഷയത്തിൽ ചർച്ച നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, നിയോജ കമണ്ഡലം പ്രസിഡന്റ് ഇടമുളയ്ക്കൽ കെ. ഗോപാലകൃഷ്ണൻ, ജില്ലാ ട്രഷറർ എസ്. കബീർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ് കോടിയാട്ട്, ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റെജി ഉമ്മൻ, റീനാ ഷാജഹാൻ, എസ്. ഗോപകുമാർ, കുളത്തൂപ്പുഴ സലിം, സാബു എബ്രഹാം, എ. ഷാനവാസ്, എ. ഷെരീഫുദീൻ, സി. ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും, മുൻ കാലസമിതി ഭാരവാഹികളെയും, വിവിധമേഖലയിൽ കഴിവു തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
അന്ധവിശ്വാസങ്ങൾ ജനങ്ങൾ ഒഴിവാക്കണം: മന്ത്രി കെ.ബി. ഗണേഷ് കുമാർ
പാരിപ്പള്ളി:ക്ഷേത്ര ആരാധനയും വിശ്വാസവും ജീവിതത്തിന്റെ ഭാഗമാണെന്നും കവലകളിൽ കുട്ടിച്ചാത്തൻ സേവ പോലുള്ള കപട വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ജനങ്ങൾ ഒഴിവാക്കണമെന്നും എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും മന്ത്രിയുമായ കെ . ബി. ഗണേശ് കുമാർ . കിഴക്കനേല കിഴക്ക് ശ്രീ മഹാദേവ എൻഎസ്എസ് കരയോഗമന്ദിരത്തിന്റെയും ചട്ടമ്പിസ്വാമി ജയന്തി ആഘോഷവും വനിതാ സമാജം രണ്ടാം വാർഷിക ആഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്പരവൂർ മോഹൻദാസ് , താലൂക്ക് യൂണിയൻ സെക്രട്ടറി പി.എം. പ്രകാശ് കുമാർ, കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, സെക്രട്ടറി കെ. അനിൽകുമാർ, വിജയൻ പിള്ള, മുരളീധരകുറുപ്പ്, ജലജകുമാരി, ജയചന്ദ്രബാബു , വിലാസിനി അമ്മ, എ.കെ. ശശികല, ജി. രതിഭായ് എന്നിവർ പ്രസംഗിച്ചു. ചട്ടമ്പിസ്വാമി ജയന്തിയോടനുബന്ധിച്ച് കുറ്റിക്കാട്ട് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്രയ്ക്ക് വനിതാ സമാജം പ്രസിഡന്റ് മിനി കൃഷ്ണൻ, സെക്രട്ടറി ആർ.വൃന്ദ, രമ്യ അനിൽ, ആദിത്യ എം കൃഷ്ണൻ, എ. ആർ. രോഹിത്ത്, പ്രസന്നകുമാർ, ത്രികർത്തൻ, ബൈജുജി ഉണ്ണിത്താൻ, ജി.ആർ. നായർ, തുടങ്ങിയവർ നേതൃത്വം നൽകി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ശബരിമലയിലെ സ്വർണപ്പാളിയിലുള്ള നാലു കിലോ സ്വർണം എവിടെപ്പോയി: കോടതി
Kerala
2
ശത്രുക്കളെ വീട്ടിൽ കയറി ആക്രമിക്കും, ആണവഭീഷണിയെ ഭയക്കുന്നില്ല; 75-ാം ജന്മദിനത്തിൽ മോദി
National
3
പാക്കിസ്ഥാനിൽ മരിയൻ തീർഥാടനത്തിനിടെ ക്രൈസ്തവ വിശ്വാസി വെടിയേറ്റ് മരിച്ചു
International
4
കേരള ബ്രാന്‍ഡ്: 10 ഉത്പന്നങ്ങള്‍ക്കായി സമഗ്ര സര്‍വേ പൂര്‍ത്തിയായി
Business
5
യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം
Sports
ADVERTISEMENT
LATEST NEWS
മഹാരാഷ്ട്രയിൽ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
ദിഷാ പഠാനിയുടെ വസതിക്കു നേരെയുണ്ടായ വെടിവയ്പ്പ്; പ്രതികൾ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു
ഡൽഹിയിലെ വായു ഗുണനിലവാരം ബദൽ മാർഗങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെട്ടു സുപ്രീംകോടതി
പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
യുഎഇയെ കീഴടക്കി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD