പേ​വി​ഷ മു​ക്തി​ക്ക് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം പ്ര​ധാ​നം: സെ​മി​നാ​ര്‍ സംഘടിപ്പിച്ചു
Friday, September 30, 2022 11:16 PM IST
കൊല്ലം: മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കി​യാ​ലേ കേ​ര​ളം പേ​വി​ഷ വി​മു​ക്ത​മാ​കൂ എ​ന്ന് വി​ദ​ഗ്ധ​ര്‍. ലോ​ക റാ​ബീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ട്ടി​യം എ​ന്‍എ​സ്എ​സ് കോ​ളേ​ജി​ലാ​യി​രു​ന്നു സെ​മി​നാ​ര്‍. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം ക്യാ​മ്പ​സു​ക​ളി​ല്‍ നി​ന്ന് തു​ട​ങ്ങ​ണം എ​ന്നും നി​ര്‍​ദ്ദേ​ശ​മു​യ​ര്‍​ന്നു.
സെ​മി​നാ​റി​ല്‍ ഈ​ച്ച​ക​ളെ ഉ​പ​യോ​ഗി​ച്ച് ജൈ​വ​മാ​ലി​ന്യം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കു​ന്ന പ്ര​ക്രി​യ അ​വ​ത​രി​പ്പി​ച്ചു. തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന എ​ബി​സി പ​ദ്ധ​തി പോ​ലെ പ്ര​സ​വി​ച്ചു വീ​ഴു​ന്ന നാ​യ്ക്കു​ട്ടി​ക​ളെ ര​ണ്ട് മാ​സ​ത്തി​ന​കം വ​ന്ധ്യം​ക​രി​ക്കു​ന്ന എ​ന്‍​ഡ് പ്രോ​ഗ്രാ​മു​ക​ളു​ടെ പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ചു. നാ​യ്ക്കു​ട്ടി​ക​ളെ കൂ​ട്ട​മാ​യി ശേ​ഖ​രി​ക്കാ​ന്‍ മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​വി​ധാ​നം ഒ​രു​ക്ക​ണം.
വാ​ക്‌​സി​നു​ക​ളു​ടെ ശീ​തീ​ക​ര​ണ ശൃം​ഖ​ല ത​ട​സ​പ്പെ​ട​രു​ത്. മു​ഖ​ത്തും കൈ​യി​ലും നാ​യ​യു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​വും സെ​മി​നാ​ര്‍ മു​ന്നോ​ട്ടു​വെ​ച്ചു.
കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഇ. എ​ന്‍.സ​തീ​ഷ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഡി.ഷൈ​ന്‍ കു​മാ​ര്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഡോ. ​കി​ഷോ​ര്‍​റാം, ഡോ.​എ​ന്‍.ല​ക്ഷ്മി, ഡോ.​പ്ര​കാ​ശ്ച​ന്ദ്ര​ന്‍, ഡോ. ​ജ​യ​ല​ക്ഷ്മി, ഡോ. ​ഗീ​തു, ഡോ. ​ശ്രീ​ജ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.